Archive for the 'Uncategorized' Category

റബ്ബര്‍ കര്‍ഷകര്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ കബളിപ്പിക്കപ്പെടുന്നു

2008 ജൂലൈ 12 ന് മാതൃഭൂമി ദിനപത്രത്തില്‍ ക്ലാസ്സിഫൈഡ്സ് വിഭാഗത്തില്‍ വന്ന ഒരു പരസ്യം ചുവടെ ചേര്‍ക്കുന്നു.

റബ്ബര്‍‌ത്തോട്ടം ആവശ്യമുണ്ട്

ഒറ്റശേഖരമംഗലത്ത് 2009 ഏപ്രിലില്‍ വണ്ണമെത്തുന്ന RRII 105 മരങ്ങളുള്ള റബ്ബര്‍‌ത്തോട്ടം ഐ.യു.ടി ടാപ്പിംഗിന്റെ പ്രദര്‍ശനത്തോട്ടമാക്കാന്‍ ആവശ്യമുണ്ട്. ഇന്‍ഡ്യാ ഗവണ്മെന്റിന്റെ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളുടെ ചെലവില്‍ വികസിപ്പിച്ച് കര്‍ഷകരിലെത്തിച്ചു തുടങ്ങിയ ഐ.യു.ടി സമ്പ്രദായം, നാല്പത്തിയഞ്ചു ശതമാനം ഉല്പാദന വര്‍ദ്ധന, പട്ടമരപ്പ് മൂന്നിലൊന്നായി കുറവ്, ഉല്പാദനകാലം ഇരട്ടിക്കല്‍ എന്നീ ഗുണവിശേഷങ്ങളുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 944460 59826, 0471 2559826 നമ്പരുകളില്‍ ബന്ധപ്പെടുക.

എല്‍. തങ്കമ്മ, മൈക്കോളജിസ്റ്റ് (റിട്ട), റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ, TC. 226/Vl, പ്രശാന്ത്നഗര്‍, തിരുവനന്തപുരം - 695011

ഒരു കര്‍ഷകന്റെ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.

ഒരു മൈക്കോളജിസ്റ്റായ എല്‍. തങ്കമ്മയോട് യോജിക്കുവാന്‍ കഴിയുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.

