റബ്ബറിന്റെ ആഗോള കണക്കിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി

ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്തി
അവധികളുടെ ആലസ്യത്തില്‍ ഇഴഞ്ഞുനീങ്ങിയ വിപണിയില്‍ പോയവാരം കുരുമുളകിനും റബറിനും വിലകൂടി.

റബറിന് 300 രൂപ കൂടി

ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതോടെ റബറിന് വിലകൂടി. റബര്‍ ഐ.എസ്.എസിന് 300 രൂപയും റബര്‍ ആര്‍.എസ്.എസ് നാലിന് 300 രൂപയും വിലകൂടി.

ടയര്‍ കമ്പനികള്‍ സജീവമായാണ് വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ റബര്‍ ആര്‍.എസ്.എസ് നാലിന് 9900 രൂപയാണു വാരാന്ത്യവില.

രാജ്യാന്തര വില ഉയരുന്നതുകണ്ടാണു ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിയത്. കൊച്ചിയില്‍ 1500 ടണ്‍ റബറിന്റെ വ്യാപാരം നടന്നപ്പോള്‍ ടയര്‍ കമ്പനികള്‍ക്കായി വിതരണക്കാര്‍ 5000 ടണ്‍ റബര്‍ വാങ്ങി.

വാരാന്ത്യവില റബര്‍ ഐ.എസ്.എസ് 8800-8900. റബര്‍ ആര്‍.എസ്.എസ് നാല് 9300. അവധി വില ആര്‍.എസ്.എസ് നാല് ജനുവരി 9673, ഫെബ്രുവരി 9868, മാര്‍ച്ച് 10045, ഏപ്രില്‍ 10202. സീസണ്‍ തുടങ്ങിയതോടെ ഉല്‍പാദന വര്‍ധനവില്‍ വില്‍പന റബര്‍ വരവ് കൂടിയിട്ടും ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതിനു പിന്നില്‍ പന്തികേടുണ്ടെന്നു കൊച്ചിയില്‍ റബര്‍ വ്യാപാരികള്‍ പറഞ്ഞു.

കടപ്പാട്- മംഗളം (24-12-07)

ആഗോള കണക്കുകള്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ളതാണ്. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഒരു ലക്ഷം ടണ്ണുകള്‍ക്ക് മുകളിലുള്ള ഇറക്കുമതി പൂര്‍ത്തിയായി. പല രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതുകാരണം അന്താരാഷ്ട്ര വിലയില്‍ വര്‍ദ്ധനവ് ഉണ്ടായി എങ്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായില്ല. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും പരിമിതപ്പെടുത്തുകയുണ്ടായി. ഡിസംബര്‍ ആദ്യവാരം മുതല്‍ വിപണിയില്‍ നിന്ന് വിട്ടു നിന്ന ഉല്പന്ന നിര്‍മാതാക്കള്‍ മാസാവസാനം സജീവമായിക്കഴിഞ്ഞു. അത് ആഭ്യന്തര വിലയില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ആഗോളവിലയിലും താഴെത്തന്നെയാണ് നില ഉറപ്പിച്ചിട്ടുള്ളത്. താണവിലയ്ക്ക് വാങ്ങിയ വിവിധതരം റബ്ബര്‍ ഷീറ്റുകളും മറ്റും ഈ ഒരാഴ്ചയ്ക്കുള്ളില്‍ ഉല്പന്ന നിര്‍മാതാക്കള്‍ക്ക് കൈമാറുന്നതിലൂടെ വന്‍ ലാഭമാണ് ലഭിക്കുക. വന്‍കിട ഡീലര്‍മാര്‍ക്ക് ഉയര്‍ന്ന ലാഭം ലഭ്യമാക്കുവാന്‍ ഉല്പന്ന നിര്‍മാതാക്കളുടെ ഒത്താശയും ഉണ്ട്. പ്രതിമാസ വാങ്ങല്‍ including transit എന്ന രീതിയില്‍ ഉല്പന്ന നിര്‍മാതാക്കളുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുവാനും സാധിക്കും.

ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങി അവരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കൂടിയ വില കര്‍ഷകരെ അവരുടെ പക്കലുള്ള സ്റ്റോക്ക് വില്‍ക്കുവാനും പ്രേരിപ്പിക്കും. കര്‍ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക് കൂടുതല്‍ കാട്ടി ആകെ മാസാവസാന സ്റ്റോക്ക് (കര്‍ഷകരുടെ പക്കല്‍, ഡീലര്‍മാരുടെയും പ്രൊസസറുടെയും പക്കല്‍, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍, മറ്റ് ഉല്പന്ന നിര്‍മാതാക്കളുടെ പക്കല്‍) റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്കുകളിലൂടെ മിസ്സിംഗ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ മൊത്തത്തില്‍ വരും മാസങ്ങളില്‍ വിലയിടിക്കുവാനുള്ള ശ്രമം നടക്കുവാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ഇപ്പോള്‍ പരിമിതപ്പെടുത്തിയ കയറ്റുമതി അടുത്ത വര്‍ഷം കൂടുതല്‍ നടക്കാം. താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാന്‍ സഹായകമാകും.

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: