റബ്ബര്‍ ഉല്‍പാദനം ഒരു മുന്‍കൂര്‍ പ്രവചനം

റബറിനുമേല്‍ സമ്മര്‍ദം
റബര്‍ വിപണിയില്‍ വേനല്‍ മഴ സൃഷ്ടിക്കുന്ന സമ്മര്‍ദം തുടരും. വില കുറയുന്ന പ്രവണത പ്രകടമാകുന്നുണ്ട്.

അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.

രാജ്യാന്തര വിപണിയില്‍ ആര്‍എസ്എസ് മൂന്നാം ഗ്രേഡിന്റെ വില കുറഞ്ഞ് കിലോയ്ക്ക് 110 രൂപയ്ക്കടുത്തെത്തി. ക്രൂഡോയില്‍ വിലയും നേരിയ തോതില്‍ താഴ്ന്നു. അവധി വിലകളും കുറയുകയാണ്. മഴയ്ക്കു മുന്‍പ് 105 രൂപയിലെത്തിയ ആര്‍എസ്എസ് നാലാം ഗ്രേഡ് 102.50-103 രൂപ എന്ന തോതിലാണ് വാരാന്ത്യത്തില്‍ ക്ളോസ് ചെയ്തത്.

വന്‍തോതില്‍ ടയര്‍ ഇറക്കുമതി ചെയ്യാനുള്ള എംഎംടിസിയുടെ നീക്കവും വിപണിയില്‍ ആശങ്ക പരത്തുന്നു.ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.

കടപ്പാട്- മനോരമ 24-03-08

അപ്രതീക്ഷിതമായി നീണ്ടുനില്‍ക്കുന്ന മഴ ടാപ്പിംഗ് തുടര്‍ന്നിരുന്ന തോട്ടങ്ങളിലെല്ലാം റയിന്‍ ഗാര്‍ഡില്ലാത്തതിനാല്‍ പൂര്‍ണമായും ഉല്‍പാദനം നിലച്ച മട്ടാണ്. അതിനാല്‍ത്തന്നെ മാര്‍ച്ച് മാസാവസാന സ്റ്റോക്ക് പ്രതീക്ഷിച്ചതിലും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ലക്ഷത്തോളം സ്റ്റോക്കുണ്ടാകുമെങ്കില്‍ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നിട്ടും കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതികളാണല്ലോ നടന്നുവരുന്നത്. അതോടൊപ്പം കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും കണക്കുകളില്‍ എല്ലാമാസവും മാസാവസാന സ്റ്റോക്കിലേക്കാള്‍ ഉയര്‍ത്തിക്കാട്ടിയും നടത്തുന്ന കര്‍ഷക വിരുദ്ധനടപടികള്‍ മറച്ചുവെയ്ക്കുവാന്‍ കഴിയില്ല. 2006-07 ല്‍ ആഭ്യന്തര വിലയേക്കാള്‍ താണവിലക്ക് നടന്ന കയറ്റുമതികള്‍ കര്‍ഷകര്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വളരുന്ന ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ വാര്‍ത്തകള്‍ എക്കാലവും മാധ്യമങ്ങള്‍ക്ക് മാനേജ്മെന്റിന്റെ താല്പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2006-07 ലെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ഇവിടെ പിഡിഎഫ് ഫയലായി ലഭിക്കും. തായ്‌ലന്‍ഡില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് നടക്കുന്ന ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. പക്ഷെ ഇറക്കുമതിചെയ്ത് ആഭ്യന്തര സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചശേഷം താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്രവില ഇടിയുവാന്‍ കാരണമാകും. വിവരാവകാശ നിയമം സാധാരണക്കാരന്റെ സഹായത്തിനുള്ളപ്പോള്‍ ജനം അറിയാത്ത തെളിവുകള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ളതല്ലതാനും. മഴ മാനത്ത് കാണുമ്പോള്‍ ഉല്‍പാദനം വര്‍ദ്ധിക്കും സ്റ്റോക്ക് കൂടും എന്നൊക്കെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു ടയര്‍ നിര്‍മാതാവിന് സ്വന്തം പത്രം തന്നെ വേണം.

റബ്ബര്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഒരു പോസ്റ്റ് പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രസ്തുത പോസ്റ്റ് വായിക്കുവാനുള്ള അവസരവും ഒരു വലിയ ഗ്രൂപ്പിന് ലഭ്യമാക്കുവാന്‍ കഴിയും. ധാരാളം നിര്‍മാതാക്കളുടെ സംഘടനകള്‍ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. ആട്ടോ ടയര്‍ നിര്‍മാതാക്കള്‍ക്ക് യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും (ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തല്‍) എതിരെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുവാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കും കഴിയും. ഇന്ന് നിലവിലുള്ള റബ്ബര്‍ കര്‍ഷകകൂട്ടായ്മകള്‍ കര്‍ഷകര്‍ഷകര്‍ക്ക് പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം.

റബ്ബര്‍ കണക്കുകള്‍ 2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ

ഭാരം ടണ്ണില്‍

മുന്നിരിപ്പ് 2007 ഏപ്രില്‍ ഒന്നിന് : 165190 (കര്‍ഷകരുടെ പക്കല്‍ - 49835, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ - 44875, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ - 55342, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ - 1513 8)

കണക്കിലെ തിരിമറി 2006-07 : -6426

2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ

ഉല്‍പാദനം : 620060

ഉപഭോഗം : 642570

ഇറക്കുമതി : 69852

കയറ്റുമതി : 24110

തിരിമറി  : -3733

കര്‍ഷകര്‍ വിറ്റത് : 594220
ഉല്‍പന്നനിര്‍മാതാക്കള്‍ വാങ്ങിയത് : 564511

ഡിസംബര്‍ 31 -ന്  നീക്കിയിരുപ്പ്  : 192410 (കര്‍ഷകരുടെ പക്കല്‍ - 70715, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ - 59580, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ - 46480, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ - 15275)

കൂടുകല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : Supply and Demand 2007-08 എക്സല്‍ പേജുകളില്‍.

അടിക്കറിപ്പ് :- പ്രതിമാസ നീക്കിയിരുപ്പിലും ഇറക്കുമതിയിലും വര്‍ദ്ധനവ് സൃഷ്ടിച്ച് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കര്‍ഷകരുടെ പക്കലുള്ള ഉയര്‍ന്ന സ്റ്റോക്കും തിരിമറി എന്ന അക്കങ്ങളായി  ഉയര്‍ത്തിക്കാട്ടിയും പീക്ക് സീസണില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ താണ വില ലഭ്യമാക്കുന്നു. ആകെ കര്‍ഷകര്‍ വിറ്റതും ഉല്‍പന്ന നിര്‍മാതാക്കള്‍ വാങ്ങിയതും തമ്മിലുള്ള അന്തരം സ്റോക്കു വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ദ്ധിപ്പിച്ചത് ആണ് എന്ന് മനസിലാക്കാം. അന്താരാഷ്ട്ര വില ഉയര്‍ന്നിരുന്നാലും പീക്ക് സീസണില്‍ നടക്കുന്നത് ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ആകാനാണ് സാധ്യത. തിരിമറി എന്നാല്‍ {(മുന്നിരുപ്പ്  + ഉല്‍പാദനം + ഇറക്കുമതി) - (ഉപഭോഗം + കയറ്റുമതി + തിരിമറി) = നീക്കിയിരുപ്പ്/Balance Stock } .

 

ഒരു ഓര്‍മ്മക്കുറിപ്പ്

My first website

ഇന്റെര്‍നെറ്റില്‍ മലയാളം മലയാളം കൈകാര്യം ചെയ്യുവാനുള്ള സൗകര്യങ്ങള്‍ എനിക്ക് ലഭ്യമല്ലാതിരുന്ന സമയത്ത് ആദ്യമായി ‍ഞാന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുവേണ്ടി ടെക്നോപാര്‍ക്കിലെ ബ്രൈടെക് ലഭ്യമാക്കിയിരുന്ന സൗജന്യ ടെപ്ലേറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ സൈറ്റിന് ഇവിടൊരു പുനര്‍ജന്മം നല്‍കുകയാണ്. വളരെ സുതാര്യമായ ഒരു പ്രവര്‍ത്തനം പ്രസ്തുത സൊസൈറ്റി കാഴ്ചവെയ്ക്കുകയുണ്ടായി. ലാഭ നഷ്ടങ്ങളില്ലാതെയും, ജാതി - മത - കക്ഷിരാഷ്ട്രീയത്തിന് അതീതമായും പ്രവര്‍ത്തിച്ച സൊസൈറ്റി റബ്ബറിന്റെ വില ന്യായവിലയിലേയ്ക്ക് ഉയര്‍ന്നു കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

സൊസൈറ്റിയുടെ ആംഗലേയ സൈറ്റുകള്‍ ഇവയായിരുന്നു.

ജിയോസിറ്റീസില്‍ എനിക്ക് എന്റെ മുന്‍കാല സൈറ്റിന് പുനര്‍ജന്മം നല്‍കുവാന്‍ കഴിഞ്ഞു.

‘റബര്‍ കയറ്റുമതിലക്ഷ്യം കൈവരിക്കും’

കോട്ടയം: ഈ വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള അമ്പതിനായിരം ടണ്‍ റബറിന്റെ കയറ്റുമതി സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍.

കയറ്റുമതി ചെയ്യുന്നവര്‍ മാര്‍ച്ചുമാസം വരെയുള്ള നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞതിനാല്‍ പ്രതീക്ഷിച്ചത്രതന്നെ റബര്‍ കയറ്റുമതിചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

റബറിന്റെ അന്താരാഷ്ട്ര വില കൂടിനിന്നതിനാല്‍ കയറ്റുമതിയുടെ തോത് വര്‍ധിച്ചു. ഈ സാമ്പത്തികവര്‍ഷം ഫെബ്രുവരി 19 വരെ 37880 ടണ്‍ റബറാണു കയറ്റുമതി ചെയ്തത്. ഇതില്‍ 18800 ടണ്‍ ഡിസംബര്‍- ഫെബ്രുവരി മാസങ്ങളിലാണ്.
കടപ്പാട്- ദീപിക 21-2-08

ഈ വര്‍ഷത്തെ കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തെപ്പോലെയാണെങ്കില്‍ സംസ്ഥാന ഖജനാവിനാവും നഷ്ടം.



Low priced Export Carried out when Average International RSS 3 at Rs. 9779/quintal and Domestic RSS 4 at Rs. 9204/quintal for the year 2006-07

Country

 

Tonnes

 

 

Value

 

 

Price/quintal

Sri Lanka

4760.334

 

 

418512767.30

 

 

8792

Germany

2658.238

 

 

179703556.90

 

 

6760

Belgium

 

2323.82

 

 

148944044.80

 

 

6409

Turkey

1751.453

 

 

103398298.00

 

 

5904

U.S.A

1566.74

 

 

125413232.70

 

8005

Italy

1502.555

 

 

96124643.75

 

 

6397

U.K

1237.515

 

 

79527309.54

 

 

6426

Spain

 

1203.885

 

 

95539883.14

 

 

7936

Poland

818.585

 

 

61524412.50

 

 

7516

Bulgaria

668.73

 

 

47328823.12

 

 

7077

Brazil

638.955

 

 

40741305.50

 

 

6376

South Africa

625.39

 

 

49339286.74

 

 

7889

Nether Land

500.905

 

 

37602353.95

 

 

7507

Hong Kong

 

257.00

 

 

22085341.00

 

 

8594

Kenya

174.02

 

 

15296274.40

 

 

8790

France

135.78

 

 

10543317.00

 

 

7765

Greece

127.25

 

 

9487760.00

 

 

7456

New Zealand

102.435

 

 

6805038.00

 

 

6643

Serbia

96.00

 

 

6606382.00

 

 

6882

Morocco

86.00

 

 

6484467.20

 

 

7540

Mexico

41.10

 

 

2658923.00

 

 

6469

Denmark

21.25

 

 

1441536.00

 

 

6784

Argentina

16.40

 

 

1086180.20

 

 