  1. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഐ.യു.ടി യുടെ ഗുണഫലങ്ങള്‍ കര്‍ഷകരിലെത്തിക്കുവാന്‍ ഇത്തരം പരീക്ഷണത്തോട്ടങ്ങളുടെ ആവശ്യം ഇല്ല. (അതിന് ദോഷ ഫലങ്ങള്‍ മാത്രമേ കാണൂ) മറിച്ച് കര്‍ഷകരെ പത്ത് മരങ്ങളില്‍ ഇപ്രകാരം ചെയ്യിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി.
  2. റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞ ആയിരുന്ന ഇവര്‍ക്ക് ഗവേഷണ വിഭാഗത്തിനെക്കൊണ്ടുപോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തുവാനും അംഗീകരിപ്പിക്കുവാനും കഴിഞ്ഞിട്ടില്ല.
  3. പട്ടമരപ്പിന്റെയും ഉല്പാദനവര്‍ദ്ധനവിന്റെയും കണക്കുകള്‍ പറഞ്ഞ് കര്‍ഷകരെ കബളിപ്പിക്കുന്നു. കാരണം ഇലയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ഉണ്ടാകുന്ന അന്നജം ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകുകയും കേമ്പിയം എന്ന ഭാഗം തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്. റബ്ബര്‍ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ താഴേയ്ക്കുള്ള ടാപ്പിംഗ് ആരംഭിച്ചശേഷം വെട്ടിത്തുടങ്ങുന്ന ഭാഗത്ത് ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നു. അത് ചുറ്റിനും റിംഗ് രൂപത്തില്‍ താഴേക്കുള്ള ഫ്ലോയത്തിലൂടെയുള്ള അന്നജത്തിന്റെ ഒഴുക്ക് തടയുന്നു. അത് കാലക്രമേണ താഴേയ്ക്ക കേമ്പിയം പ്രവര്‍ത്തന രഹിതമാവുകയും ലെന്റിസെല്‍സിലൂടെ നടക്കേണ്ട പ്രകാശസംശ്ലേഷണവും, ശ്വസനവും, ആഹാരസംഭരണവും നടക്കാതാവുകയും പട്ടമരപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇതിന് പരിഹാരം മണ്ണിന്റെ pH 6 ന് മുകളിലാണെന്ന് ഉറപ്പുവരുത്തുകയും രാസ നൈട്രജന്റെ പ്രയോഗം നടത്താതിരിക്കുകയും, സെക്കന്‍ഡറി ന്യൂട്രിയന്‍സിന്റെ ലഭ്യത ഉറപ്പാക്കുകയുമാണ് വേണ്ടത്. താഴേയ്ക്ക് ടാപ്പുചെയ്യുമ്പോള്‍ വെട്ടിത്തുടങ്ങിയ ഭാഗത്ത് ബാര്‍ക്ക് ഐലന്റ് രൂപപ്പെടുന്നുണ്ടോ എന്ന് കാലാകാലങ്ങളില്‍ പരിശോധിക്കുവാനും കഴിയും. ബാര്‍ക്ക് ഐലന്റ് രൂപപ്പെടുന്നതിനാലാണ് പിങ്കും പ്യാച്ച് ക്യാങ്കറും ഉണ്ടാകുന്നത്. പട്ടമരപ്പ് ഒഴിവാക്കാനായാല്‍ ഉല്പാദനം വര്‍ദ്ധിക്കകതന്നെ ചെയ്യും.
  4. ഐ.യു.ടി, സി.യു.ടി എന്നിവ ശരിയായ ടാപ്പിംഗ് രീതികളല്ല. കാരണം ഫ്ലോയം താഴേയ്ക്ക ഒഴുകുകയും കേമ്പിയം തടിയെയും തൊലിയെയും വളര്‍ത്തിക്കൊണ്ട് താഴേയ്ക്ക ഒഴുകുകയും ചെയ്യുമ്പോള്‍ ലന്റിസെല്ലുകളുടെ പ്രവര്‍ത്തനവും നടക്കുന്നു. എന്നവെച്ചാല്‍ ഒഴുകി എത്തുന്ന ദിശയിലേയ്ക്ക് മാത്രമേ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയുള്ളു. ഡോളാമൈറ്റ് നല്‍കി മണ്ണിന്റെ  pH ശരിയായ രീതിയില്‍ പരിപാലിക്കുകയും മരത്തിന്റെ ഇലപ്പടര്‍പ്പിന് ആനുപാതികമായി മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കുകയും ചെയ്താല്‍ പട്ടമരപ്പ് പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയുകയും ബാര്‍ക്ക് ഐലന്റ് എന്ന പ്രതിഭാസം ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യാം.
  5. പട്ടമരപ്പ് ദൃശ്യമാവുന്ന മരങ്ങള്‍ക്ക് അതിന്റെ കാഠിന്യത്തിനനുസരിച്ച് പൂര്‍ണ വിശ്രമം ആവശ്യമാണ്. വിശ്രമത്തിന് ശേഷം സെക്കന്‍ഡറി ന്യൂട്രിയന്‍സായ കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ നല്‍കി പാല്‍ക്കുഴലുകളില്ലാത്ത പട്ട സാധാരണ ടാപ്പ് ചെയ്യുന്ന രീതിയില്‍ താഴേയ്ക്ക് വെട്ടിയിറങ്ങിയാല്‍ പുതുപ്പട്ടയില്‍ ചുരണ്ടിനോക്കിയാല്‍ പച്ച നിറം കാണുവാന്‍ കഴിയും.

രാധാകൃഷ്ണന്‍ നരിപ്പറ്റയക്ക് കാണുവാന്‍ കഴിയാതെപോയത്

വളരെ നാളുകളായി റബ്ബര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍ നരിപ്പറ്റ. വളരെ കുറച്ച് വര്‍ഷങ്ങളെ ആകുന്നുള്ളു സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ ഞാന്‍ വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ചില തെറ്റുകള്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ടാല്‍ വളരെവേഗം തിരിച്ചറിയുവാന്‍ കഴിയുന്നു. മാതൃഭൂമി ധനകാര്യം 09-06-08 ല്‍ പ്രസിദ്ധീകരിച്ച കേരളം - അടുത്ത വര്‍ഷം റബ്ബറില്‍ നിന്നുള്ള വരുമാനം 10,000 കോടിയാകും എന്ന ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. കാരണം ഇത്തരം വിശകലനങ്ങളും പഠനങ്ങളും പലരും പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നു എന്നതാണ്. മാത്രവുമല്ല കമ്പോളവിലയില്‍ ഇത്തരം ലേഖനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവും ഉണ്ട്. രാധാകൃഷ്ണന്‍ നരിപ്പറ്റയുടെ ലേഖനം മാതൃഭൂമിയുടെ 09-06-08 ലെ ധനകാര്യത്തില്‍ പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.

ചില യാഥാര്‍ത്ഥ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ മായാവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭ്യമാക്കി മാസാവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ മേയ് മാസം അവസാനത്തിന് തൊട്ടുമുന്‍പ് അന്താരാഷ്ട്ര വിലയക്ക് തുല്യമായ വില ചില വന്‍കിട ഡീലേഴ്സിന് മാത്രം ലഭ്യമാക്കി അതിനടുത്ത നാള്‍ മുതല്‍ വന്‍ വിലയിടിവിന് വഴിയൊരുക്കി. ചില ഉല്പന്ന നിര്‍മാതാക്കളും വന്‍കിട കച്ചവടക്കാരും ഒത്തുകളിക്കുന്നതിന്റെ തെളിവാണിത്. കൂടിയ വിലയ്ക്ക് വാങ്ങി താണവിലയ്ക്ക് വില്‍ക്കേണ്ടിവരുന്ന ചെറുകിട ഡീലേഴ്സ് സ്വാഭാവികമായും പ്രസ്തുത നഷ്ടം കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ താണവില ലഭ്യമാക്കി വന്‍ വിലയിടിവിന് ആക്കം കൂട്ടുവാന്‍ വഴിയൊരുക്കുകയേ ഉള്ളു. 2008 മേയ് 26 മുതല്‍ അന്താരാഷ്ട്ര ആര്‍എസ്എസ് 3 ന്റെയും ആഭ്യന്തര ആര്‍എസ്എസ് 4 ന്റെയും വിലയിലുണ്ടായ ഏറ്റക്കുറച്ചിലിന്റെ ഗ്രാഫാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ഇന്‍ഡ്യന്‍ വിപണിയിലുണ്ടായ വന്‍ ചലനത്തിന്റെ ഫലം അന്താരാഷ്ട്ര വിലയിലും ചെറുതായി പ്രതിഫലിച്ചുവെങ്കിലും അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധന 139 ഡോളര്‍ പ്രതി ബാരല്‍ എന്ന നിലയിലെത്തിയപ്പോള്‍ അന്താരാഷ്ട്ര വില വീണ്ടും ഉയരങ്ങളിലെത്തുകയാണ് ചെയ്തത്. രാധാകൃഷ്ണന്‍ നരിപ്പറ്റ പറയുന്ന രീതിയില്‍ ക്രൂഡോയില്‍ വില ഇനി ബാരലിന് 100-125 ഡോളറിനിടയ്ക്ക് വിലയിരുത്തുന്നതില്‍ വല്ല കഴമ്പും ഉണ്ടോ? ലോക വിപണിയിലെ ഏറ്റവും താണവിലയായ ബാങ്കോക്ക് വിലയേക്കാള്‍ പത്തുരൂപയില്‍ക്കൂടുതല്‍ ആഭ്യന്തര വില താഴ്ത്തി നിറുത്തുന്നത് ഇന്‍ഡ്യന്‍ വിപണിയിലെ വന്‍കിട ഡീലേഴ്സും ഉല്പന്ന നിര്‍മാതാക്കളുടെയും അവിശുദ്ധ കൂട്ടുകെട്ടുതന്നെയാണ്.

