റബ്ബര്‍ ഉല്‍പാദനം ഒരു മുന്‍കൂര്‍ പ്രവചനം

റബറിനുമേല്‍ സമ്മര്‍ദം
റബര്‍ വിപണിയില്‍ വേനല്‍ മഴ സൃഷ്ടിക്കുന്ന സമ്മര്‍ദം തുടരും. വില കുറയുന്ന പ്രവണത പ്രകടമാകുന്നുണ്ട്.

അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം ടണ്ണാകുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി ഒരു ലക്ഷം ടണ്ണിലെത്തും. കയറ്റുമതിയാകട്ടെ ഉയര്‍ന്ന തോതിലാകാന്‍ സാധ്യത കാണുന്നുമില്ല.

രാജ്യാന്തര വിപണിയില്‍ ആര്‍എസ്എസ് മൂന്നാം ഗ്രേഡിന്റെ വില കുറഞ്ഞ് കിലോയ്ക്ക് 110 രൂപയ്ക്കടുത്തെത്തി. ക്രൂഡോയില്‍ വിലയും നേരിയ തോതില്‍ താഴ്ന്നു. അവധി വിലകളും കുറയുകയാണ്. മഴയ്ക്കു മുന്‍പ് 105 രൂപയിലെത്തിയ ആര്‍എസ്എസ് നാലാം ഗ്രേഡ് 102.50-103 രൂപ എന്ന തോതിലാണ് വാരാന്ത്യത്തില്‍ ക്ളോസ് ചെയ്തത്.

വന്‍തോതില്‍ ടയര്‍ ഇറക്കുമതി ചെയ്യാനുള്ള എംഎംടിസിയുടെ നീക്കവും വിപണിയില്‍ ആശങ്ക പരത്തുന്നു.ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ പകുതിയിലധികവും ഉപയോഗിക്കുന്നത് ട്രക്ക് ടയര്‍ മേഖലയാണ്. ടയറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആവശ്യത്തെ വന്‍തോതില്‍ സ്വാധീനിക്കുമെന്നും വിലയിടിവിന് വഴിവെയ്ക്കുമെന്നുമാണ് ആശങ്ക.

കടപ്പാട്- മനോരമ 24-03-08

അപ്രതീക്ഷിതമായി നീണ്ടുനില്‍ക്കുന്ന മഴ ടാപ്പിംഗ് തുടര്‍ന്നിരുന്ന തോട്ടങ്ങളിലെല്ലാം റയിന്‍ ഗാര്‍ഡില്ലാത്തതിനാല്‍ പൂര്‍ണമായും ഉല്‍പാദനം നിലച്ച മട്ടാണ്. അതിനാല്‍ത്തന്നെ മാര്‍ച്ച് മാസാവസാന സ്റ്റോക്ക് പ്രതീക്ഷിച്ചതിലും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ലക്ഷത്തോളം സ്റ്റോക്കുണ്ടാകുമെങ്കില്‍ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നിട്ടും കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതികളാണല്ലോ നടന്നുവരുന്നത്. അതോടൊപ്പം കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും കണക്കുകളില്‍ എല്ലാമാസവും മാസാവസാന സ്റ്റോക്കിലേക്കാള്‍ ഉയര്‍ത്തിക്കാട്ടിയും നടത്തുന്ന കര്‍ഷക വിരുദ്ധനടപടികള്‍ മറച്ചുവെയ്ക്കുവാന്‍ കഴിയില്ല. 2006-07 ല്‍ ആഭ്യന്തര വിലയേക്കാള്‍ താണവിലക്ക് നടന്ന കയറ്റുമതികള്‍ കര്‍ഷകര്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വളരുന്ന ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ വാര്‍ത്തകള്‍ എക്കാലവും മാധ്യമങ്ങള്‍ക്ക് മാനേജ്മെന്റിന്റെ താല്പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കുവാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2006-07 ലെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ഇവിടെ പിഡിഎഫ് ഫയലായി ലഭിക്കും. തായ്‌ലന്‍ഡില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് നടക്കുന്ന ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. പക്ഷെ ഇറക്കുമതിചെയ്ത് ആഭ്യന്തര സ്റ്റോക്ക് വര്‍ദ്ധിപ്പിച്ചശേഷം താണവിലയ്ക്കുള്ള കയറ്റുമതി അന്താരാഷ്ട്രവില ഇടിയുവാന്‍ കാരണമാകും. വിവരാവകാശ നിയമം സാധാരണക്കാരന്റെ സഹായത്തിനുള്ളപ്പോള്‍ ജനം അറിയാത്ത തെളിവുകള്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ളതല്ലതാനും. മഴ മാനത്ത് കാണുമ്പോള്‍ ഉല്‍പാദനം വര്‍ദ്ധിക്കും സ്റ്റോക്ക് കൂടും എന്നൊക്കെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു ടയര്‍ നിര്‍മാതാവിന് സ്വന്തം പത്രം തന്നെ വേണം.

റബ്ബര്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഒരു പോസ്റ്റ് പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രസ്തുത പോസ്റ്റ് വായിക്കുവാനുള്ള അവസരവും ഒരു വലിയ ഗ്രൂപ്പിന് ലഭ്യമാക്കുവാന്‍ കഴിയും. ധാരാളം നിര്‍മാതാക്കളുടെ സംഘടനകള്‍ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. ആട്ടോ ടയര്‍ നിര്‍മാതാക്കള്‍ക്ക് യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും (ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തല്‍) എതിരെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുവാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കും കഴിയും. ഇന്ന് നിലവിലുള്ള റബ്ബര്‍ കര്‍ഷകകൂട്ടായ്മകള്‍ കര്‍ഷകര്‍ഷകര്‍ക്ക് പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം.

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: