അഡ്വ. ജയസൂര്യന്‍

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാനായി റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. ജയസൂര്യന്‍ ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെത്തുകയും ഒരു മണിക്കൂര്‍ നേരം ചെലവഴിക്കുകയും പല പ്രസക്തമായ പോയിന്റുകളും കുറിച്ചെടുക്കുകയും ചെയ്തു. വീഡിയോ ഇവിടെ കാണാം.

4th International Study Congress – Plantation Crops

ഞാനവിടെ അവതരിപ്പിച്ചത് ചുവടെ ചേര്‍ക്കുന്നു.
൧. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റബ്ബര്‍ വില ഉയരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
ഇല്ല എന്ന ഏകകണ്ഠമായ ഉത്തരം. അതിന്റെ കാരണങ്ങള്‍ ഇവയാണ്

൨. 2009-10 ടയര്‍ നിര്‍മ്മാണം 97136 ലക്ഷവും, 2010-11 ല്‍ 119197 ലക്ഷവും, 2014-15 ല്‍ 146151 ലക്ഷവുമായി ഉയര്‍ന്നത് ആറുമാസം പോലും സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയാത്ത അസംസ്കൃത റബ്ബര്‍ ടയറാക്കി മാറ്റി വരും വര്‍ഷങ്ങളിലെ ഡിമാന്‍ഡ് കുറക്കും.

൩. 2010-11 ല്‍ 477230 ഹെക്ടര്‍ ടാപ്പ് ചെയ്യാന്‍ പാകമായ തോട്ടങ്ങളില്‍ നിന്ന് ഒന്‍പത് ലക്ഷം ടണിനുമേല്‍ ഉത്പാദനമായിരുന്നത് 2014-15 ല്‍ 533675 ഹെക്ടറായി ഉയര്‍ന്നപ്പോള്‍ 6.45 ലക്ഷം ടണായി താണു.

൪. കര്‍ഷകരുടെ എണ്ണം ലക്ഷങ്ങളാകയാല്‍ സംഘടിക്കുക ബുദ്ധിമുട്ടാണ്. പക്ഷെ നൂറിന് മുകളിലുള്ള നിര്‍മ്മാതാക്കള്‍ കൂട്ടം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ കൂട്ടായി വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കുവാനും, ഇറക്കുമതി ചെയ്ത് സര്‍പ്ലസ് ആക്കാനും മറ്റും സാധിക്കുന്നു.

൫. ഡീലര്‍മാര്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനുള്ള സംവിധാനം കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റമാക്കി മാറ്റണം.

൬. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ അവസരം ലഭിച്ചാല്‍ മാത്രമെ ഒരു പുതിയ ഡീലര്‍ക്ക് ഫലപ്രദമായി വിപണനം നടത്താന്‍ കഴിയൂ. ഗുണനിലവാരമില്ല എന്ന് തിരിച്ചയക്കലും, നിര്‍മ്മാതാക്കള്‍ കൂട്ടായി ഡീലറെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തലും ഒഴിവാക്കാന്‍ ടെക്കനിക്കല്‍ ഗ്രേഡിംഗിന് സാധിക്കും.

൭. റബ്ബര്‍ ബോര്‍ഡിനെ അനുസരിക്കാത്ത കര്‍ഷകര്‍ പരിപാലിക്കുന്ന ജൈവ വളം മാത്രം നല്‍കുന്ന തോട്ടങ്ങളിലെ മണ്ണ് പരിശോധിച്ച് റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ അഗ്രോണമി വിഭാഗം തലവന്‍ ഡോ. ജോഷ്വാ എബ്രഹാം പറയുന്ന റബ്ബര്‍ തോട്ടങ്ങളിലെ ജൈവാംശത്തിന്റെ പ്രത്യേകതകള്‍ വെളിച്ചം കാണണം.

൮. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ പ്രസംഗിച്ച കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത് കൃത്യമായ ഇറക്കുമതി, കയറ്റുമതി രേഖകള്‍ ലഭിക്കുന്നില്ല എന്നാണ്. എന്നാല്‍ ഡി.ജി.എ.ഫ്.റ്റിയുടെ അനുവാദമില്ലാതെ ഒരു കിലോ പോലും ഇറക്കുമതി സാധ്യമല്ല. റബ്ബര്‍ ബോര്‍ഡറിയാതെ കയറ്റുമതിയും സാധ്യമല്ല. അവരില്‍ നിന്ന് കൃത്യമായ രേഖകള്‍ ലഭ്യമാക്കണം. കയറ്റുമതി ഇറക്കുമതികളില്‍ ഗുണനിലവാര പരിശോധന കര്‍ശനമാക്കണം.

൯. രാജ്യസഭയില്‍ ശ്രീ ജോയ് എബ്രഹാമിന് കൊടുത്ത മറുപടിയില്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത് ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവ് ചെയ്തിട്ടാണെന്നാണ്. എന്നാല്‍ 1995 ല്‍ നിലവില്‍ വന്ന ഗാട്ട് കരാറിന് മുമ്പുള്ള രീതി തുടരുന്നതിനാലാണ് മുമ്പ് ഉല്പന്ന നിര്‍മ്മാണത്തിനായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്ത് ഒന്നര വര്‍ഷത്തിനുള്ളില്‍ ഉത്പന്നമായി കയറ്റുമതി ചെയ്യാമെന്നത് ആറുമാസമായി കുറവുചെയ്തത് നല്ല കാര്യമാണ്. എന്നാല്‍ അപ്രകാരം ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ഉപഭോഗത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നത് ശരിയല്ല. അതിനാലാണ് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് ഉയര്‍ത്തിക്കാട്ടി അധിക ഇറക്കുമതിക്ക് അവസരമൊരുങ്ങുന്നത്.

൧൦. ചൈനയില്‍ നിന്ന് താണവിലയ്ക്ക് ബസ്, ട്രക്ക് ടയറുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ആത്മ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ പരാതിപ്പെട്ടു. എന്നാല്‍ താണവിലയ്ക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ പരാതിപ്പെടാന്‍ ഒരു കര്‍ഷക സംഘടന ഇല്ല.
൧൧. പ്രതിമാസ സ്ഥിതിവിവര കണക്കിലെ ഒാപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിക്കിട്ടുന്ന ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ടാലിയാകുന്നില്ല. അത് 2004-05 മുതല്‍ 2009-10 ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി കയറ്റുമതി വര്‍ദ്ധിപ്പിച്ചു. അതിന് ശേഷം ധാരാളം ഉള്ളത് കുറച്ചുകാട്ടി ഇറക്കുമതി വര്‍ദ്ധിപ്പിച്ചു. ഓപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും 50% ആണെങ്കില്‍ ബാക്കി ഉപഭോഗവും, കയറ്റുമതിയും, കണക്കിലെ ക്രമക്കേടും, പൂജ്യം തീരുവയിലെ ഇറക്കുമതിയും, ബാലന്‍സ് സ്റ്റോക്കും ചേര്‍ന്നതാണ്.

൧൨. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രഡക്ഷന്‍ നിര്‍മ്മിത ഉത്പന്ന വില നിയന്ത്രിക്കുന്നതില്‍ ഇടപെടണം.

൧൩. കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രയോജനം ലഭിക്കുന്നില്ല. അതിനാലാണ് ശമ്പളം 797 രൂപയില്‍ നിന്ന് രൂപയായി 25040 രൂപയായി ഉയര്‍ന്നപ്പോള്‍ റബ്ബര്‍ കര്‍ഷകന് പ്രതി കിലോ 525 രൂപ ലഭിക്കാതെ പോകുന്നത്.

൧൪. ആത്മയുടെ സൈറ്റില്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത് ഞാന്‍ പുനപ്രസിദ്ധീകരിച്ചപ്പോള്‍ നീക്കം ചെയ്തു. സാഫ്ത പ്രകാരം ബംഗ്ലാദേശിലൂടെ ടയറുണ്ടാക്കാനുള്ള പതിമൂന്നിനമാണ് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്നത്.