കൊതുകുനിര്‍മാര്‍ജനം റബ്ബര്‍ തോട്ടങ്ങളില്‍

ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.

ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

  • കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ്  വൃത്തിയാക്കുക.

എനിക്കറിയാവുന്നത് - ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.

  • ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.

എനിക്കറിയാവുന്നത് - വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും.  എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.

  • വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.

എനിക്കറിയാവുന്നത് - സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ്  ചെയ്യുന്നത്  നല്ലതാണ്.

  • ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.

എനിക്കറിയാവുന്നത് - ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.

  • റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.

എനിക്കറിയാവുന്നത് - തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.

  • വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.

എനിക്കറിയാവുന്നത് - ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍‌ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.

  • ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.

എനിക്കറിയാവുന്നത് - വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.

  • ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.

എനിക്കറിയാവുന്നത് - ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.

  • ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.

എനിക്കറിയാവുന്നത് - പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.

എനിക്കറിയാവുന്നത് - ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.

  • സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.

എനിക്കറിയാവുന്നത് - ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ

ചീക്കുരോഗം (Pink Disease)

മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന പ്രധാന രോഗമാണിത്. “കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍” എന്നയിനം കുമിളാണ് രോഗകാരി. ജൂണ്‍ മാസത്തോടെ രോഗബാധയുണ്ടാകുമെങ്കിലും ജൂലൈ-നവംബര്‍ കാലയളവിലാണിതു ദൃഷ്ടിയില്‍പ്പെടുക. രണ്ടുമുതല്‍ 12 വരെ വര്‍ഷം പ്രായമുള്ള ചെടികളിലാണ് സാധാരണയായി രോഗം കൂടുതലായുണ്ടാവുക. ആര്‍ആര്‍ഐഐ 105 ഈ രോഗത്തിന് കൂടുതല്‍ വിധേയമാണെന്ന് കണ്ടിരിക്കുന്നു. എറ്റവും പുതിയ ഇനങ്ങളായ ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സാധാരണയായി, മരങ്ങളുടെ കവരഭാഗത്താണ് രോഗബാധയുണ്ടാകുന്നത്. തൊലിയുടെ പുറമേ, വെള്ളയോ പിങ്കോ നിറത്തില്‍ ചിലന്തിവലപോലെ പൂപ്പല്‍ കാണപ്പെടുന്നു. അവിടെനിന്നും റബ്ബര്‍പാല്‍ ഒലിച്ചിറങ്ങുകയും ക്രമേണ ആ ഭാഗം വിണ്ടുകീറുകയും ചെയ്യുന്നു. രോഗം ബാധിച്ചതിന് താഴെയുള്ള ഭാഗത്തുനിന്ന് ശാഖകള്‍ ഉണ്ടാവുന്നു. രോഗബാധയുണ്ടായതിന്റെ മുകള്‍ ഭാഗത്തുള്ള ഇലകളും തണ്ടും ഉണങ്ങുമെങ്കിലും അവ കൊഴിഞ്ഞുപോകാതെ മരത്തില്‍ത്തന്നെ നില്‍ക്കും.

