വിലയിടിവിന് തുടക്കം കുറിച്ചുവോ?

പ്രതിവാര ശരാശരി വില നവംബര്‍ 2006

നവംബറില്‍ ആഭ്യന്തരവിലകള്‍ അന്താരാഷ്ട്രവിലയേക്കാള്‍ കൂടി നില്‍ക്കുകയാണ്. ഇത് ചില സൂചനകളാണ് തരുന്നത്‌. ഒന്ന്‌. ആഭ്യന്തര ഉത്‌പന്ന നിര്‍മാതാക്കള്‍ കഴിവതും വിപണിയില്‍ നിന്ന്‌ വിട്ടുനില്‍ക്കും. രണ്ട്‌. മുന്തിയ ഉത്‌പാദനം ലഭിക്കുന്ന ഡിസംബര്‍ അവസാന സ്റ്റോക്ക്‌ കൂടുതലാകും. മൂന്ന്‌. ഇപ്പോള്‍ താണവിലയ്ക്ക്‌ കയറ്റുമതി ചെയ്താല്‍ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ കഴിയും. നാല്. ഒരു പരിധിയില്‍ക്കൂടുതല്‍ അന്താരാഷ്ട്ര വിലയിടിഞ്ഞാല്‍ താണവിലയ്ക്ക്‌‌ ഇറക്കുമതി ചെയ്യുവാന്‍ കഴിയും.  അഞ്ച്‌. ഇപ്രകാരം താണവിലയില്‍ വര്‍ഷങ്ങള്‍ നിലനിറുത്താം.  ഇവയൊക്കെയല്ലെ?

കഴിഞ്ഞ വര്‍ഷം ആവര്‍ത്തനകൃഷിക്ക്‌ 20,000 രൂപ പ്രതിഹെക്ടര്‍ സഹായ ധനം നല്‍കി പഴയതും ആദായം കുറഞ്ഞതുമായ റബ്ബര്‍ തോട്ടങ്ങള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വെച്ചു. പുതു കൃഷിക്ക്‌ 12,000 രൂപ പ്രതിഹെക്ടര്‍ ആയിരുന്നിട്ടുപോലും റബ്ബറിന്റെ ഉയര്‍ന്ന വിലയും മറ്റ്‌ കാര്‍ഷികവിളകള്‍ ലാഭകരമല്ലാതായതും ഭക്ഷ്യ വിളകള്‍ (തെങ്ങ്‌ ഉള്‍പ്പെടെ) കൃഷിചെയ്തിരുന്ന സ്ഥലത്ത്‌ റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ധാരാളം റബ്ബര്‍ തോട്ടങ്ങള്‍ ഉണ്ടായി. ഇതിനര്‍ത്ഥം അടുത്ത നാലുകൊല്ലത്തേയ്ക്ക്‌ ഇപ്പോഴത്തെ രീതിയില്‍ വിലയിടിച്ചു നിറുത്തുകയും പിന്നീട്‌ കൂടിയ ലഭ്യത തുടര്‍ന്നും വിലയിടിഞ്ഞു നില്‍ക്കുവാന്‍ കാരണമാകുകയും ചെയ്യും. അതെപോലെ തന്നെ ഇന്ത്യന്‍ വിപണിയിലുണ്ടായ പുതിയ വാഹനങ്ങളുടെ വില്‍പ്പനാ വര്‍ധനവ്‌ മറ്റൊരു സൂചനകൂടി നല്‍കുന്നു. ഒരു പുതിയ വാഹനത്തിലെ റേഡിയല്‍ ടയറുകള്‍ ഏഴുമുതല്‍ പത്തു വര്‍ഷം വരെ മാറ്റാതെ തന്നെ നിലനിറുത്താം എന്നത്‌ വരും നാളുകളിലുണ്ടാകാവുന്ന  ടയറിന്റെ വില്‍പ്പനക്കുറവ്‌ തന്നെയാണ്.

ക്രൂഡ്‌ ഓയിലിന്റെ വിലവര്‍ദ്ധനവ്‌ റബ്ബര്‍ വില ഉയരുവാന്‍ കാരണമായി എങ്കില്‍ ഇപ്പോള്‍ ക്രൂഡ്‌ഓയില്‍ വിലകുറയുന്നത്‌ സ്വാഭാവിക റബ്ബറിന്റെ വില ഇടിച്ചു നിറുത്തുവാന്‍ സഹായകമാകും.   

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: