കൊതുകുനിര്‍മാര്‍ജനം റബ്ബര്‍ തോട്ടങ്ങളില്‍
ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.
ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
- കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ് വൃത്തിയാക്കുക.
എനിക്കറിയാവുന്നത് - ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.
- ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.
എനിക്കറിയാവുന്നത് - വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും. എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.
- വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.
എനിക്കറിയാവുന്നത് - സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ് ചെയ്യുന്നത് നല്ലതാണ്.
- ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.
എനിക്കറിയാവുന്നത് - ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.
- റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.
എനിക്കറിയാവുന്നത് - തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.
- വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.
എനിക്കറിയാവുന്നത് - ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.
- ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.
എനിക്കറിയാവുന്നത് - വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.
- ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.
എനിക്കറിയാവുന്നത് - ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.
- ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.
എനിക്കറിയാവുന്നത് - പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.
- ഡെല്‍റ്റാ മെത്രിന്‍ 2.5% (ഡെസിസ്, കെഓത്രിന്) 1 മി. ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
എനിക്കറിയാവുന്നത് - ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.
- സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
എനിക്കറിയാവുന്നത് - ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ
Comments(1)