ഈ രോഗം സാധാരണയായി ഒരു തോട്ടത്തിലെ മുഴുവന്‍ മരങ്ങളേയും ഒരേ സമയം ബാധിക്കാറില്ലാത്തതിനാല്‍ തോട്ടം മുഴുവനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കുക. ലാഭകരമായിരിക്കുകയില്ല. എന്നാല്‍ ആര്‍ആര്‍ഐഐ 105 പോലെ, രോഗബാധയ്ക്ക് എളുപ്പം വിധേയമാകുന്ന ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നതെങ്കില്‍ തോട്ടത്തിന് മൊത്തമായി പ്രതിരോധനടപടി സ്വീകരിക്കുന്നതാവും ഉത്തമം. മേയ്-ജൂണ്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി രണ്ടുതവണ മരങ്ങളുടെ കവരഭാഗത്ത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് രോഗബാധയെ ഒരു പരിധിവരെ തടയുന്നു. രണ്ടും മൂന്നും വര്‍ഷം പ്രായമായ ചെടികളില്‍, മഴക്കാലമാരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാന കവരഭാഗങ്ങളിലെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം. കവരഭാഗങ്ങളില്‍, പച്ചനിറവും തവിട്ട് നിറവും യോജിക്കുന്ന ഭാഗത്ത് ഒരടി നീളത്തില്‍ ഇത് പുരട്ടേണ്ടതാണ്. മൂന്നു വര്‍ഷം പ്രായമായ തൈകളില്‍ എറ്റവും അടിയിലത്തെ കവരത്തിന് മരുന്ന് പുരട്ടേണ്ടതില്ല. ഒക്ടോബര്‍ മാസത്തോടെ, മരങ്ങള്‍ പരിശോധിച്ച്, രോഗബാധയുള്ളവയ്ക്കുമാത്രം ഒരിക്കല്‍ക്കൂടി മരുന്ന് പുരട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ബോര്‍ഡോകുഴമ്പ് പുരട്ടുമ്പോള്‍, പശ ഉപയോഗിക്കേണ്ടതില്ല.

ജൂണ്‍ മുതല്‍ ഒകത്ടോബര്‍ വരെയുള്ള മാസങ്ങലില്‍ കൂടെക്കൂടെ തോട്ടം സന്ദര്‍ശിച്ച് ഏതെങ്കിലും മരത്തിന് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുക. രോഗബാധയുടെ ആദ്യഘട്ടത്തില്‍ത്തന്നെ നിവാരണനടപടികള്‍ ആരംഭിക്കേണ്ടതാണ്. ചെടിയുടെ കവരഭാഗത്ത് വെള്ളയോ പിങ്കോ നിറത്തിലുള്ള പൂപ്പല്‍ കാമപ്പെട്ടാലുടന്‍തന്നെ ആ ഭാഗത്ത് ഒരടി മുകളിലേയ്ക്കും താഴേയ്ക്കും നീട്ടി, തൊലി ചുരണ്ടിമാറ്റി, 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുക. പട്ട വിണ്ടു കീറിയിട്ടുണ്ടെങ്കില്‍, മരുന്നുണങ്ങിയതിനുശേഷം പട്ട ചുരണ്ടിമാറ്റി ഒന്നുകൂടി ബോര്‍ഡോ കുഴമ്പ് പുരട്ടുക. രോഗബാധയേറ്റ കമ്പഹകളും ചില്ലകളും ഇലയോടെ മുറിച്ച് മാറ്റി തീയിട്ട് നശിപ്പിക്കണം ബോര്‍ഡോ കുഴമ്പിന് പകരം “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 2008 മേയ് ലക്കം റബ്ബര്‍ മായികയിലെ 11, 12 പേജുകളില്‍ നിന്നാണ്. എനിക്ക് പറയുവാനുള്ളത് ചുവടെ ചേര്‍ക്കുന്നു.

  • എന്തുകൊണ്ട് ശിഖരക്കെട്ടില്‍ ഉണ്ടാകുന്നു?

