‘വിപണിവില’ വിഭാഗത്തിന്റെ ശേഖരം
റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ
മന്ത്ലി റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 50 ദിവസം മുന്നെ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കണക്കുകളില്‍ പൊടിപ്പും തൊങ്ങലും വെച്ച് പിന്നീട് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നു.
07-07-08 ലെ മാതൃഭൂമി ധനകാര്യത്തില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ജൂണ്‍ മാസം വരെയുള്ള ഉത്പാദനം കൃത്യമായ കണക്കുകള്‍ സഹിതം പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് റബ്ബര്‍ ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മാതൃഭൂമി ധനകാര്യത്തില്‍ വരന്നതിന് നാലുദിവസം മുന്നെതന്നെ എക്കണോമിക് ടൈംസില്‍ ഇതേ വാര്‍ത്തവന്നിരുന്നു. തോട്ടങ്ങള്‍ തോറും ടാപ്പ് ചെയ്ത് ലഭിക്കുന്ന ഉണക്ക റബ്ബറിന്റെ അളവ് മൂന്ന് ദിവസത്തിന് ശേഷം പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ ബോര്‍ഡ് അപാരം തന്നെയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസാവസാനം കര്‍ഷകരുടെ പക്കല്‍ 22045 ടണ്‍ സ്റ്റോക്ക് കാട്ടിയത് ഈ വര്‍ഷം കൂട്ടിക്കാട്ടും എന്ന് വ്യക്തം. ശതമാനക്കണക്കുള്‍ നിരത്തി അന്താരാഷ്ട്ര വില ആഭ്യന്തരവിലയേക്കാള്‍ പത്തുരൂപ കൂടുകലാണെന്നും അതിനാലാണ് കയറ്റുമതി വര്‍ദ്ധിച്ചതെന്നും പറയുമ്പോള്‍ എപ്രകാരമാണ് 14875 ടണ്‍ കയറ്റുമതിയും 18826 ടണ്‍ ഇറക്കുമതിയും നടക്കുന്നത് എന്ന് അല്പം ചിന്തിക്കുന്നത് നല്ലതാണ്. താണ വിലയക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ ഒരു ടയര്‍ നിര്‍മാതാവിനും പരാതിയും ഇല്ല. അവര്‍ക്ക് പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞാല്‍ മതി. ഇന്‍ഡ്യയേക്കാള്‍ ലാഭമായതുകൊണ്ടല്ല ഇറക്കുമതി ചെയ്യുന്നത്. കയറ്റുമതി ഇറക്കുമതികളിലൂടെ അന്താരാഷ്ട്ര വില ഇടിക്കുകതന്നെയാണ് ഇതിന് ഗൂഢലക്ഷ്യം.
എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് കണ്ടെത്തുവാന്‍ കഴിയുന്ന മറ്റൊരു കണക്കാണ് പ്രതിമാസ കര്‍ഷകരുടെ വില്പനയും ഉല്പന്ന നിര്‍മാതാക്കളുടെ വാങ്ങലും. ഇത്തരത്തിലൊരു കണക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാറെ ഇല്ല. 2007-08 ലെ വില്‍ക്കലും വാങ്ങലും താഴെ കാണാം.
ഇത് കൃത്യമായ കണക്കല്ല. കാരണം അന്യസംസ്ഥാനങ്ങളിലേയ്ക്ക് കള്ളക്കടത്ത് നടത്തുന്നതും, ത്രെഡ് റബ്ബറായി കൊണ്ടുപോകുന്നതില്‍ പലതും യഥാര്‍ത്ഥ കണക്കുകള്‍ക്ക് പുറത്താണ്. സംസ്ഥാന സര്‍ക്കാരിന് പരാതിയും ഇല്ല.
യഥാര്‍ത്ഥില്‍ കേരള സര്‍ക്കാര്‍ ചെയ്യേണ്ടത് ഭക്ഷ്യ വിളകള്‍ വളരേണ്ട സ്ഥാനത്ത് വ്യാവസായിക ഉല്പന്നമായ റബ്ബര്‍ ഉത്പാദിപ്പിക്കുന്നതിന് മരമൊന്നിന് അഗ്രിക്കള്‍ച്ചറല്‍ സെസ് ആണ് ഏര്‍പ്പെടുത്തേണ്ടത്. ഇന്നത്തെ രീതിയിലുള്ള വാറ്റ് (Value added tax) വെട്ടിക്കുവാനുള്ള അവസരം ഉണ്ടാക്കാതെ മരമൊന്നിന് നികുതി ചുമത്തിയാല്‍ കര്‍ഷകര്‍ തന്റെ മരം പാഴാകാതെ കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായും. ഇന്ന് നടക്കുന്നത് റബ്ബര്‍ ബോര്‍ഡിന്റെ പരിരക്ഷയില്‍ ഗ്രേഡിംങ് വെട്ടിപ്പും, ടാക്സ് വെട്ടിപ്പും, കള്ളക്കടത്തും, തെറ്റായ കൃഷിരീതിയും ഉത്പാദനവര്‍ദ്ധനവും, ഡീലര്‍ ലൈസന്‍സ് ഫീ സെസ് തുടങ്ങിയ പണപ്പിരിവും മറ്റുമാണ്.
റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി കര്‍ഷകര്‍ തിരിച്ചറിയണം
കര്‍ഷകരോട് അമിത സ്നേഹം കാണിക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ തനിനിറം കാണണമെങ്കില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന് ഇടയാകുന്ന കാരണങ്ങള്‍ കര്‍ഷകര്‍ അറിയണം. റബ്ബര്‍ ബോര്‍ഡ് ആണ് റബ്ബര്‍ കൃഷിയുടെയും വിപണനത്തിന്റെയും നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന രൂപപ്പെട്ട റബ്ബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികളില്‍ പലതും റബ്ബര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരവാഹികളാണ്. പ്രധാനമായും റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നത് അവരിലൂടെയാണ്. ആദ്യകാലങ്ങളില്‍ സബ്സിഡി നിരക്കില്‍ വളവും കീടനാശിനികളും മറ്റും നല്‍കി കര്‍ഷകരെ അവര്‍ക്കനുകൂലമായി മാറ്റുകയായിരുന്നു. എന്നാല്‍ ആ അവസ്ഥ മാറിയത് റബ്ബര്‍ ബോര്‍ഡിന്റെ ഓഹരി പങ്കാളിത്തത്തോടെ കമ്പനികള്‍ രൂപപ്പെടുത്തിക്കൊണ്ടായിരുന്നു. റബ്ബറിന്റെ ഉല്പാദനം ആവശ്യത്തിലധികമായപ്പോള്‍ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ കമ്പനികളുടെ എം.ഡി മാരായി നിയമിച്ചുകൊണ്ട് അവര്‍ക്ക് കൊടുക്കേണ്ട ശമ്പളം കര്‍ഷകരില്‍ നിന്ന് ഈടാക്കുവാനുള്ള കുറുക്ക് വഴിയായി മാറ്റി. ജനറല്‍ ബോഡി മീറ്റിംഗുകളില്‍ എം.ഡിമാര്‍ക്കുള്ള ശമ്പളവര്‍ദ്ധനവിനുള്ള തീരുമാനങ്ങള്‍ അനായാസം പാസാക്കി എടുക്കുവാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. കര്‍ഷകര്‍ക്കുവേണ്ടി സന്നിഹിതരായിരുന്നത് ആര്‍പിഎസ് കളിലൂടെ കര്‍ഷകരില്‍ നിന്ന് പണപ്പിരിവ് നടത്തി ഇത്തരം കമ്പനികളില്‍ ആര്‍പിഎസിന്റെ പേരില്‍ നിക്ഷേപം നടത്തിയ ആര്‍പിഎസ് പ്രസിഡന്റുമാരാണ്. അവരില്‍ നിന്ന് ചിലരെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നാമ നിര്‍ദ്ദേശം ചെയ്ത് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരാക്കുകയും സിറ്റിംഗ് ഫീസ് ഇനത്തില്‍ അവര്‍ക്ക് ചില നക്ക പിച്ച കൊടുക്കുകയും ചെയ്യുന്നു. നാളിതുവരെ ഒരു കര്‍ഷകനും അഞ്ചു പൈസപോലും ഡിവിഡന്റോ ലാഭവിഹിതമോ നല്‍കിയിട്ടില്ല. 49% കര്‍ഷകരുടെ ഷയറും 51% റബ്ബര്‍ബോര്‍ഡിന്റെ ഷയറുമായാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍പിഎസ് കളിലൂടെ പൈസ നല്‍കാത്തവരെ ഇന്‍ഡിവിഡുവല്‍ ഷയര്‍ ഹോള്‍ഡറായും അവസരം നല്‍കിയിട്ടുണ്ട്. അത്തരക്കാരുടെ അഭിപ്രായങ്ങള്‍ക്ക് ആരും വില കല്‍പിക്കാറില്ല. കമ്പനികളിലെ തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തതും ഇത്തരം ആര്‍പിഎസ് കള്‍ മുഖാന്തിരമാണ്.
ആര്‍പിഎസ് കളിലൂടെ ഒട്ടുകറയും ഒട്ടുപാലും മറ്റും സംഭരിക്കുന്ന കമ്പനികള്‍ ഒരുകിലോ ക്രമ്പ് റബ്ബര്‍ നിര്‍മാണത്തിന് ആറ് രൂപ ശരാശരി ചെലവ് വരുമ്പോള്‍ മുപ്പത് രൂപയോളം താണവിലയ്ക്ക് ഒട്ടുകറ ലഭിച്ചാലും ഇത്തരം കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പല കമ്പനികളും ഉല്‍പന്ന നിര്‍മാതാക്കള്‍ക്ക് ഗുണനിലവാരമുള്ള അസംസ്കൃത റബ്ബര്‍ ലഭ്യമാക്കുന്നതിനു പകരം കയറ്റുമതിയിലാണ് താല്പര്യം കാണിക്കുന്നത്. അതുപോലെ തന്നെ കയറ്റുമതിക്കാരില്‍ ഏറിയ പങ്കും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ്. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന രൂപപ്പെട്ടിട്ടുള്ള ഇത്തരം രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളാണ് കൂടുതലായും താണവിലയ്ക്ക് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാനാണല്ലോ ഇവരുടെ നഷ്ടം സഹിച്ചുള്ള കയറ്റുമതി. ഇത്തരം കയറ്റുമതിയിലൂടെ ഇവര്‍ക്ക് കിട്ടുന്ന നേട്ടം മനസിലാവണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടിവരും. ഇവരുടെ താണവിലയ്ക്കുള്ള കയറ്റുമതിയില്‍ ഉല്പന്ന നിര്‍മാതാക്കള്‍ക്ക് പരാതി ഒട്ടില്ലതാനും. കയറ്റുമതി ചെയ്യുന്ന റബ്ബറിന് റബ്ബര്‍ ബോര്‍ഡിന് നല്‍കേണ്ട സെസോ, സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റോ (VAT) നല്‍കേണ്ടതില്ല. 2007-08 ല്‍ കയറ്റുമതി ചെയ്ത 60,280 ടണ്‍ റബ്ബറിന് RSS 4 ന് ശരാശരി 90.85 രൂപ പ്രതി കിലോഗ്രാം വിലയുള്ളപ്പോള്‍ 4% വാറ്റ് എത്രയാണെന്ന് കണക്ക് കൂട്ടാവുന്നതേ ഉള്ളു. എന്നാല്‍ സെസ് ഒഴിവാക്കി ചെയ്ത കയറ്റുമതിക്ക് പകരം ഇറക്കുമതി ചെയ്ത 89,295 ടണ്‍ റബ്ബറിന് കിലോയ്ക്ക് 1.50 രൂപ സെസ് ഈടാക്കുന്നും ഉണ്ട്. 60% ഡിആര്‍സിയുള്ള ലാറ്റെക്സ് കയറ്റുമതി ചെയ്യുകയും തൂക്കത്തില്‍ 40% റബ്ബറേതര വസ്തുക്കളും റബ്ബറായി കണക്ക് കൂട്ടി ആഭ്യന്തര ഉല്‍പാദനത്തിലും ഉയര്‍ത്തിക്കാട്ടുന്നു.
മുന്‍വര്‍ഷ മിച്ച സ്റ്റോക്കും തനത് വര്‍ഷത്തെ ഉല്പാദനവും ഇറക്കുമതിയും ചേര്‍ന്നതാണല്ലോ ആകെ ലഭ്യത. അതില്‍ നിന്ന് കയറ്റുമതിയും ഉപഭോഗവും കുറവ് ചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ നല്ലൊരക്കം കൂടി കൂട്ടിച്ചേര്‍ക്കേണ്ടിവരും. ഉദാ. 2001-02 ല്‍ മുന്‍വര്‍ഷ മിച്ചം 1,83,900 ടണ്ണും ഉല്പാദനം 6,31,400 ടണ്ണും ഇറക്കുമതി 49,769 ടണ്ണും കൂട്ടിയാല്‍ ആകെ ലഭ്യത 8,65,069 ടണ്ണുകള്‍ ആയിരുന്നു. അതേവര്‍ഷത്തെ ഉപഭോഗം 6,38,210 ടണ്ണും കയറ്റുമതി 6,995 ടണ്ണും കുറവ് ചെയ്താല്‍ ശരിയായ കണക്കിന് ബാലന്‍സ് സ്റ്റോക്കായ 1,93,070 ടണ്ണുകള്‍ക്കൊപ്പം 26,794 ടണ്ണും കൂടെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കണക്കില്‍ തിരിമറി നടത്തി വിപണിയില്‍ അമിത ലഭ്യത വിലയിടിവിനും ലഭ്യത കുറച്ച് കാട്ടി അമിത പ്രൊഡക്ടിവിറ്റി കുറച്ചുകാട്ടുവാനും സാധിച്ചു. ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമായത് അശാസ്ത്രീയമായ ടാപ്പിംഗ് പരിഷ്കരണം ആയിരുന്നു. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധപ്രയോഗം ക്രമാതീതമായ ഉല്‍പാദനത്തിന് വഴിയൊരുക്കി എന്നതാണ് വാസ്തവം. തദവസരത്തില്‍ ഞാനൊരു ഭാവി പ്രവചനം നടത്തിയിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉല്‍പാദനം കുറയും എന്നും അതിന് കാരണം എഥിഫോണിന്റെ ഉപയോഗം ആണ് എന്നും. അത് ഞാന്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. 2007-08 ല്‍ മുന്നിരിപ്പ് 1,65,190 ടണ്ണും ഉല്പാദനം 8,25,345 ടണ്ണും ഇറക്കുമതി 89,295 ടണ്ണും കൂട്ടിയാല്‍ ആകെ ലഭ്യതയായ 10,79,830 ടണ്ണില്‍ നിന്ന് ഉപഭോഗം 8,61,455 ടണ്ണും കയറ്റുമതി 60,280 ടണ്ണും കുറവ് ചെയ്താല്‍ കിട്ടുന്ന സംഖ്യയേക്കാള്‍ 9,025 ടണ്‍ കൂട്ടിച്ചേര്‍ത്ത് 1,67,120 ടണ്ണായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്രകാരം 2002-03 മുതല്‍ എല്ലാവര്‍ഷവും ഉല്‍പാദനം ഉയര്‍ത്തിക്കാട്ടുകയാണ്. എഥിഫോണ്‍ പുരട്ടി അതിന്റെ ദോഷവശങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കുവാന്‍ കഴിഞ്ഞ എനിക്ക് മറ്റ് കര്‍ഷകര്‍ക്ക് അത്തരത്തിലൊരു ദുരവസ്ഥ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. എഥിഫോണിലൂടെ വരുന്ന പട്ടമരപ്പ് മാറ്റിയെടുക്കുവാന്‍ കഠിനമായ തയ്യാരെടുപ്പും ശാസ്ത്രീയമായ വളപ്രയോഗവും വിശ്രമവും ആവശ്യമാണ്.
അതേപോലെ തന്നെ സിന്തറ്റിക് റബ്ബര്‍ ഇറക്കുമതി ചെയ്തും ഇറക്കുമതി ചെയ്ത ക്രൂഡ്ഓയിലില്‍ നിന്ന് ഉല്പാദിപ്പിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമാക്കേണ്ടത് 2002-03 -ല്‍ 24548 ടണ്ണും 2004-05 -ല്‍ 40209 ടണ്ണും കണക്കുകളിലൂടെ തിരിമറി നടത്തിയിരിക്കുന്നതായും കാണാം.
അന്താരാഷ്ട്ര നിലവാരമുള്ള ‘ഗ്രീന്‍ബുക്ക്’ ആണ് ഗ്രേഡിംഗ് മാനദണ്ഡമെന്ന് പറയുകയും ഡീലര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കി ഗ്രേഡിംഗ് വെട്ടിപ്പിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. ഒരു ടെക്നിക്കല്‍ ഗ്രേഡിംഗ് സിസ്റ്റം നടപ്പിലാക്കുവന്‍ കഴിഞ്ഞാല്‍ വാങ്ങുന്ന ഗ്രേഡില്‍ത്തന്നെ വില്‍ക്കുവാനുള്ള സംവിധാനം നടപ്പില്‍ വന്നേനെ. ഒരുകാലത്ത് പറഞ്ഞിരുന്ന അന്താരാഷ്ട്ര നിലവാരമുള്ള ആര്‍എസ്എസ് 3 ആഭ്യന്തര ആര്‍എസ്എസ് 4 ന് തുല്യമാണെന്ന് പ്രചരണം നടത്തിയിരുന്നത് അവസാനിപ്പിക്കുവാന്‍ കഴിഞ്ഞു. ഉല്പന്ന നിര്‍മാതാക്കളുടെ പ്രതിമാസ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന് നേരിട്ട് നല്‍കാറില്ല പകരം ആത്മ (ATMA) വഴിയാണ് നല്‍കുന്നത്. അപ്രകാരം അവരുടെ മാസാവസാന സ്റ്റോക്കിലും മറ്റും രഹസ്യ സ്വഭാവമുള്ളതായി മാറ്റുവാന്‍ കഴിയും.

ജൂണ്‍ 20 മുതല്‍ 27 വരെ ആഭ്യന്തര വിലയില്‍ ദൃശ്യമാവുന്ന മാറ്റം മാസവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ്. വന്‍കിട ഉല്പന്ന നിര്‍മാതാക്കളും വിപണിയില്‍ സജീവമല്ല. കാരണം ഒന്നേയുള്ളു വിലയിടിച്ച് നിറുത്തുവാനുള്ള ശ്രമം മാത്രമാണ്. 2008-09 ലെ സ്ഥിതിവിവര കണക്കുകള്‍ ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക – ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് || എക്സല്‍ വര്‍ക്ക് ഷീറ്റ് (ഇത് 1996 ഏപ്രില്‍ മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനമാണ്)
റബ്ബര്‍ വില ഇടിക്കുവാനുള്ള തന്ത്രം മെനയാതിരുന്നാല്‍ മതി
റബറിന് എല്ലാക്കാലത്തും മികച്ച വില പ്രതീക്ഷിക്കരുത്
രാജ്യാന്തര റബര്‍ സമ്മേളനം സമാപിച്ചു
കൊച്ചി: റബറന് എല്ലാക്കാലത്തും മികച്ച വില പ്രതീക്ഷിക്കരുതെന്നും റബര്‍മേഖല ഭാവി മുന്നില്‍ കാണണമെന്നും കേന്ദ്ര വാണിജ്യസെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ടുദിവസമായി നടന്ന രാജ്യാന്തര റബര്‍ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതാനും വര്‍ഷം മുമ്പ് റബര്‍വില തകര്‍ന്നപ്പോള്‍ തറവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് റബര്‍ കര്‍ഷകര്‍ ഓടിനടന്നു. ആ സ്ഥിതിവിശേഷം ഇനിയുണ്ടാവാതെ നോക്കണം. വിയറ്റ്‌നാമില്‍ വന്‍തോതില്‍ റബര്‍ കൃഷിയിറക്കുകയാണ്. ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കാര്‍ഷികോത്‌പന്നങ്ങളുടെ വില എപ്പോഴും കയറിയിറങ്ങുന്നതാണ് ചരിത്രം.
കാലാവസ്ഥാവ്യതിയാനം, ജൈവസാങ്കേതികവിദ്യ എന്നിവ റബര്‍ക്കൃഷി മേഖലയിലുണ്ടാക്കാവുന്ന വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് ഗവേഷണം നടത്തണമെന്നും ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.
റബര്‍ കയറ്റുമതി മികവിനുള്ള റബര്‍ ബോര്‍ഡിന്റെ അവാര്‍ഡ് പാലാ മാര്‍ക്കറ്റിങ് സൊസൈറ്റിക്ക് അദ്ദേഹം സമ്മാനിച്ചു. സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ് പ്രൊഫ. കെ.കെ. എബ്രഹാം അവാര്‍ഡ് ഏറ്റുവാങ്ങി.
റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ പി.എസ്. ഹബീബ് മുഹമ്മദ്, പി.ജെ. തോമസ്, പി.സി. സിറിയക് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. വി.സി. മേഴ്‌സിക്കുട്ടി രചിച്ച ‘റബര്‍ നഴ്‌സറി: ഒരു പ്രായോഗിക ഗൈഡ്’ എന്ന ഗ്രന്ഥം കേന്ദ്രവാണിജ്യസെക്രട്ടറി പ്രകാശനം ചെയ്‌തു.
റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. റബര്‍ ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ് രാജ്യാന്തരസമ്മേളനം സംഘടിപ്പിച്ചത്. വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.
കടപ്പാട്-മാതൃഭൂമി 10-05-08
റബ്ബര്‍ കയറ്റുമതി മികവിനുള്ള അവാര്‍ഡ് പാലാമാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയത് വിലയിടിക്കുവാന്‍ ആഭ്യന്തര വിപണിയില്‍ ആര്‍എസ്എസ് 4 ന് 91.82 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.13 രൂപയ്ക്ക് കയറ്റുമതി ചെയ്തതിനാവും എന്നുവേണം മനസിലാക്കുവാന്‍. വാണിജ്യ സൊക്രട്ടറി എല്ലാക്കാലത്തും മികച്ച വില കിട്ടുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കരുത് എന്ന് സൂചന നല്‍കുന്നു. എന്നുവെച്ചാല്‍ റബ്ബര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ താണ വിലയ്ക്ക് കയറ്റുമതി ചെയ്യിച്ചും ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബറും മറ്റും ആഭ്യന്തര വിപണിയേക്കാള്‍ ഡി.ജി.എ.ഫ്.ടി യുടെ സഹായത്താല്‍ ആവശ്യമില്ലാത്ത ഇറക്കുമതി ചെയ്യിച്ചും കര്‍ഷകര്‍ക്ക് കിട്ടുന്ന വിലയില്‍ കുറവുണ്ടാക്കും എന്ന സൂചനയായി വേണം കണക്കാക്കുവാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം കാണുക. ജൈവസാങ്കേതികവിദ്യയുടെ ദോഷ ഫലം കര്‍ഷകരില്‍ എത്തിക്കുവാനാണല്ലോ ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി പുതുപ്പള്ളി റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
വര്‍ദ്ധിക്കുന്ന ക്രൂഡ്ഓയില്‍ വില ഈ അടുത്ത കാലത്തൊന്നും താഴുവാന്‍ പോകുന്നില്ല. റബ്ബറിന്റെ ഉപഭോഗത്തെ സ്വാധീനിക്കുന്നതില്‍ സിന്തറ്റിക് റബ്ബറിന് നിര്‍ണായക പങ്കാണുള്ളത്. അതിനാല്‍ സ്വാഭാവിക റബ്ബറിന് വില കൂടുവാനാണ് സാധ്യത. വിലയിടിയുകയാണെങ്കില്‍ ഉല്പാദനം ക്രമാതീതമായി കുറയും. അതിനാല്‍ ന്യായ വില ലഭിക്കുകയാണെങ്കില്‍ ഒരു പരിധിവരെ വിലയിലെ ഏറ്റക്കുറച്ചില്‍ ഉണ്ടാകാതെ നിലനിറുത്താം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ പണപ്പെരുപ്പം എന്ന സാമ്പത്തിക ശാസ്ത്രം അമിതാബചന്റെ 2.3 കോടി ഷെയര്‍മാര്‍ക്കറ്റില്‍ രണ്ടു കൊല്ലം കൊണ്ട് 23 കോടിയാകുന്നത് പണപ്പെരുപ്പത്തിന് കാരണമാകുന്നത് കാണുന്നതേ ഇല്ല. കൃഷിക്കാരന്റെ കൈയില്‍ പൈസ എത്താന്‍ പാടില്ല. പൈസ ബാങ്കുകള്‍ക്കം കര്‍ഷകന് വായ്പയും ലക്ഷ്യം. ഈ നടപടി കാര്‍ഷിക മേഖലയെ തകര്‍ക്കും.