൧൫. ചത്തപിള്ളയുടെ ജാതകം എഴുതുന്ന പഴഞ്ചന്‍ രീതിയാണ് റബ്ബര്‍ ബോര്‍ഡ് ആറുമാസം മുന്‍പുള്ള സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്. അത് മാറി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സഹായത്താല്‍ ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം.

൧൬. 2004-05 മുതല്‍ ഭക്ഷ്യ വിളകളില്‍ നിന്ന് റബ്ബറിലേക്ക് കര്‍ഷകര്‍ ചേക്കേറിയത് ലാഭം മുന്നില്‍ കണ്ടാണ്. ഭക്ഷ്യ വിളകള്‍ക്കും നാണയപ്പെരുപ്പത്തിന് ആനുപാതിക വില ലഭിച്ചാല്‍ ഇപ്രകാരം വിളമാറ്റം ഉണ്ടാവില്ല.

൧൭. പ്രതിവര്‍ഷ ടയറുകളുടെ നിര്‍മ്മാണം, വിപണനം, ബാലന്‍സ് സ്റ്റോക്ക് എന്നിവ പ്രസിദ്ധീകരിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് റബ്ബര്‍ബോര്‍ഡ് ഇത് പ്രസിദ്ധീകരിച്ചിരുന്നു.

൧൮. കര്‍ഷകരെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ താണവിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് പരിശോധിക്കുവാനും, നടപടി എടുക്കുവാനും റബ്ബര്‍ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണം.

൧൯. മുന്നൂറ് കോടി രൂപ സര്‍ക്കാര്‍ വില സ്ഥിരതയ്ക്കായി വിതരണം ചെയ്യുന്നത് 129 രൂപയില്‍ നിന്ന് 95 രൂപയായി വിലയിടിക്കാന്‍ മാത്രമെ സാധിച്ചുള്ളു. അത് വിതരണം ചെയ്യേണ്ടിയിരുന്നത് റബ്ബര്‍ വെട്ടിമാറ്റി ഭക്ഷവിള കൃഷി ആരംഭിക്കുന്ന കര്‍ഷകര്‍ക്കാണ്. അത് റബബ്ര്‍ വില ഉയരവാനോ പിടിച്ചു നിറുത്താനോ സഹായിച്ചേനെ.

൨൦. തൊഴിലാളിയും കര്‍ഷകനും, കര്‍ഷകനും ഡീലറും, ഡീലറും ഉല്പന്ന നിര്‍മ്മാതാവും പരസ്പരം തമ്മിലടിക്കുന്നു. ചെയ്യിക്കുന്നത് തലപ്പത്തിരുന്ന് നിര്‍മ്മാതാക്കളും. തൊഴിലാളിക്കും, കര്‍ഷകനും, ഡീലര്‍ പ്രോസസ്സര്‍മാര്‍ക്കും, ഉല്പന്ന നിര്‍മ്മാതാക്കള്‍ക്കും തുല്യ നീതി ലഭിക്കണം. ഡിവൈഡ് ആന്റ് റൂള്‍ അവസാനിപ്പിക്കണം.

NB. ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്തതാണ്. പകുതിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ‍ഞാന്‍ പറഞ്ഞു ഒരു കര്‍ഷകന്റെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ഈ ചര്‍ച്ചകൊണ്ടെന്തു പ്രയോജനം. അനുവാദത്തോടെ ഇത്രയും പറഞ്ഞു.

plantationcrop

Comments
S Chandra Sekharan
Write a comment…

റബ്ബര്‍ കൃഷിയും കേരളത്തിന്റെ കാര്‍ഷിക ഭാവിയും – പ്രഭാഷണം

ഡോ. ജോഷ്വാ എബ്രഹാം (റബ്ബര്‍ ഗവേഷണകേന്ദ്രം, കോട്ടയം)


റബ്ബര്‍ തോട്ടത്തിലെ ജൈവാംശത്തിന്റെ പ്രത്യേകതകള്‍