പ്രകാശ സംശ്ലേഷണത്തിലൂടെ ഇലയില്‍ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലൂടെ താഴേയ്ക്ക സഞ്ചരിക്കുന്നു. തായ്ത്തടിയിലെ ലെന്റി സെല്ലുകളിലെ പ്രകാശ സംശ്ലേഷണവും ശ്വസനവും ആഹാര സംഭരണവും നടക്കുന്നു. ഇത് ശിഖരക്കെട്ടുവരെയുള്ള പാല്‍ക്കുഴലുകളിലെ കറയുടെ കട്ടി കൂടുവാന്‍ കാരണമാകുന്നു. എന്നുവെച്ചാല്‍ മഴയിലൂടെ ലഭിക്കുന്ന ജലവും ആ സമയത്തെ രാസവള പ്രയോഗവും കാരണം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുകയും അന്നജത്തിന് താഴേയ്ക്ക് പ്രവഹിക്കവാനുള്ള തടസ്സം സൃഷ്ടിക്കപ്പെടുകയും ശിഖരക്കെട്ടില്‍ കൂട്ടി മുട്ടുകയും അവിടെവെച്ച് പൊട്ടിയൊലിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു. പൊട്ടിയൊലിച്ച കറയിലാണ് ഈര്‍പ്പം കാരണം കുമിള്‍ ബാധയുണ്ടാകുന്നത്.

  • തൈമരങ്ങളിലെ കവരഭാഗങ്ങളില്‍ പച്ചനിറമുള്ള ഭാഗവും തവിട്ട് നിറമുള്ള ഭാഗവും കൂട്ടിമുട്ടുന്നഭാഗം.

മേല്‍ വിവരിച്ച പ്രകാരമുള്ള ഒരവസ്ഥതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

  • ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇതില്‍ നിന്നുതന്നെ മനസിലാക്കാം ആര്‍ആര്‍ഐഐ 105 നേക്കാള്‍ ഇവയ്ക്ക് ഉല്പാദനം കുറവാണ് എന്ന്. കൂടുല്‍ ഊര്‍ജം തടി വളരുവാനായി ഇവ വിനിയോഗിക്കുന്നു.

  • “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും

റബ്ബര്‍ കോട്ട് എന്ന പെട്രോളിയം ഉല്പന്നം മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല ഇത് പുരട്ടുന്ന ഭാഗത്ത് ലെന്റിസെല്ലുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.

  • പരിഹാരം

    രണ്ടാവര്‍ഷം മുതല്‍ ചെറിയതോതില്‍ കുമ്മായം ചുറ്റിലും ഈര്‍പ്പമുള്ളസമയത്ത് വിതറി ദിവസങ്ങള്‍ക്ക് ശേഷം Soil pH ഉയര്‍ന്നു എന്ന് ബോധ്യമായശേഷം ആവശ്യത്തിന് മഗ്നീഷ്യം സല്‍ഫേറ്റ് ഇടുക. മരത്തിന് പ്രായം കൂടുന്തോറും ഇവ രണ്ടിന്റേയും അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. 15 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്ക് വര്‍ത്തില്‍ നാലുപ്രാവശ്യം ഇത് തുടരാം. മഗ്നീഷ്യത്തിന് വേരുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറയിനെ അന്നജത്തോടൊപ്പം വേരിലെത്തികികുവാനുള്ള കഴിവ് കൂടുതല്‍ ആണ്.