6623

Sudan

16.40

 

 

1162972.00

 

 

7091

Tunisia

16.4

 

 

1111250.00

 

 

6776

Hungary

16

 

 

1107216.00

 

 

6920

 

കണക്കുകള്‍ പലവിധം

കേരളത്തിലെ കാര്‍ഷികോത്പന്നങ്ങളുടെ കണക്കുകള്‍ ചിട്ടപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളില്‍ നിന്നാകണമല്ലോ താഴെക്കാണുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാം ഗൈഡ് 2008 ലെ 110 -ാം നമ്പര്‍ പേജില്‍ ലഭ്യമായത്. അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും കൂടിയ പ്രൊഡക്ടിവിറ്റി അവകാശപ്പെടുന്ന റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ തെറ്റെന്നാവും പറയേണ്ടിവരിക. ഉദാഹരണത്തിന് 2005-06 -ല്‍ ടാപ്പ് ചെയ്ത 398365 ഹെക്ടറില്‍ നിന്ന് 1865 ടണ്ണുകളുടെ പ്രതിഹെക്ടര്‍ ഉല്പാദനം ലഭിച്ചതായി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നു. ടാപ്പ് ചെയ്യാന്‍ പാകമാകാത്ത തൈ മരങ്ങളുടെ ഉല്പാദനവും കൂടി കണക്കാക്കി 4.9440 ലക്ഷം ഹെക്ടറില്‍ (റബ്ബര്‍ ബോര്‍ഡ് പറയുന്നു 493900 ഹെക്ടര്‍ ആകെ ടാപ്പ് ചെയ്യാത്തതുള്‍പ്പെടെ കൃഷി എന്ന്) നിന്ന് 1495 ടണ്ണുകളുടെ പ്രതിഹെക്ടര്‍ ഉല്പാദനം ലഭിക്കുന്നു എന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്കണോമിക്സ് പണ്ഡിതന്മാരെ സമ്മതിക്കണം. ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങള്‍ മാത്രമേ പ്രൊഡക്ടിവിറ്റി കണക്കാക്കുവാന്‍ പരിഗണിക്കാവൂ എന്ന് റബ്ബര്‍ ബോര്‍ഡ് ഇവരെ പഠിപ്പിച്ചു കൊടുക്കേണ്ടി വരും. റബ്ബര്‍ ഷീറ്റുകളുടെ വില കണക്കാക്കുന്നതും അപ്രകാരം തന്നെ. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കോട്ടയം ആര്‍എസ്എസ് 4 ന്റെ വിലയല്ല കേരള എക്കണോമിക്സ് പണ്ഠിതര്‍ കണക്കാക്കുന്നത്.

ഫാം ഗൈഡ് 2008 (ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണം)

Email: pio@asianetglobal.com

വര്‍ഷം വിസ്തൃതി ലക്ഷം ഹെക്ടര്‍ ഉലപാദനം ‘000 ടണ്‍ ഉല്പാദനക്ഷമത കി.ഗ്രാം/ഹെക്ടര്‍
1991-92 B/Y 4.2577 343.11 806
1995-96 4.4900 474.56 1057
1996-97 4.5557 512.76 1126
1997-98 4.6528 541.94 1165
1998-99 4.6992 559.10 1190
1999-00 4.7290 572.80 1211
2000-01 4.7436 579.87 1222
12001-02 4,7504 580.35 1222
2002-03 4.7604 594.92 1250
2003-04 4.7840 655.13 1369
2004-05 4.8066 690.78 1437
2005-06 4.9440 739.23 1495

പതിനൊന്നാം പഞ്ചവത്സരപദ്ധതി

കാര്‍ഷിക വികസനം- സമീപനവും നിര്‍ദ്ദേശങ്ങളും (AIkS)

വര്‍ഷം വിസ്തൃതി ഹെക്ടര്‍ ഉലപാദനം ടണ്‍ ഉല്പാദനക്ഷമത കി.ഗ്രാം/ഹെക്ടര്‍ വില രൂ. ക്വിന്റല്‍*
1991-92 B/Y 425768 343109 806 1950
1995-96 448998 474555 1057 4640
1996-97 455566 512756 1126 4668
1997-98 465282 541935 1165 3545
1998-99 469924 559099 1190 2581
1999-00 472900 572820 1211 2623
2000-01 474364 579866 1222 2775
2001-02 475039 580350 1222 2868
2002-03 476047 594917 1250 3401
2003-04 478402 655134 1369 4648
2004-05 480543 690711 1437 5403

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത്

Email: stat@rubberboard.org.in

വര്‍ഷം വിസ്തൃതി ഹെക്ടര്‍ ടാപ്പ് ചെയ്യുന്ന വിസ്തൃതി ഉലപാദനം ടണ്‍ ഉല്പാദനക്ഷമത കി.ഗ്രാം/ഹെക്ടര്‍ വില രൂ. ക്വിന്റല്‍*
1991-92 B/Y 419174 284960 307521 1079 2129
1995-96 449000 328812 474555 1443 5204
1996-97 455566 335400 512756 1529 4901
1997-98 465282 342420 541935 1583 3580
1998-99 469924 349683 559099 1599 2994
1999-00 472900 355342 572820 1612 3099
2000-01 474365 359780 579866 1612 3036
2001-02 475039 360006 580350 1612 3228
2002-03 476047 363791 594917 1635 3919
2003-04 479602 381790 655135 1715 5040
2004-05 485660 391397 690798 1765 5571
2005-06 493900 396385 739225 1865 6699

* ആര്‍എസ്എസ് 4

“എന്നാല്‍ ശരിയായ ചില കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു”

കാലാകാലങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ലഭിച്ച ഡാറ്റായാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. ആകെ ലഭ്യത ലഭിച്ചത് ഉപഭോഗശേഷം നീക്കിയിരുപ്പിനൊപ്പം തിരിമറി എന്നൊരു സംഖ്യകൂടി ചേര്‍ത്താല്‍ മാത്രമേ കണക്കുകള്‍ ടാലി ആവുകയുള്ളു.