റബ്ബറിന്റെ ഭാവി പ്രവചിക്കുന്ന മനോരമയും ഭൂതം വിശകലനം ചെയ്യുന്ന ഞാനും
അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.
ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.
2008 മാര്‍ച്ച് 24 ന് മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയിലെ ചെറിയൊരംശമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. റബ്ബറിന്റെ ഭാവി പ്രവചിക്കുന്ന മനോരമയ്ക്ക് ടയറിന്റെ ഇറക്കുമതി കാരണം റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന വിലകുറയുമെന്ന് വ്യാകുലപ്പെടുന്ന മാധ്യമ പ്രമുഖനെ റബ്ബര്‍ കര്‍ഷകരായ നമുക്കു് അഭിനന്ദിക്കാന്‍ കഴിയുമോ?
2008 ജനുവരി 31 വരെയുള്ള സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് വിശകലനങ്ങള്‍ക്കുശേഷം ചുവടെ ചേര്‍ക്കുന്നു. ഭാരം ടണ്ണായി കണക്കാക്കുക.
- ഉല്പാദനം – 723575
- ഉപഭോഗം – 713580
- ഇറക്കുമതി – 79179
- കയറ്റുമതി – 32163
- കര്‍ഷകര്‍ വിറ്റത് – 689565
- ഉല്പന്നനിര്‍മാതാക്കള്‍ വാങ്ങിയത് – 641668
- തിരിമറി – 6924
- മാസാവസാന സ്റ്റോക്ക് – 227465
| ഇനം | ജനുവരി 31ന് | റബ്ബര്‍ ബോര്‍ഡ് |
| മുന്നിരിപ്പ് | 163530 | 163530 |
| ഉല്പാദനം | 723575 | 723575 |
| ഇറക്കുമതി | 78387 | 79179 |
| ലഭ്യത | 965462 | 966284 |
| ഉപഭോഗം | 713580 | 713580 |
| കയറ്റുമതി | 31750 | 32163 |
| തിരിമറി | -7333 | -6924 |
| നീക്കിയിരിപ്പ് | 227465 | 227465 |
| ആകെ | 965462 | 966284 |
ഇന്‍ഡ്യയില്‍ ഉല്പാദിപ്പിക്കുന്നതിനേക്കാള്‍ താണ ഉപഭോഗം നടക്കുകയും, കര്‍ഷകര്‍ വിപണിയില്‍ വിറ്റതിനേക്കാള്‍ കുറച്ച് മാത്രം ഉല്പന്ന നിര്‍മാതാക്കള്‍ വാങ്ങുകയും, കയറ്റുമതി ചെയ്യുന്നതിന്റെ ഇരട്ടിയില്‍ കൂടുതല്‍ (ഏറിയ പങ്കും പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ) ുല്പന്ന നിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്യുകയും, ഇവിടെയുള്ള റബ്ബര്‍ തികയുന്നില്ല എന്ന് കാട്ടി ഇറക്കുമതി തീരുവയായ 20% ത്തില്‍ നിന്ന് 7.50% ആയി കുറവുചെയ്യണം എന്ന് ATMA സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ ജനം സത്യം അറിയുന്നില്ല എന്നതാണ് വാസ്തവം. 2008 ജനുവരി 31 ന് നിര്‍മാതാക്കളുടെ പക്കല്‍ 76925 ടണ്‍ മിച്ചസ്റ്റോക്ക് ശേഖരം നിലനിറുത്തുകയും അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ താണ വില മാസങ്ങളോളം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്തത്. 78885 ടണ്‍ സ്റ്റോക്ക് കര്‍ഷകരുടെ പക്കല്‍ പീക്ക് സീസണില്‍ ഉയര്‍ത്തിക്കാട്ടുന്നത് വിലയിടിക്കാനല്ലാതെ മറ്റെന്തിനാണ്? 2001-02 ല്‍ 26794 തിരിമറികാട്ടി 1999 മുതല്‍ 2003 വരെ റബ്ബറിന്റെ വില അന്താരാഷ്ട്ര ആഭ്യന്തരവിപണിയില്‍ താഴ്തി നിറുത്തിയതിനെപ്പറ്റി അന്വേഷിക്കണമെങ്കില്‍ ഇന്റെര്‍ പോളിന്റെ സഹായം തന്നെ തേടേണ്ടിവരും.
Latest news: Supply shortage buoys rubber
റബ്ബര്‍ ഉല്‍പാദനം ഒരു മുന്‍കൂര്‍ പ്രവചനം
റബറിനുമേല്‍ സമ്മര്‍ദം
റബര്‍ വിപണിയില്‍ വേനല്‍ മഴ സൃഷ്ടിക്കുന്ന സമ്മര്‍ദം തുടരും. വില കുറയുന്ന പ്രവണത പ്രകടമാകുന്നുണ്ട്.
അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.
രാജ്യാന്തര വിപണിയില്‍ ആര്‍എസ്എസ് മൂന്നാം ഗ്രേഡിന്റെ വില കുറഞ്ഞ് കിലോയ്ക്ക് 110 രൂപയ്ക്കടുത്തെത്തി. ക്രൂഡോയില്‍ വിലയും നേരിയ തോതില്‍ താഴ്ന്നു. അവധി വിലകളും കുറയുകയാണ്. മഴയ്ക്കു മുന്‍പ് 105 രൂപയിലെത്തിയ ആര്‍എസ്എസ് നാലാം ഗ്രേഡ് 102.50-103 രൂപ എന്ന തോതിലാണ് വാരാന്ത്യത്തില്‍ ക്ളോസ് ചെയ്തത്.
വന്‍തോതില്‍ ടയര്‍ ഇറക്കുമതി ചെയ്യാനുള്ള എംഎംടിസിയുടെ നീക്കവും വിപണിയില്‍ ആശങ്ക പരത്തുന്നു.ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.
