Archive for മാര്‍ച്ച്, 2008 |Monthly archive page

റബ്ബര്‍ ഉല്‍പാദനം ഒരു മുന്‍കൂര്‍ പ്രവചനം

റബറിനുമേല്‍ സമ്മര്‍ദം
റബര്‍ വിപണിയില്‍ വേനല്‍ മഴ സൃഷ്ടിക്കുന്ന സമ്മര്‍ദം തുടരും. വില കുറയുന്ന പ്രവണത പ്രകടമാകുന്നുണ്ട്.

അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.

രാജ്യാന്തര വിപണിയില്‍ ആര്‍എസ്എസ് മൂന്നാം ഗ്രേഡിന്റെ വില കുറഞ്ഞ് കിലോയ്ക്ക് 110 രൂപയ്ക്കടുത്തെത്തി. ക്രൂഡോയില്‍ വിലയും നേരിയ തോതില്‍ താഴ്ന്നു. അവധി വിലകളും കുറയുകയാണ്. മഴയ്ക്കു മുന്‍പ് 105 രൂപയിലെത്തിയ ആര്‍എസ്എസ് നാലാം ഗ്രേഡ് 102.50-103 രൂപ എന്ന തോതിലാണ് വാരാന്ത്യത്തില്‍ ക്ളോസ് ചെയ്തത്.

വന്‍തോതില്‍ ടയര്‍ ഇറക്കുമതി ചെയ്യാനുള്ള എംഎംടിസിയുടെ നീക്കവും വിപണിയില്‍ ആശങ്ക പരത്തുന്നു.ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.

കടപ്പാട്- മനോരമ 24-03-08

അപ്രതീക്ഷിതമായി നീണ്ടുനില്‍ക്കുന്ന മഴ ടാപ്പിംഗ് തുടര്‍ന്നിരുന്ന തോട്ടങ്ങളിലെല്ലാം റയിന്‍ ഗാര്‍ഡില്ലാത്തതിനാല്‍ പൂര്‍ണമായും ഉല്‍പാദനം നിലച്ച മട്ടാണ്. അതിനാല്‍ത്തന്നെ മാര്‍ച്ച് മാസാവസാന സ്റ്റോക്ക് പ്രതീക്ഷിച്ചതിലും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ലക്ഷത്തോളം സ്റ്റോക്കുണ്ടാകുമെങ്കില്‍ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നിട്ടും കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതികളാണല്ലോ നടന്നുവരുന്നത്. അതോടൊപ്പം കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും കണക്കുകളില്‍ എല്ലാമാസവും മാസാവസാന സ്റ്റോക്കിലേക്കാള്‍ ഉയര്‍ത്തിക്കാട്ടിയും നടത്തുന്ന കര്‍ഷക വിരുദ്ധനടപടികള്‍ മറച്ചുവെയ്ക്കുവാന്‍ കഴിയില്ല. 2006-07 ല്‍ ആഭ്യന്തര വിലയേക്കാള്‍ താണവിലക്ക് നടന്ന കയറ്റുമതികള്‍ കര്‍ഷകര്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വളരുന്ന ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ വാര്‍ത്തകള്‍ എക്കാലവും മാധ്യമങ്ങള്‍ക്ക് മാനേജ്മെന്റിന്റെ താല്പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2006-07 ലെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ഇവിടെ പിഡിഎഫ് ഫയലായി ലഭിക്കും. തായ്‌ലന്‍ഡില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് നടക്കുന്ന ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. പക്ഷെ ഇറക്കുമതിചെയ്ത് ആഭ്യന്തര സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചശേഷം താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്രവില ഇടിയുവാന്‍ കാരണമാകും. വിവരാവകാശ നിയമം സാധാരണക്കാരന്റെ സഹായത്തിനുള്ളപ്പോള്‍ ജനം അറിയാത്ത തെളിവുകള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ളതല്ലതാനും. മഴ മാനത്ത് കാണുമ്പോള്‍ ഉല്‍പാദനം വര്‍ദ്ധിക്കും സ്റ്റോക്ക് കൂടും എന്നൊക്കെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു ടയര്‍ നിര്‍മാതാവിന് സ്വന്തം പത്രം തന്നെ വേണം.

റബ്ബര്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഒരു പോസ്റ്റ് പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രസ്തുത പോസ്റ്റ് വായിക്കുവാനുള്ള അവസരവും ഒരു വലിയ ഗ്രൂപ്പിന് ലഭ്യമാക്കുവാന്‍ കഴിയും. ധാരാളം നിര്‍മാതാക്കളുടെ സംഘടനകള്‍ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. ആട്ടോ ടയര്‍ നിര്‍മാതാക്കള്‍ക്ക് യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും (ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തല്‍) എതിരെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുവാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കും കഴിയും. ഇന്ന് നിലവിലുള്ള റബ്ബര്‍ കര്‍ഷകകൂട്ടായ്മകള്‍ കര്‍ഷകര്‍ഷകര്‍ക്ക് പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം.