ആകെ ലഭ്യത

വര്‍ഷം മുന്നിരുപ്പ് ഉല്പാദനം ഇറക്കുമതി ആകെ ലഭ്യത
1991-92 B/Y 69610 329615 49013 448238
1995-96 69550 506910 51635 628095
1996-97 103190 549425 19770 672385
1997-98 107310 583830 32070 723210
1998-99 147300 605045 29534 781879
1999-00 187965 622265 20213 830443
2000-01 192570 630405 8970 831945
2001-02 183900 631400 49769 865069
2002-03 193070 649435 26217 868722
2003-04 117995 711650 44199 873844
2004-05 78340 749665 72835 900840
2005-06 106200 802625 45285 954110

നീക്കിയിരുപ്പ് ശരിയാകണമെങ്കില്‍ അല്പം തിരിമറികൂടി ചേര്‍ത്താലെ ടാലി ആകത്തക്ക രീതിയില്‍ ആകെ സംഖ്യ കിട്ടുകയുള്ളു

വര്‍ഷം ഉപഭോഗം കയറ്റുമതി നീക്കിയിരുപ്പ് തിരിമറി
1991-92 B/Y 364310   86430 -2502
1995-96 525465 1130 103190 -1690
1996-97 561765 1598 107310 1712
1997-98 571820 1415 147300 2675
1998-99 591545 1840 187965 529
1999-00 628110 5989 192570 3774
2000-01 631475 13356 183900 3214
2001-02 638210 6995 193070 26794
2002-03 695425 55311 117995 -9
2003-04 719600 75905 78340 -1
2004-05 755405 46150 106200 -6915
2005-06 801110 73830 93020 -13850

റബ്ബര്‍ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചാരപ്പണി നടത്തുന്നുവോ?

December ‘07 rubber output up 10.1 per cent

MUMBAI: Natural rubber production rose 10.1 per cent in December 2007 due to higher tapping, a senior Rubber Board official said on Thursday. Production in December was 112,000 tonnes, compared with 101,680 tonnes a year ago, the official, who did not want to be identified, told media.

“Tapping has increased in the last two months due to clear weather and high prices,” said the official. In India, peak tapping season starts in October and ends in January. Natural rubber prices have increased more than 15 per cent since September and breached even Rs 100 during November.

Higher production led to more exports during December. Exports of natural rubber rose to 2,539 tonnes, compared with only 941 tonnes during the same period last year. Consequently imports declined 34 per cent to 7,192 tonnes.

“We will exceed our export target due to rise in production,” the official said. The Rubber Board trimmed its 2007/08 export target to 25,500 tonnes in November 2007 from an earlier estimate of 70,000 tonnes due to a drop in production during the monsoon season and rise in domestic consumption.

India exported 56,545 tonnes in 2006/07. Total production in April-December fell 6.4 per cent to 619,850 tonnes due to loss in tapping days caused by heavy rainfall and a mosquito-spread fever during monsoon season.

Rubber futures fall on weak global market
MUMBAI: Indian rubber futures fell on Wednesday tracking a weak international market and on higher arrivals, analysts said.

“Weak Tokyo market pulled down the prices here…higher arrivals were also putting continuous pressure,” said Alex Mathews, an analyst with Geojit Financial Services Ltd.

Tokyo rubber futures ended down on Wednesday after a rise in early trade was reversed by stop-loss selling prompted by a retreat of gold prices from a record high.

Total stocks in National Multi-Commodity Exchange warehouses rose to 7,981 tonnes as on January 8, compared with 7,778 tonnes the previous day, according to data available on the exchange’s Web site.

However, firm oil prices supported the market, checking a further fall, said an analyst with a Delhi-based commodity brokerage.

Oil prices extended gains on Wednesday as threats of disruptions to Nigeria’s oil supply and falling US crude stocks outweighed concerns about the economy of the US, the world’s biggest energy consumer.

Natural rubber prices often benefit from high crude oil prices because investors believe expensive oil will encourage a shift to natural rubber from synthetic rubber, a petroleum product.

Courtesy: Economic Times

2007 ഡിസംബറില്‍ സ്വാഭാവിക റബ്ബറിന്റെ ഉല്പാദനം കൂടുതല്‍ ടാപ്പിംഗ് ദിനങ്ങള്‍ കിട്ടിയതുകാരണം 10.1 ശതമാനം വര്‍ദ്ധന ഉണ്ടായതായി റബ്ബര്‍ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബറിലെ ഉല്പാദനമായ 112,000 ടണ്ണുകള്‍ കഴിഞ്ഞ വര്‍ഷത്തെ 101,680 ടണ്ണുകളുമായി താരതമ്യം ചെയ്താണ് പേരുവെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാതെ മാധ്യമങ്ങളോട് പറഞ്ഞു.

പത്തുദിവസത്തിനകം പത്തുലക്ഷം റബ്ബര്‍ കര്‍ഷകരുടെ ഉല്പാദനത്തെക്കുറിച്ചുള്ള ഇത്തരമൊരു കണക്ക് പേരുപറയാതെ പ്രസിദ്ധപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ആര്‍ക്കുവേണ്ടി ഇത് പറഞ്ഞു എന്ന് ഊഹിക്കാവുന്നതെയുള്ളു. കര്‍ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്കൊഴികെ ഇന്നത്തെ ഐ.ടി യുഗത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡീലര്‍/പ്രൊസസര്‍മാരില്‍ നിന്നും, ഉല്പന്ന നിര്‍മാതാക്കളില്‍ നിന്നും ശേഖരിക്കാമെന്നിരിക്കെ അവര്‍ റബ്ബര്‍ ബോര്‍ഡിന് Form H & L ‍ മുതലായവശേഖരിച്ച് മൂന്നുമാസത്തിന് ശേഷം പ്രതിമാസ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്.