കടപ്പാട്- മനോരമ 24-03-08
അപ്രതീക്ഷിതമായി നീണ്ടുനില്‍ക്കുന്ന മഴ ടാപ്പിംഗ് തുടര്‍ന്നിരുന്ന തോട്ടങ്ങളിലെല്ലാം റയിന്‍ ഗാര്‍ഡില്ലാത്തതിനാല്‍ പൂര്‍ണമായും ഉല്‍പാദനം നിലച്ച മട്ടാണ്. അതിനാല്‍ത്തന്നെ മാര്‍ച്ച് മാസാവസാന സ്റ്റോക്ക് പ്രതീക്ഷിച്ചതിലും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ലക്ഷത്തോളം സ്റ്റോക്കുണ്ടാകുമെങ്കില്‍ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നിട്ടും കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതികളാണല്ലോ നടന്നുവരുന്നത്. അതോടൊപ്പം കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും കണക്കുകളില്‍ എല്ലാമാസവും മാസാവസാന സ്റ്റോക്കിലേക്കാള്‍ ഉയര്‍ത്തിക്കാട്ടിയും നടത്തുന്ന കര്‍ഷക വിരുദ്ധനടപടികള്‍ മറച്ചുവെയ്ക്കുവാന്‍ കഴിയില്ല. 2006-07 ല്‍ ആഭ്യന്തര വിലയേക്കാള്‍ താണവിലക്ക് നടന്ന കയറ്റുമതികള്‍ കര്‍ഷകര്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വളരുന്ന ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ വാര്‍ത്തകള്‍ എക്കാലവും മാധ്യമങ്ങള്‍ക്ക് മാനേജ്മെന്റിന്റെ താല്പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2006-07 ലെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ഇവിടെ പിഡിഎഫ് ഫയലായി ലഭിക്കും. തായ്‌ലന്‍ഡില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് നടക്കുന്ന ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. പക്ഷെ ഇറക്കുമതിചെയ്ത് ആഭ്യന്തര സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചശേഷം താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്രവില ഇടിയുവാന്‍ കാരണമാകും. വിവരാവകാശ നിയമം സാധാരണക്കാരന്റെ സഹായത്തിനുള്ളപ്പോള്‍ ജനം അറിയാത്ത തെളിവുകള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ളതല്ലതാനും. മഴ മാനത്ത് കാണുമ്പോള്‍ ഉല്‍പാദനം വര്‍ദ്ധിക്കും സ്റ്റോക്ക് കൂടും എന്നൊക്കെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു ടയര്‍ നിര്‍മാതാവിന് സ്വന്തം പത്രം തന്നെ വേണം.
റബ്ബര്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഒരു പോസ്റ്റ് പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രസ്തുത പോസ്റ്റ് വായിക്കുവാനുള്ള അവസരവും ഒരു വലിയ ഗ്രൂപ്പിന് ലഭ്യമാക്കുവാന്‍ കഴിയും. ധാരാളം നിര്‍മാതാക്കളുടെ സംഘടനകള്‍ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. ആട്ടോ ടയര്‍ നിര്‍മാതാക്കള്‍ക്ക് യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും (ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തല്‍) എതിരെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുവാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കും കഴിയും. ഇന്ന് നിലവിലുള്ള റബ്ബര്‍ കര്‍ഷകകൂട്ടായ്മകള്‍ കര്‍ഷകര്‍ഷകര്‍ക്ക് പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം.
‘റബര്‍ കയറ്റുമതിലക്ഷ്യം കൈവരിക്കും’
കോട്ടയം: ഈ വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള അമ്പതിനായിരം ടണ്‍ റബറിന്റെ കയറ്റുമതി സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍.
കയറ്റുമതി ചെയ്യുന്നവര്‍ മാര്‍ച്ചുമാസം വരെയുള്ള നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞതിനാല്‍ പ്രതീക്ഷിച്ചത്രതന്നെ റബര്‍ കയറ്റുമതിചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.
റബറിന്റെ അന്താരാഷ്ട്ര വില കൂടിനിന്നതിനാല്‍ കയറ്റുമതിയുടെ തോത് വര്‍ധിച്ചു. ഈ സാമ്പത്തികവര്‍ഷം ഫെബ്രുവരി 19 വരെ 37880 ടണ്‍ റബറാണു കയറ്റുമതി ചെയ്തത്. ഇതില്‍ 18800 ടണ്‍ ഡിസംബര്‍- ഫെബ്രുവരി മാസങ്ങളിലാണ്.
കടപ്പാട്- ദീപിക 21-2-08
ഈ വര്‍ഷത്തെ കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തെപ്പോലെയാണെങ്കില്‍ സംസ്ഥാന ഖജനാവിനാവും നഷ്ടം.
Low priced Export Carried out when Average International RSS 3 at Rs. 9779/quintal and Domestic RSS 4 at Rs. 9204/quintal for the year 2006-07
|
Country |
Tonnes |
Value |
Price/quintal |
|
Sri Lanka |
4760.334 |
418512767.30 |
8792 |
|
Germany |
2658.238 |
179703556.90 |
6760 |
|
Belgium |
2323.82 |
148944044.80 |
6409 |
|
Turkey |
1751.453 |
103398298.00 |
5904 |
|
U.S.A |
1566.74 |
125413232.70 |
8005 |
|
Italy |
1502.555 |
96124643.75 |
6397 |
|
U.K |
1237.515 |
79527309.54 |
6426 |
|
Spain |
1203.885 |
95539883.14 |
7936 |
|
Poland |
818.585 |
61524412.50 |
7516 |
|
Bulgaria |
668.73 |
47328823.12 |
7077 |
|
Brazil |
638.955 |
40741305.50 |
6376 |
|
South Africa |
625.39 |
49339286.74 |
7889 |
|
Nether Land |
500.905 |
37602353.95 |
7507 |
|
Hong Kong |
257.00 |
22085341.00 |
8594 |
|
Kenya |
174.02 |
15296274.40 |
8790 |
|
France |
135.78 |
10543317.00 |
7765 |
|
Greece |
127.25 |
9487760.00 |
7456 |
|
New Zealand |
102.435 |
6805038.00 |
6643 |
|
Serbia |
96.00 |
6606382.00 |
6882 |
|
Morocco |
86.00 |
6484467.20 |
7540 |
|
Mexico |
41.10 |
2658923.00 |
6469 |
|
Denmark |
21.25 |
1441536.00 |
6784 |
|
Argentina |
16.40 |
1086180.20 |
6623 |
|
Sudan |
16.40 |
1162972.00 |
7091 |
|
Tunisia |
16.4 |
1111250.00 |
6776 |
|
Hungary |
16 |
1107216.00 |
6920 |
കണക്കുകള്‍ പലവിധം
കേരളത്തിലെ കാര്‍ഷികോത്പന്നങ്ങളുടെ കണക്കുകള്‍ ചിട്ടപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളില്‍ നിന്നാകണമല്ലോ താഴെക്കാണുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാം ഗൈഡ് 2008 ലെ 110 -ാം നമ്പര്‍ പേജില്‍ ലഭ്യമായത്. അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും കൂടിയ പ്രൊഡക്ടിവിറ്റി അവകാശപ്പെടുന്ന റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ തെറ്റെന്നാവും പറയേണ്ടിവരിക. ഉദാഹരണത്തിന് 2005-06 -ല്‍ ടാപ്പ് ചെയ്ത 398365 ഹെക്ടറില്‍ നിന്ന് 1865 ടണ്ണുകളുടെ പ്രതിഹെക്ടര്‍ ഉല്പാദനം ലഭിച്ചതായി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നു. ടാപ്പ് ചെയ്യാന്‍ പാകമാകാത്ത തൈ മരങ്ങളുടെ ഉല്പാദനവും കൂടി കണക്കാക്കി 4.9440 ലക്ഷം ഹെക്ടറില്‍ (റബ്ബര്‍ ബോര്‍ഡ് പറയുന്നു 493900 ഹെക്ടര്‍ ആകെ ടാപ്പ് ചെയ്യാത്തതുള്‍പ്പെടെ കൃഷി എന്ന്) നിന്ന് 1495 ടണ്ണുകളുടെ പ്രതിഹെക്ടര്‍ ഉല്പാദനം ലഭിക്കുന്നു എന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്കണോമിക്സ് പണ്ഡിതന്മാരെ സമ്മതിക്കണം. ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങള്‍ മാത്രമേ പ്രൊഡക്ടിവിറ്റി കണക്കാക്കുവാന്‍ പരിഗണിക്കാവൂ എന്ന് റബ്ബര്‍ ബോര്‍ഡ് ഇവരെ പഠിപ്പിച്ചു കൊടുക്കേണ്ടി വരും. റബ്ബര്‍ ഷീറ്റുകളുടെ വില കണക്കാക്കുന്നതും അപ്രകാരം തന്നെ. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കോട്ടയം ആര്‍എസ്എസ് 4 ന്റെ വിലയല്ല കേരള എക്കണോമിക്സ് പണ്ഠിതര്‍ കണക്കാക്കുന്നത്.