    റബ്ബര്‍ വിലയിലെ കളികള്‍

    വിലയിലെ കളികള്‍ കര്‍ഷകര്‍ തിരിച്ചറിയണം. ഏപ്രില്‍ അവസാനം അന്താരാഷ്ട്ര വിലയേക്കാള്‍ കൂട്ടി നിറുത്തി കര്‍ഷകരില്‍ നിന്ന് കഴിയുമെന്നുള്ളിടത്തോളം വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമമാണ് നടന്നതെന്ന് കാണാം. ഏപ്രില്‍ അവസാനമുള്ള ബാലന്‍സ് സ്റ്റോക്ക് കൂട്ടി ക്കാട്ടണമെങ്കില്‍ ഈ വിലകൂട്ടിയുള്ള വിപണനം അനിവാര്യമാണ്. മാസാവസാനം ഉല്പന്ന നിര്‍മാതാക്കള്‍ നല്‍കിയ ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തത് ഏഴുദിവസത്തിനുള്ളില്‍ ലോഡുകള്‍ കയറ്റി അയക്കണം. അതിനാലാണ് മേയ് ഏഴാം തീയതി വരെ വില കൂടുവാനുള്ള കാരണം. അതിന് ശേഷം വിലയിടിക്കുവാനുള്ള ശ്രമം നടന്നത് അവധി വ്യാപാരം നിരോധിച്ചുകൊണ്ടാണ്. അവിടെയും പരാജയപ്പെടുന്നത് കാണാം. മേയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് കിലോഗ്രാമിന് 123.31 രൂപയില്‍ എത്തിയിരിക്കുന്നു. അതിനാല്‍തന്നെ താണ ആഭ്യന്തര വില സാവകാശം മുകളിലേയ്ക്ക് പൊങ്ങാന്‍ തുടങ്ങി എന്നതാണ് വാസ്തവം. ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഇന്‍ഡ്യയിലോയ്ക്കുള്ള ഇറക്കുമതിയും വില ഉയരുവാനുള്ള കാരണങ്ങളാണ്.

    ഏതെങ്കിലും കാരണവശാല്‍ ഇന്‍ഡ്യയില്‍ നിന്ന് താണ വിലയ്ക്കുള്ള കയറ്റുമതി നടന്നാല്‍ മാത്രമേ അന്താരാഷ്ട്ര വില ഇടിക്കുവാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 96% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്നു എന്ന് കണ്ടതായി ഓര്‍ക്കുന്നു. അതിനാല്‍ ഇറക്കുമതി തീരുവ കുറച്ചതുകൊണ്ട് വലിയ പ്രയോജനം ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല. താണവിലയ്ക്കുള്ള കയറ്റുമതി തടയുന്ന കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും, ഉല്പന്ന നിര്‍മാതാക്കളും, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സും മൗനം പാലിക്കുന്നു. കര്‍ഷകര്‍ക്ക് ഗുണം കിട്ടുവാനെന്ന വ്യാജേന ചില കയറ്റുമതിക്കാര്‍ നടത്തുന്ന താണ വിലയ്ക്കുള്ള കയറ്റുമതി കര്‍ഷകരെ ദ്രോഹിക്കുവാന്‍ തന്നെയാണ്.

    കാര്യങ്ങളുടെ സ്ഥിതി ഇതാണെന്നിരിക്കെ പെട്ടെന്നൊന്നും റബ്ബറിന്റെ വില ഇടിയുകയില്ല എന്നു മാത്രമല്ല ഉയരുവാനുള്ള സാധ്യതകളാണ് കാണുവാന്‍ കഴിയുന്നത്. മേയ് മാസം അവസാനം ഇറക്കുമതിയിലൂടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയും സ്റ്റോക്ക് കൂട്ടുവാനുള്ള ശ്രമം വീണ്ടും പ്രതീക്ഷിക്കാം. റബ്ബര്‍ ബോര്‍ഡ് വില ശേഖരിക്കുന്ന ചില ഡീലര്‍മാരും, ചില പത്രങ്ങളും ആണ് വിപണിവില നിശ്ചയിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കില്‍ സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സില്‍ അടങ്ങിയിരിക്കുന്ന 40 % റബ്ബറേതര വസ്തുക്കളെയും റബ്ബര്‍ സ്റ്റോക്കായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ എല്ല മാസവും മിസ്സിംഗ് ഫിഗറും കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് കൂട്ടിയും കുറച്ചും കാണിച്ചും വിലയിലെ ഏറ്റക്കുറച്ചിലിന് അവസരമൊരുക്കുന്നു.