റബ്ബര്‍ കര്‍ഷകര്‍ക്ക് അഭിമാനകരമായ തീരുമാനം

Sadanandan Rubber Board Memberനാളിതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നു. റബ്ബര്‍ ബോര്‍ഡിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത് രാഷ്ട്രീയ കര്‍ഷകരായിരുന്നുവെങ്കില്‍ ചരിത്രത്തിലാദ്യമായി ഒരു മികച്ച റബ്ബര്‍ കര്‍ഷകനെ ബോര്‍ഡ് മെമ്പറായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നു. കര്‍ഷകരാണ് ഉദ്പാദകരെന്നിരിക്കെ അവരുടെ ബോര്‍ഡിലുള്ള ശരിയായ സാന്നിധ്യം മറ്റു കര്‍ഷകര്‍ക്കും സന്തോഷപ്രദം തന്നെയാണ്. “ശ്രീ സദാനന്ദന് അഭിനന്ദനങ്ങള്‍”.

കര്‍ഷകര്‍ക്ക് അഭിമാനമായി വീണ്ടും…

രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട റബ്ബര്‍ കര്‍ഷകനായി 2003ല്‍ തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ജില്ലയിലെ പത്തനാപുരത്ത് പിടവൂരിലുള്ള സദാനന്ദന് കേന്ദ്രസര്‍ക്കാറിന്റെയും അംഗീകാരം_സദാനന്ദനെ റബ്ബര്‍ ബോര്‍ഡ് മെമ്പറായി നിയമിച്ചുകൊണ്ടാണ് കേന്ദ്രം സദാനന്ദനെ ആദരിച്ചിരിക്കുന്നത്. പരമ്പരാഗത റബ്ബര്‍ കര്‍ഷകപശ്ചാത്തലവും പാരമ്പര്യവുമില്ലാത്ത സദാനന്ദന്‍ 1979 ലാണ് റബ്ബറിലേക്ക് തിരിഞ്ഞത്.
1979 ല്‍ റബ്ബര്‍ കൃഷി തുടങ്ങിയ സമയത്തുള്ള 230 മരവും 1995 ല്‍ ഒന്നരയേക്കറില്‍ തുടങ്ങിയ 280 മരവുമാണ് ഇപ്പോള്‍ വെട്ടുന്നത്. വര്‍ഷങ്ങളായി മൂന്നു ദിവസത്തില്‍ ഒരിക്കല്‍ എന്ന കണക്കിനാണ് ടാപ്പിങ് നടത്തുന്നത്_മാസത്തില്‍ പത്ത് ടാപ്പിങ്. വര്‍ഷത്തില്‍ തൊണ്ണൂറു മുതല്‍ നൂറ്റിപ്പത്ത് ടാപ്പിങ് വരെ കിട്ടുന്നു. 1979 ല്‍ നട്ട മരം ഇപ്പോള്‍ ഇരുപത്തിമൂന്നാം വര്‍ഷവും ടാപ്പിങ് തുടരുന്നു. ഒരു മരത്തില്‍നിന്ന് ഏഴു കിലോഗ്രാം നാനൂറ്റിനാല് ഗ്രാം ഉണക്കറബ്ബറാണ് സദാനന്ദന് കിട്ടുന്നത്. ഇതേ രീതിയില്‍, പതിനഞ്ചു വര്‍ഷംകൂടി തന്റെ റബ്ബര്‍ ടാപ്പ് ചെയ്യാമെന്നാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഇദ്ദേഹം പറയുന്നത്. ടാപ്പിങ് മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടങ്ങളിലും ഈ കൃഷിക്കാരന്‍ പുലര്‍ത്തുന്ന നിഷ്കര്‍ഷയും ശുദ്ധിയും വൃത്തിയും തന്നെയാണ് ഏറ്റവും മികച്ച ഗ്രേഡ് ഷീറ്റ് തയ്യാറാക്കുന്നതിലടക്കം സഹായകമാകുന്നത്. ഷീറ്റടിക്കുന്ന ഷെഡ്ഡില്‍ നിന്നുള്ള മലിനജലം ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും പ്ലാന്റില്‍നിന്ന് കിട്ടുന്ന വളം പച്ചക്കറികൃഷിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഏറെ ചരിവുള്ള സ്ഥലമാണെങ്കിലും സദാനന്ദന്‍ ഇടക്കയ്യാലകളുണ്ടാക്കി മണ്ണൊലിപ്പിന് തടയിടുകയും നീര്‍ക്കുഴികളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. 2500 അടി നീളത്തില്‍ നാലടി പൊക്കത്തില്‍ കെട്ടിയിരിക്കുന്ന ഇടക്കയ്യാലകളെല്ലാം സദാനന്ദന്‍ സ്വന്തം കൈകൊണ്ടുകെട്ടിയതാണ്. മണ്ണും ഇലയും പരിശോധിച്ചുള്ള കൃത്യമായ വളപ്രയോഗവും ശ്രദ്ധാപൂര്‍വവും ശാസ്ത്രീയവുമായ ടാപ്പിങ്ങും ചെയ്യുന്ന ഈ തോട്ടത്തിലെ ഒരു മരത്തിനുപോലും പട്ടമരപ്പില്ലെന്നത് എടുത്തുപറയേണ്ടതാണ്. ഷീറ്റ് സൂക്ഷിച്ചുവെച്ച് മെച്ചമായ വില ലഭിക്കുമ്പോള്‍ മാത്രമേ വില്പന നടത്തൂ. റബ്ബര്‍ കൃഷിയോടൊപ്പം തേനീച്ചവളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം, കാര്‍ഷിക നടീല്‍ വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍തന്നെ ചെയ്യുന്നു.
1998 ല്‍ നാലു തേനീച്ച കോളനികളുമായി ആരംഭിച്ച തേനീച്ചവളര്‍ത്തല്‍ ഇന്ന് നൂറ്റിയമ്പതിലധികം കോളനികളായി മാറിയിരിക്കുന്നു. കോളനികള്‍ വില്പന നടത്തുകയും ചെയ്യുന്നു. വര്‍ഷത്തില്‍ ഏകദേശം അഞ്ഞൂറു കിലോഗ്രാം തേന്‍ വില്ക്കുന്നുണ്ട്. ഫോണ്‍: 0475_2352340, 9447417770.
മുരളീധരന്‍ തഴക്കര