റബ്ബര്‍ കണക്കുകള്‍ 2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ

ഭാരം ടണ്ണില്‍

മുന്നിരിപ്പ് 2007 ഏപ്രില്‍ ഒന്നിന് : 165190 (കര്‍ഷകരുടെ പക്കല്‍ – 49835, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ – 44875, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ – 55342, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ – 15138)

കണക്കിലെ തിരിമറി 2006-07 : -6426

2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ

ഉല്‍പാദനം : 620060

ഉപഭോഗം : 642570

ഇറക്കുമതി : 69852

കയറ്റുമതി : 24110

തിരിമറി  : -3733

കര്‍ഷകര്‍ വിറ്റത് : 594220
ഉല്‍പന്നനിര്‍മാതാക്കള്‍ വാങ്ങിയത് : 564511

ഡിസംബര്‍ 31 -ന്  നീക്കിയിരുപ്പ്  : 192410 (കര്‍ഷകരുടെ പക്കല്‍ – 70715, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ – 59580, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ – 46480, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ – 15275)

കൂടുകല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : Supply and Demand 2007-08 എക്സല്‍ പേജുകളില്‍.

അടിക്കറിപ്പ് :- പ്രതിമാസ നീക്കിയിരുപ്പിലും ഇറക്കുമതിയിലും വര്‍ദ്ധനവ് സൃഷ്ടിച്ച് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കര്‍ഷകരുടെ പക്കലുള്ള ഉയര്‍ന്ന സ്റ്റോക്കും തിരിമറി എന്ന അക്കങ്ങളായി  ഉയര്‍ത്തിക്കാട്ടിയും പീക്ക് സീസണില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ താണ വില ലഭ്യമാക്കുന്നു. ആകെ കര്‍ഷകര്‍ വിറ്റതും ഉല്‍പന്ന നിര്‍മാതാക്കള്‍ വാങ്ങിയതും തമ്മിലുള്ള അന്തരം സ്റോക്കു വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ദ്ധിപ്പിച്ചത് ആണ് എന്ന് മനസിലാക്കാം. അന്താരാഷ്ട്ര വില ഉയര്‍ന്നിരുന്നാലും പീക്ക് സീസണില്‍ നടക്കുന്നത് ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ആകാനാണ് സാധ്യത. തിരിമറി എന്നാല്‍ {(മുന്നിരുപ്പ്  + ഉല്‍പാദനം + ഇറക്കുമതി) – (ഉപഭോഗം + കയറ്റുമതി + തിരിമറി) = നീക്കിയിരുപ്പ്/Balance Stock } .

 

ഒരു ഓര്‍മ്മക്കുറിപ്പ്

My first website

ഇന്റെര്‍നെറ്റില്‍ മലയാളം മലയാളം കൈകാര്യം ചെയ്യുവാനുള്ള സൗകര്യങ്ങള്‍ എനിക്ക് ലഭ്യമല്ലാതിരുന്ന സമയത്ത് ആദ്യമായി ‍ഞാന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുവേണ്ടി ടെക്നോപാര്‍ക്കിലെ ബ്രൈടെക് ലഭ്യമാക്കിയിരുന്ന സൗജന്യ ടെപ്ലേറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ സൈറ്റിന് ഇവിടൊരു പുനര്‍ജന്മം നല്‍കുകയാണ്. വളരെ സുതാര്യമായ ഒരു പ്രവര്‍ത്തനം പ്രസ്തുത സൊസൈറ്റി കാഴ്ചവെയ്ക്കുകയുണ്ടായി. ലാഭ നഷ്ടങ്ങളില്ലാതെയും, ജാതി – മത – കക്ഷിരാഷ്ട്രീയത്തിന് അതീതമായും പ്രവര്‍ത്തിച്ച സൊസൈറ്റി റബ്ബറിന്റെ വില ന്യായവിലയിലേയ്ക്ക് ഉയര്‍ന്നു കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

സൊസൈറ്റിയുടെ ആംഗലേയ സൈറ്റുകള്‍ ഇവയായിരുന്നു.

ജിയോസിറ്റീസില്‍ എനിക്ക് എന്റെ മുന്‍കാല സൈറ്റിന് പുനര്‍ജന്മം നല്‍കുവാന്‍ കഴിഞ്ഞു.