ഫാം ഗൈഡ് 2008 (ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണം)
Email: pio@asianetglobal.com
| വര്‍ഷം | വിസ്തൃതി ലക്ഷം ഹെക്ടര്‍ | ഉലപാദനം ‘000 ടണ്‍ | ഉല്പാദനക്ഷമത കി.ഗ്രാം/ഹെക്ടര്‍ |
| 1991-92 B/Y | 4.2577 | 343.11 | 806 |
| 1995-96 | 4.4900 | 474.56 | 1057 |
| 1996-97 | 4.5557 | 512.76 | 1126 |
| 1997-98 | 4.6528 | 541.94 | 1165 |
| 1998-99 | 4.6992 | 559.10 | 1190 |
| 1999-00 | 4.7290 | 572.80 | 1211 |
| 2000-01 | 4.7436 | 579.87 | 1222 |
| 12001-02 | 4,7504 | 580.35 | 1222 |
| 2002-03 | 4.7604 | 594.92 | 1250 |
| 2003-04 | 4.7840 | 655.13 | 1369 |
| 2004-05 | 4.8066 | 690.78 | 1437 |
| 2005-06 | 4.9440 | 739.23 | 1495 |
പതിനൊന്നാം പഞ്ചവത്സരപദ്ധതി
കാര്‍ഷിക വികസനം- സമീപനവും നിര്‍ദ്ദേശങ്ങളും (AIkS)
| വര്‍ഷം | വിസ്തൃതി ഹെക്ടര്‍ | ഉലപാദനം ടണ്‍ | ഉല്പാദനക്ഷമത കി.ഗ്രാം/ഹെക്ടര്‍ | വില രൂ. ക്വിന്റല്‍* |
| 1991-92 B/Y | 425768 | 343109 | 806 | 1950 |
| 1995-96 | 448998 | 474555 | 1057 | 4640 |
| 1996-97 | 455566 | 512756 | 1126 | 4668 |
| 1997-98 | 465282 | 541935 | 1165 | 3545 |
| 1998-99 | 469924 | 559099 | 1190 | 2581 |
| 1999-00 | 472900 | 572820 | 1211 | 2623 |
| 2000-01 | 474364 | 579866 | 1222 | 2775 |
| 2001-02 | 475039 | 580350 | 1222 | 2868 |
| 2002-03 | 476047 | 594917 | 1250 | 3401 |
| 2003-04 | 478402 | 655134 | 1369 | 4648 |
| 2004-05 | 480543 | 690711 | 1437 | 5403 |
റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത്
Email: stat@rubberboard.org.in
| വര്‍ഷം | വിസ്തൃതി ഹെക്ടര്‍ | ടാപ്പ് ചെയ്യുന്ന വിസ്തൃതി | ഉലപാദനം ടണ്‍ | ഉല്പാദനക്ഷമത കി.ഗ്രാം/ഹെക്ടര്‍ | വില രൂ. ക്വിന്റല്‍* |
| 1991-92 B/Y | 419174 | 284960 | 307521 | 1079 | 2129 |
| 1995-96 | 449000 | 328812 | 474555 | 1443 | 5204 |
| 1996-97 | 455566 | 335400 | 512756 | 1529 | 4901 |
| 1997-98 | 465282 | 342420 | 541935 | 1583 | 3580 |
| 1998-99 | 469924 | 349683 | 559099 | 1599 | 2994 |
| 1999-00 | 472900 | 355342 | 572820 | 1612 | 3099 |
| 2000-01 | 474365 | 359780 | 579866 | 1612 | 3036 |
| 2001-02 | 475039 | 360006 | 580350 | 1612 | 3228 |
| 2002-03 | 476047 | 363791 | 594917 | 1635 | 3919 |
| 2003-04 | 479602 | 381790 | 655135 | 1715 | 5040 |
| 2004-05 | 485660 | 391397 | 690798 | 1765 | 5571 |
| 2005-06 | 493900 | 396385 | 739225 | 1865 | 6699 |
* ആര്‍എസ്എസ് 4
“എന്നാല്‍ ശരിയായ ചില കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു”
കാലാകാലങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ലഭിച്ച ഡാറ്റായാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. ആകെ ലഭ്യത ലഭിച്ചത് ഉപഭോഗശേഷം നീക്കിയിരുപ്പിനൊപ്പം തിരിമറി എന്നൊരു സംഖ്യകൂടി ചേര്‍ത്താല്‍ മാത്രമേ കണക്കുകള്‍ ടാലി ആവുകയുള്ളു.
ആകെ ലഭ്യത
| വര്‍ഷം | മുന്നിരുപ്പ് | ഉല്പാദനം | ഇറക്കുമതി | ആകെ ലഭ്യത |
| 1991-92 B/Y | 69610 | 329615 | 49013 | 448238 |
| 1995-96 | 69550 | 506910 | 51635 | 628095 |
| 1996-97 | 103190 | 549425 | 19770 | 672385 |
| 1997-98 | 107310 | 583830 | 32070 | 723210 |
| 1998-99 | 147300 | 605045 | 29534 | 781879 |
| 1999-00 | 187965 | 622265 | 20213 | 830443 |
| 2000-01 | 192570 | 630405 | 8970 | 831945 |
| 2001-02 | 183900 | 631400 | 49769 | 865069 |
| 2002-03 | 193070 | 649435 | 26217 | 868722 |
| 2003-04 | 117995 | 711650 | 44199 | 873844 |
| 2004-05 | 78340 | 749665 | 72835 | 900840 |
| 2005-06 | 106200 | 802625 | 45285 | 954110 |
നീക്കിയിരുപ്പ് ശരിയാകണമെങ്കില്‍ അല്പം തിരിമറികൂടി ചേര്‍ത്താലെ ടാലി ആകത്തക്ക രീതിയില്‍ ആകെ സംഖ്യ കിട്ടുകയുള്ളു
| വര്‍ഷം | ഉപഭോഗം | കയറ്റുമതി | നീക്കിയിരുപ്പ് | തിരിമറി |
| 1991-92 B/Y | 364310 | 86430 | -2502 | |
| 1995-96 | 525465 | 1130 | 103190 | -1690 |
| 1996-97 | 561765 | 1598 | 107310 | 1712 |
| 1997-98 | 571820 | 1415 | 147300 | 2675 |
| 1998-99 | 591545 | 1840 | 187965 | 529 |
| 1999-00 | 628110 | 5989 | 192570 | 3774 |
| 2000-01 | 631475 | 13356 | 183900 | 3214 |
| 2001-02 | 638210 | 6995 | 193070 | 26794 |
| 2002-03 | 695425 | 55311 | 117995 | -9 |
| 2003-04 | 719600 | 75905 | 78340 | -1 |
| 2004-05 | 755405 | 46150 | 106200 | -6915 |
| 2005-06 | 801110 | 73830 | 93020 | -13850 |
റബ്ബര്‍ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചാരപ്പണി നടത്തുന്നുവോ?
December ‘07 rubber output up 10.1 per cent
MUMBAI: Natural rubber production rose 10.1 per cent in December 2007 due to higher tapping, a senior Rubber Board official said on Thursday. Production in December was 112,000 tonnes, compared with 101,680 tonnes a year ago, the official, who did not want to be identified, told media.
“Tapping has increased in the last two months due to clear weather and high prices,” said the official. In India, peak tapping season starts in October and ends in January. Natural rubber prices have increased more than 15 per cent since September and breached even Rs 100 during November.
Higher production led to more exports during December. Exports of natural rubber rose to 2,539 tonnes, compared with only 941 tonnes during the same period last year. Consequently imports declined 34 per cent to 7,192 tonnes.