വാര്‍ത്ത കടപ്പാട്- മാതൃഭൂമി 07-01-08

ഇന്‍ഡ്യന്‍ റബ്ബര്‍ കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാന്‍

റബ്ബര്‍ കയറ്റുമതി ഉയര്‍ത്താന്‍ സമിതി - ഷീറ്റിനും ബ്ലോക്ക് റബ്ബറിനും ഊന്നല്‍

കോട്ടയം: റബ്ബര്‍ കയറ്റുമതി ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി റബ്ബര്‍ ബോര്‍ഡിന്റെ കീഴില്‍ കയറ്റുമതിക്കാരുടെ ഉപസമിതിക്ക് രൂപം നല്‍കി. റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. പെരിയാര്‍ ലാറ്റക്സിന്റെ എം.ഡി. പി.അച്യുതന്‍കുട്ടിയാണ് സമിതിയുടെ കണ്‍വീനര്‍. റബ്ബര്‍ കയറ്റുമതി ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുപുറമെ കയറ്റുമതിയുടെ പുരോഗതിയും സമിതി വിലയിരുത്തും.

ആഭ്യന്തര_അന്താരാഷ്ട്ര വിലകള്‍തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലാതിരുന്നതിനാല്‍ ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരുന്ന കയറ്റുമതി നടന്നിട്ടില്ല. മാത്രമല്ല കയറ്റുമതിലക്ഷ്യം വെട്ടിക്കുറയ്ക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അന്താരാഷ്ട്രവില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ കയറ്റുമതി കൂടാനിടയുണ്ടെന്ന് സമിതിയുടെ ആദ്യയോഗം വിലയിരുത്തുന്നു.

വാറ്റ്’ ഇനത്തില്‍ സംസ്ഥാന ഗവണ്‍മെന്റില്‍നിന്നു തിരികെ ലഭിക്കേണ്ടുന്ന തുകയ്ക്ക് കാലതാമസമുണ്ടാകുന്നത് കയറ്റുമതി സുഗമമായി നടക്കുന്നതിന് തടസ്സമുണ്ടാക്കുന്നതായി കയറ്റുമതിക്കാര്‍ യോഗത്തില്‍ അറിയിച്ചു. ലാറ്റക്സിനോടൊപ്പം ഷീറ്റും ബ്ലോക്കുറബ്ബറുംകൂടി കയറ്റുമതി ചെയ്യുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഈവര്‍ഷം ഇതുവരെ കയറ്റുമതിലക്ഷ്യത്തില്‍ വന്ന കുറവ് വരുന്ന മൂന്നുമാസംകൊണ്ട് നികത്താന്‍ കഴിയുമെന്നാണ് സമിതിയുടെ പ്രതീക്ഷ.

റോണി കോഡ്സ്, കെ.കെ.തോമസ്, സതീഷ് എബ്രഹാം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കടപ്പാട്- മാതൃഭൂമി 29-12-07

ഇന്‍ഡ്യയില്‍ നിന്നുള്ള കയറ്റുമതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റ് (വാല്യു ആഡഡ് ടാക്സ്) നഷ്ടപ്പെടുത്തുവാനും അന്താരാഷ്ട്ര വിലയിടിക്കുവാനും വേണ്ടിയുള്ളതാണ്. 2006-07 വര്‍ഷത്തെ 59 രൂപയുടെ കയറ്റുമതി തന്നെ ഏറ്റവും വലിയ തെളിവ്. ഈ വര്‍ഷം (2007) ഇറക്കുമതി കൂട്ടി മാസാവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചു. ആവശ്യത്തില്‍ക്കൂടുതല്‍ ഇറക്കുമതി അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമായി. അടുത്ത വര്‍ഷം (200 8) കയറ്റുമതി കൂട്ടി അന്താരാഷ്ട്ര വിലയിടിക്കും. ഇന്നത്തെ ചുറ്റുപാടില്‍ മറ്റ് കാര്‍ഷിക വിളകളേക്കാള്‍ മെച്ചപ്പെട്ട വില റബ്ബറിന് കിട്ടുന്നുണ്ട്. ഇനിയും കൂടുതല്‍ റബ്ബര്‍ കൃഷി വര്‍ദ്ധിപ്പിച്ച് ഭക്ഷ്യവിളകളുടെ കുറവും ഭക്ഷ്യക്ഷാമവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ? റബ്ബര്‍ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്തതതിനാലാണ് ഇത്തരം സംസ്ഥാനത്തിന് ഭാരിച്ച നഷ്ടമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നത്. റബ്ബര്‍ പൂജ്യം ശതമാനം തീരുവയ്ക്കുള്ള ഇറക്കുമതിക്ക് പകരമായി വാറ്റ് ഒഴിവാക്കി ഉല്പന്ന നിര്‍മാതാക്കള്‍ക്ക് ലഭ്യമാക്കിയാല്‍ അതൊരു നല്ല തീരുമാനമായി പരിഗണിക്കാന്‍ കഴിഞ്ഞേനെ.

പീക്ക് സീസണ് മുന്നേ ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്ത റബ്ബര്‍ ബോര്‍ഡ് സീസണല്‍ ലീഫ് ഫാളിന് മുന്നേ കയറ്റുമതി പ്രോത്സാപിപ്പിക്കുന്നു. ഇറക്കുമതി തടയുകയും ഇല്ല. 1,86,000 ടണ്ണുകള്‍ മാസാവസാന സ്റ്റോക്കായി നിലനിറുത്തും എന്ന് അനവസരത്തില്‍ പറയുകയും അതേ നാവുകൊണ്ടുതന്നെ അനവസരത്തിലെ കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കര്‍ഷകരെയും ചെറുകിട ഉല്പന്ന നിര്‍മാതാക്കളെയും കബളിപ്പിക്കുകയല്ലെ ചെയ്യുന്നത്?

റബ്ബറിന്റെ ആഗോള കണക്കിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി

ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്തി
അവധികളുടെ ആലസ്യത്തില്‍ ഇഴഞ്ഞുനീങ്ങിയ വിപണിയില്‍ പോയവാരം കുരുമുളകിനും റബറിനും വിലകൂടി.