“We will exceed our export target due to rise in production,” the official said. The Rubber Board trimmed its 2007/08 export target to 25,500 tonnes in November 2007 from an earlier estimate of 70,000 tonnes due to a drop in production during the monsoon season and rise in domestic consumption.
India exported 56,545 tonnes in 2006/07. Total production in April-December fell 6.4 per cent to 619,850 tonnes due to loss in tapping days caused by heavy rainfall and a mosquito-spread fever during monsoon season.
Rubber futures fall on weak global market
MUMBAI: Indian rubber futures fell on Wednesday tracking a weak international market and on higher arrivals, analysts said.
“Weak Tokyo market pulled down the prices here…higher arrivals were also putting continuous pressure,” said Alex Mathews, an analyst with Geojit Financial Services Ltd.
Tokyo rubber futures ended down on Wednesday after a rise in early trade was reversed by stop-loss selling prompted by a retreat of gold prices from a record high.
Total stocks in National Multi-Commodity Exchange warehouses rose to 7,981 tonnes as on January 8, compared with 7,778 tonnes the previous day, according to data available on the exchange’s Web site.
However, firm oil prices supported the market, checking a further fall, said an analyst with a Delhi-based commodity brokerage.
Oil prices extended gains on Wednesday as threats of disruptions to Nigeria’s oil supply and falling US crude stocks outweighed concerns about the economy of the US, the world’s biggest energy consumer.
Natural rubber prices often benefit from high crude oil prices because investors believe expensive oil will encourage a shift to natural rubber from synthetic rubber, a petroleum product.
Courtesy: Economic Times
2007 ഡിസംബറില്‍ സ്വാഭാവിക റബ്ബറിന്റെ ഉല്പാദനം കൂടുതല്‍ ടാപ്പിംഗ് ദിനങ്ങള്‍ കിട്ടിയതുകാരണം 10.1 ശതമാനം വര്‍ദ്ധന ഉണ്ടായതായി റബ്ബര്‍ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബറിലെ ഉല്പാദനമായ 112,000 ടണ്ണുകള്‍ കഴിഞ്ഞ വര്‍ഷത്തെ 101,680 ടണ്ണുകളുമായി താരതമ്യം ചെയ്താണ് പേരുവെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാതെ മാധ്യമങ്ങളോട് പറഞ്ഞു.
പത്തുദിവസത്തിനകം പത്തുലക്ഷം റബ്ബര്‍ കര്‍ഷകരുടെ ഉല്പാദനത്തെക്കുറിച്ചുള്ള ഇത്തരമൊരു കണക്ക് പേരുപറയാതെ പ്രസിദ്ധപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ആര്‍ക്കുവേണ്ടി ഇത് പറഞ്ഞു എന്ന് ഊഹിക്കാവുന്നതെയുള്ളു. കര്‍ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്കൊഴികെ ഇന്നത്തെ ഐ.ടി യുഗത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡീലര്‍/പ്രൊസസര്‍മാരില്‍ നിന്നും, ഉല്പന്ന നിര്‍മാതാക്കളില്‍ നിന്നും ശേഖരിക്കാമെന്നിരിക്കെ അവര്‍ റബ്ബര്‍ ബോര്‍ഡിന് Form H & L മുതലായവശേഖരിച്ച് മൂന്നുമാസത്തിന് ശേഷം പ്രതിമാസ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്.
റബ്ബറിന്റെ ആഗോള കണക്കിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി
ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്തി
അവധികളുടെ ആലസ്യത്തില്‍ ഇഴഞ്ഞുനീങ്ങിയ വിപണിയില്‍ പോയവാരം കുരുമുളകിനും റബറിനും വിലകൂടി.
റബറിന് 300 രൂപ കൂടി
ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതോടെ റബറിന് വിലകൂടി. റബര്‍ ഐ.എസ്.എസിന് 300 രൂപയും റബര്‍ ആര്‍.എസ്.എസ് നാലിന് 300 രൂപയും വിലകൂടി.
ടയര്‍ കമ്പനികള്‍ സജീവമായാണ് വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ റബര്‍ ആര്‍.എസ്.എസ് നാലിന് 9900 രൂപയാണു വാരാന്ത്യവില.
രാജ്യാന്തര വില ഉയരുന്നതുകണ്ടാണു ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിയത്. കൊച്ചിയില്‍ 1500 ടണ്‍ റബറിന്റെ വ്യാപാരം നടന്നപ്പോള്‍ ടയര്‍ കമ്പനികള്‍ക്കായി വിതരണക്കാര്‍ 5000 ടണ്‍ റബര്‍ വാങ്ങി.
വാരാന്ത്യവില റബര്‍ ഐ.എസ്.എസ് 8800-8900. റബര്‍ ആര്‍.എസ്.എസ് നാല് 9300. അവധി വില ആര്‍.എസ്.എസ് നാല് ജനുവരി 9673, ഫെബ്രുവരി 9868, മാര്‍ച്ച് 10045, ഏപ്രില്‍ 10202. സീസണ്‍ തുടങ്ങിയതോടെ ഉല്‍പാദന വര്‍ധനവില്‍ വില്‍പന റബര്‍ വരവ് കൂടിയിട്ടും ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതിനു പിന്നില്‍ പന്തികേടുണ്ടെന്നു കൊച്ചിയില്‍ റബര്‍ വ്യാപാരികള്‍ പറഞ്ഞു.
കടപ്പാട്- മംഗളം (24-12-07)
ആഗോള കണക്കുകള്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ളതാണ്. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഒരു ലക്ഷം ടണ്ണുകള്‍ക്ക് മുകളിലുള്ള ഇറക്കുമതി പൂര്‍ത്തിയായി. പല രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതുകാരണം അന്താരാഷ്ട്ര വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി എങ്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായില്ല. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും പരിമിതപ്പെടുത്തുകയുണ്ടായി. ഡിസംബര്‍ ആദ്യവാരം മുതല്‍ വിപണിയില്‍ നിന്ന് വിട്ടു നിന്ന ഉല്പന്ന നിര്‍മാതാക്കള്‍ മാസാവസാനം സജീവമായിക്കഴിഞ്ഞു. അത് ആഭ്യന്തര വിലയില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ആഗോളവിലയിലും താഴെത്തന്നെയാണ് നില ഉറപ്പിച്ചിട്ടുള്ളത്. താണവിലയ്ക്ക് വാങ്ങിയ വിവിധതരം റബ്ബര്‍ ഷീറ്റുകളും മറ്റും ഈ ഒരാഴ്ചയ്ക്കുള്ളില്‍ ഉല്പന്ന നിര്‍മാതാക്കള്‍ക്ക് കൈമാറുന്നതിലൂടെ വന്‍ ലാഭമാണ് ലഭിക്കുക. വന്‍കിട ഡീലര്‍മാര്‍ക്ക് ഉയര്‍ന്ന ലാഭം ലഭ്യമാക്കുവാന്‍ ഉല്പന്ന നിര്‍മാതാക്കളുടെ ഒത്താശയും ഉണ്ട്. പ്രതിമാസ വാങ്ങല്‍ including transit എന്ന രീതിയില്‍ ഉല്പന്ന നിര്‍മാതാക്കളുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുവാനും സാധിക്കും.
ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങി അവരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കൂടിയ വില കര്‍ഷകരെ അവരുടെ പക്കലുള്ള സ്റ്റോക്ക് വില്‍ക്കുവാനും പ്രേരിപ്പിക്കും. കര്‍ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് കൂടുതല്‍ കാട്ടി ആകെ മാസാവസാന സ്റ്റോക്ക് (കര്‍ഷകരുടെ പക്കല്‍, ഡീലര്‍മാരുടെയും പ്രൊസസറുടെയും പക്കല്‍, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍, മറ്റ് ഉല്പന്ന നിര്‍മാതാക്കളുടെ പക്കല്‍) റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്കുകളിലൂടെ മിസ്സിംഗ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ മൊത്തത്തില്‍ വരും മാസങ്ങളില്‍ വിലയിടിക്കുവാനുള്ള ശ്രമം നടക്കുവാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ഇപ്പോള്‍ പരിമിതപ്പെടുത്തിയ കയറ്റുമതി അടുത്ത വര്‍ഷം കൂടുതല്‍ നടക്കാം. താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാന്‍ സഹായകമാകും.
സ്വാഭാവിക റബ്ബറിന്റെ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ ശ്രമം
കറണ്ട് ഈയര്‍ എന്നും ഫിനാന്‍ഷ്യല്‍ ഈയര്‍ എന്നും രണ്ടു രീതിയില്‍ കണക്കുകള്‍ അവതരിപ്പിച്ച് ഭാരതിത്തിലെ റബ്ബര്‍ കര്‍ഷകരെയും അന്താരാഷ്ട്ര റബ്ബര്‍ ഉദ്പാദക രാജ്യങ്ങളെയും കബളിപ്പിക്കുന്ന രീതിയില്‍ മാധ്യമ സഹായത്താല്‍ സത്യം വളച്ചൊടിക്കുന്നു. ഇന്ത്യയില്‍ ആവശ്യത്തിലധികം റബ്ബര്‍ ഉദ്പാദനം ഉണ്ടെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് തികയാത്തതുകൊണ്ട് ഇറക്കുമതി ചെയ്യുന്നു എന്ന് പറയുകയും ചെയ്യുന്നു. സര്‍പ്ലസ് ആയതുകൊണ്ട് കയറ്റുമതി ചെയ്ത് കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നു എന്ന തെറ്റായ ധാരണ കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ അറിയാത്ത ഒരുകാര്യം ആഭ്യന്തരവിപണിയില്‍ 92 രൂപ 04 പൈസ കിലോഗ്രാമൊന്നിന് വിലയുള്ളപ്പോള്‍ ടര്‍ക്കിയിലേക്ക് 1751 ടണ്ണുകള്‍ എപ്രകാരമാണ് 59 രൂപ 05 പൈസക്ക് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തു എന്നതാണ്. ഇക്കാര്യത്തില്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് പരാതിയും ഇല്ല. അതിന് ചില കാരണങ്ങള്‍ക്കാണ് സാധ്യത. ൧. താണവിലയ്യ് കയറ്റുമതി ചെയ്യുന്നവ ഇറക്കുമതിയായി മാറ്റാം. ൨. അന്താരാഷ്ട്ര വിലയിടിക്കാം. ൩. കയറ്റുമതി ചെയ്യുന്നത് സഹകരണ സ്ഥാപനങ്ങള്‍ ആയതിനാല്‍ ലാഭവിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതിന് പകരം അടിച്ച് മാറ്റാം. മുതലായവയാണ്.
18-12-07 -ല്‍ ചെയര്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ ഹിന്ദുബിസിനസ് ലൈന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പ്രധാനം ജനുവരി മുതല്‍ നവംബര്‍ വരെ 1,01,937 ടണ്ണുകള്‍ ഇറക്കുമതി ചെയ്തു എന്നും നവംബര്‍ അവസാനം 1,42,440 ടണ്ണുകളുടെ മിച്ച സ്റ്റോക്കുണ്ട് എന്നുമാണ്. പ്രതിമാസ കണക്കുകള്‍ ആഗസ്റ്റ് വരെ പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരിക്കാത്ത കണക്കുകളില്‍ ദുരൂഹത ഉണ്ടാകത്തക്കവിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ആഗസ്റ്റ് അവസാനം 81,925 ടണ്ണുകള്‍ സ്റ്റോക്കുണ്ടായിരുന്നത് പല കാരണങ്ങള്‍കൊണ്ടും കേരളത്തിലെ ഉദ്പാദനം കുറഞ്ഞിട്ടും നവംബര്‍ അവസാനം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഇറക്കുമതി ചെയ്ത 23,330 ടണ്ണുകള്‍ 60,525 ടണ്ണുകളുടെ വര്‍ദ്ധനവോടെ 1,42,440 ടണ്ണുകളാക്കി ധൃതി പിടിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. അതിന് കാരണം ഇറക്കുമതിയിലൂടെ അന്താരാഷ്ട്ര വിലയിലെ ഉയര്‍ച്ചക്ക് തടയിടുവാന്‍ വേണ്ടിയുള്ളതാണ് എന്ന് സംശയിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. ഈ വര്‍ഷം ഇറക്കുമതി വര്‍ദ്ധിപ്പിച്ചും കയറ്റുമതി പരിമിതപ്പെടുത്തിയും മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിനായി കണക്കുകളിലും വെള്ളം ചേര്‍ക്കുന്നു.
2007 ഡിസംബര്‍ ലക്കം റബ്ബര്‍ മാസികയില്‍ പതിനൊന്നാം പേജില്‍ പറയുന്നതുകൂടി കൂട്ടി വായിക്കണം. അത് ചുവടെ ചേര്‍ക്കുന്നു.
ഒന്നാം ഗ്രേഡ് റബ്ബര്‍ കയറ്റി അയയ്ക്കാന്‍ ധാരണ
“വിപണിയില്‍ ഒന്നാം ഗ്രേഡ് റബ്ബറിന് പ്രീയം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ ഉദ്പാദക സംഘങ്ങള്‍ നിര്‍മിക്കുന്ന ഒന്നാം ഗ്രേഡ് ഷീറ്റ് മുഴുവനും റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍ വഴി കയറ്റുമതി ചെയ്യുന്നതിന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുന്തിയ ഗ്രേഡിലുള്ള ഷീറ്റിന് താഴ്ന ഗ്രേഡുകളേക്കാള്‍ കൂടുതല്‍ വില ലഭിച്ചിരുന്നതിന് അടുത്തിടയായി മാറ്റം വന്നതിനെത്തുടര്‍ന്നാണ് ചെയര്‍മാന്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ചുചേര്‍ത്തത്. നിലവിലുള്ള സാഹചര്യത്തില്‍, നാലാം ഗ്രേഡിനേക്കാള്‍ നേരിയ ഒരു മാര്‍ജിന്‍ മാത്രമേ മുന്തിയ ഗ്രേഡായ ഒന്നാം ഗ്രേഡിന് വിപണിയില്‍ ലഭിക്കുന്നുള്ളു. ഈ ഡിമാന്‍ഡ് കുറവ് പരിഹരിക്കാന്‍ കയറ്റുമതി ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഒന്നാം ഗ്രേഡ് ഷീറ്റ് നിര്‍മിക്കുന്ന മുപ്പതോളം റബ്ബര്‍ ഉദ്പാദക സംഘങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നഷ്ടം സഹിച്ചും കയറ്റുമതി സാധ്യമാക്കാന്‍, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഷീറ്റുകള്‍ റബ്ബര്‍ ബോര്‍ഡ് കമ്പനികള്‍ക്ക് കയറ്റുമതിക്കായി ലഭ്യമാക്കാന്‍ സംഘം പ്രതിനിധികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.”
ഇതോടൊപ്പം കര്‍ഷകര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ നിന്ന് പണം ലഭ്യമാക്കി ഒരു വര്‍ഷത്തോളം സംഭരിച്ച് വെയ്ക്കുവാന്‍ ഇരുപത്തിയഞ്ച് ഹ്യുമിഡിറ്റി കണ്ട്രോള്‍ഡ് സ്റ്റോറേജുകളും ഓരോന്നിനും നാല്‍പത് ലക്ഷം രൂപ ചെലവില്‍ റബ്ബര്‍ ബോര്‍ഡ് നിര്‍മിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അടുത്ത വര്‍ഷം വിലയിടിക്കുവാനായി നടപ്പിതാക്കുന്ന പദ്ധതികളാണ് ഇവയെന്ന് മനസിലാക്കാം.
ഉടന്‍ പ്രതീക്ഷിക്കുക. എന്താണ് റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍
അഭിപ്രായങ്ങള്‍ (1)

അഭിപ്രായങ്ങള്‍ (1)
ഒരു അഭിപ്രായം ഇടൂ