റബറിന് 300 രൂപ കൂടി

ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതോടെ റബറിന് വിലകൂടി. റബര്‍ ഐ.എസ്.എസിന് 300 രൂപയും റബര്‍ ആര്‍.എസ്.എസ് നാലിന് 300 രൂപയും വിലകൂടി.

ടയര്‍ കമ്പനികള്‍ സജീവമായാണ് വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ റബര്‍ ആര്‍.എസ്.എസ് നാലിന് 9900 രൂപയാണു വാരാന്ത്യവില.

രാജ്യാന്തര വില ഉയരുന്നതുകണ്ടാണു ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിയത്. കൊച്ചിയില്‍ 1500 ടണ്‍ റബറിന്റെ വ്യാപാരം നടന്നപ്പോള്‍ ടയര്‍ കമ്പനികള്‍ക്കായി വിതരണക്കാര്‍ 5000 ടണ്‍ റബര്‍ വാങ്ങി.

വാരാന്ത്യവില റബര്‍ ഐ.എസ്.എസ് 8800-8900. റബര്‍ ആര്‍.എസ്.എസ് നാല് 9300. അവധി വില ആര്‍.എസ്.എസ് നാല് ജനുവരി 9673, ഫെബ്രുവരി 9868, മാര്‍ച്ച് 10045, ഏപ്രില്‍ 10202. സീസണ്‍ തുടങ്ങിയതോടെ ഉല്‍പാദന വര്‍ധനവില്‍ വില്‍പന റബര്‍ വരവ് കൂടിയിട്ടും ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതിനു പിന്നില്‍ പന്തികേടുണ്ടെന്നു കൊച്ചിയില്‍ റബര്‍ വ്യാപാരികള്‍ പറഞ്ഞു.

കടപ്പാട്- മംഗളം (24-12-07)

ആഗോള കണക്കുകള്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ളതാണ്. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഒരു ലക്ഷം ടണ്ണുകള്‍ക്ക് മുകളിലുള്ള ഇറക്കുമതി പൂര്‍ത്തിയായി. പല രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതുകാരണം അന്താരാഷ്ട്ര വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി എങ്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായില്ല. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും പരിമിതപ്പെടുത്തുകയുണ്ടായി. ഡിസംബര്‍ ആദ്യവാരം മുതല്‍ വിപണിയില്‍ നിന്ന് വിട്ടു നിന്ന ഉല്പന്ന നിര്‍മാതാക്കള്‍ മാസാവസാനം സജീവമായിക്കഴിഞ്ഞു. അത് ആഭ്യന്തര വിലയില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ആഗോളവിലയിലും താഴെത്തന്നെയാണ് നില ഉറപ്പിച്ചിട്ടുള്ളത്. താണവിലയ്ക്ക് വാങ്ങിയ വിവിധതരം റബ്ബര്‍ ഷീറ്റുകളും മറ്റും ഈ ഒരാഴ്ചയ്ക്കുള്ളില്‍ ഉല്പന്ന നിര്‍മാതാക്കള്‍ക്ക് കൈമാറുന്നതിലൂടെ വന്‍ ലാഭമാണ് ലഭിക്കുക. വന്‍കിട ഡീലര്‍മാര്‍ക്ക് ഉയര്‍ന്ന ലാഭം ലഭ്യമാക്കുവാന്‍ ഉല്പന്ന നിര്‍മാതാക്കളുടെ ഒത്താശയും ഉണ്ട്. പ്രതിമാസ വാങ്ങല്‍ including transit എന്ന രീതിയില്‍ ഉല്പന്ന നിര്‍മാതാക്കളുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുവാനും സാധിക്കും.

ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങി അവരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കൂടിയ വില കര്‍ഷകരെ അവരുടെ പക്കലുള്ള സ്റ്റോക്ക് വില്‍ക്കുവാനും പ്രേരിപ്പിക്കും. കര്‍ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് കൂടുതല്‍ കാട്ടി ആകെ മാസാവസാന സ്റ്റോക്ക് (കര്‍ഷകരുടെ പക്കല്‍, ഡീലര്‍മാരുടെയും പ്രൊസസറുടെയും പക്കല്‍, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍, മറ്റ് ഉല്പന്ന നിര്‍മാതാക്കളുടെ പക്കല്‍) റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്കുകളിലൂടെ മിസ്സിംഗ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ മൊത്തത്തില്‍ വരും മാസങ്ങളില്‍ വിലയിടിക്കുവാനുള്ള ശ്രമം നടക്കുവാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ഇപ്പോള്‍ പരിമിതപ്പെടുത്തിയ കയറ്റുമതി അടുത്ത വര്‍ഷം കൂടുതല്‍ നടക്കാം. താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാന്‍ സഹായകമാകും.

സ്വാഭാവിക റബ്ബറിന്റെ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ ശ്രമം

കറണ്ട് ഈയര്‍ എന്നും ഫിനാന്‍ഷ്യല്‍ ഈയര്‍ എന്നും രണ്ടു രീതിയില്‍ കണക്കുകള്‍ അവതരിപ്പിച്ച് ഭാരതിത്തിലെ റബ്ബര്‍ കര്‍ഷകരെയും അന്താരാഷ്ട്ര റബ്ബര്‍ ഉദ്പാദക രാജ്യങ്ങളെയും കബളിപ്പിക്കുന്ന രീതിയില്‍ മാധ്യമ സഹായത്താല്‍ സത്യം വളച്ചൊടിക്കുന്നു. ഇന്ത്യയില്‍ ആവശ്യത്തിലധികം റബ്ബര്‍ ഉദ്പാദനം ഉണ്ടെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് തികയാത്തതുകൊണ്ട് ഇറക്കുമതി ചെയ്യുന്നു എന്ന് പറയുകയും ചെയ്യുന്നു. സര്‍പ്ലസ് ആയതുകൊണ്ട് കയറ്റുമതി ചെയ്ത് കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നു എന്ന തെറ്റായ ധാരണ കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ അറിയാത്ത ഒരുകാര്യം ആഭ്യന്തരവിപണിയില്‍ 92 രൂപ 04 പൈസ കിലോഗ്രാമൊന്നിന് വിലയുള്ളപ്പോള്‍ ടര്‍ക്കിയിലേക്ക് 1751 ടണ്ണുകള്‍ എപ്രകാരമാണ് 59 രൂപ 05 പൈസക്ക് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തു എന്നതാണ്. ഇക്കാര്യത്തില്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് പരാതിയും ഇല്ല. അതിന് ചില കാരണങ്ങള്‍ക്കാണ് സാധ്യത. ൧. താണവിലയ്യ് കയറ്റുമതി ചെയ്യുന്നവ ഇറക്കുമതിയായി മാറ്റാം. ൨. അന്താരാഷ്ട്ര വിലയിടിക്കാം. ൩. കയറ്റുമതി ചെയ്യുന്നത് സഹകരണ സ്ഥാപനങ്ങള്‍ ആയതിനാല്‍ ലാഭവിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതിന് പകരം അടിച്ച് മാറ്റാം. മുതലായവയാണ്.

18-12-07 -ല്‍ ചെയര്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ ഹിന്ദുബിസിനസ് ലൈന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പ്രധാനം ജനുവരി മുതല്‍ നവംബര്‍ വരെ 1,01,937 ടണ്ണുകള്‍ ഇറക്കുമതി ചെയ്തു എന്നും നവംബര്‍ അവസാനം 1,42,440 ടണ്ണുകളുടെ മിച്ച സ്റ്റോക്കുണ്ട് എന്നുമാണ്. പ്രതിമാസ കണക്കുകള്‍ ആഗസ്റ്റ് വരെ പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരിക്കാത്ത കണക്കുകളില്‍ ദുരൂഹത ഉണ്ടാകത്തക്കവിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ആഗസ്റ്റ് അവസാനം 81,925 ടണ്ണുകള്‍ സ്റ്റോക്കുണ്ടായിരുന്നത് പല കാരണങ്ങള്‍കൊണ്ടും കേരളത്തിലെ ഉദ്പാദനം കുറഞ്ഞിട്ടും നവംബര്‍ അവസാനം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഇറക്കുമതി ചെയ്ത 23,330 ടണ്ണുകള്‍ 60,525 ടണ്ണുകളുടെ വര്‍ദ്ധനവോടെ 1,42,440 ടണ്ണുകളാക്കി ധൃതി പിടിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. അതിന് കാരണം ഇറക്കുമതിയിലൂടെ അന്താരാഷ്ട്ര വിലയിലെ ഉയര്‍ച്ചക്ക് തടയിടുവാന്‍ വേണ്ടിയുള്ളതാണ് എന്ന് സംശയിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. ഈ വര്‍ഷം ഇറക്കുമതി വര്‍ദ്ധിപ്പിച്ചും കയറ്റുമതി പരിമിതപ്പെടുത്തിയും മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിനായി കണക്കുകളിലും വെള്ളം ചേര്‍ക്കുന്നു.

2007 ഡിസംബര്‍ ലക്കം റബ്ബര്‍ മാസികയില്‍ പതിനൊന്നാം പേജില്‍ പറയുന്നതുകൂടി കൂട്ടി വായിക്കണം. അത് ചുവടെ ചേര്‍ക്കുന്നു.

ഒന്നാം ഗ്രേഡ് റബ്ബര്‍ കയറ്റി അയയ്ക്കാന്‍ ധാരണ

“വിപണിയില്‍ ഒന്നാം ഗ്രേഡ് റബ്ബറിന് പ്രീയം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ ഉദ്പാദക സംഘങ്ങള്‍ നിര്‍മിക്കുന്ന ഒന്നാം ഗ്രേഡ് ഷീറ്റ് മുഴുവനും റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍ വഴി കയറ്റുമതി ചെയ്യുന്നതിന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുന്തിയ ഗ്രേഡിലുള്ള ഷീറ്റിന് താഴ്ന ഗ്രേഡുകളേക്കാള്‍ കൂടുതല്‍ വില ലഭിച്ചിരുന്നതിന് അടുത്തിടയായി മാറ്റം വന്നതിനെത്തുടര്‍ന്നാണ് ചെയര്‍മാന്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ചുചേര്‍ത്തത്. നിലവിലുള്ള സാഹചര്യത്തില്‍, നാലാം ഗ്രേഡിനേക്കാള്‍ നേരിയ ഒരു മാര്‍ജിന്‍ മാത്രമേ മുന്തിയ ഗ്രേഡായ ഒന്നാം ഗ്രേഡിന് വിപണിയില്‍ ലഭിക്കുന്നുള്ളു. ഈ ഡിമാന്‍ഡ് കുറവ് പരിഹരിക്കാന്‍ കയറ്റുമതി ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഒന്നാം ഗ്രേഡ് ഷീറ്റ് നിര്‍മിക്കുന്ന മുപ്പതോളം റബ്ബര്‍ ഉദ്പാദക സംഘങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നഷ്ടം സഹിച്ചും കയറ്റുമതി സാധ്യമാക്കാന്‍, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഷീറ്റുകള്‍ റബ്ബര്‍ ബോര്‍ഡ് കമ്പനികള്‍ക്ക് കയറ്റുമതിക്കായി ലഭ്യമാക്കാന്‍ സംഘം പ്രതിനിധികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.”

ഇതോടൊപ്പം കര്‍ഷകര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ നിന്ന് പണം ലഭ്യമാക്കി ഒരു വര്‍ഷത്തോളം സംഭരിച്ച് വെയ്ക്കുവാന്‍ ഇരുപത്തിയഞ്ച് ഹ്യുമിഡിറ്റി കണ്ട്രോള്‍ഡ് സ്റ്റോറേജുകളും ഓരോന്നിനും നാല്‍പത് ലക്ഷം രൂപ ചെലവില്‍ റബ്ബര്‍ ബോര്‍ഡ് നിര്‍മിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അടുത്ത വര്‍ഷം വിലയിടിക്കുവാനായി നടപ്പിതാക്കുന്ന പദ്ധതികളാണ് ഇവയെന്ന് മനസിലാക്കാം.

ഉടന്‍ പ്രതീക്ഷിക്കുക. എന്താണ് റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍

മുന്‍ പേജ്അടുത്ത താള്‍ »