ചീക്കുരോഗം (Pink Disease)

മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന പ്രധാന രോഗമാണിത്. “കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍” എന്നയിനം കുമിളാണ് രോഗകാരി. ജൂണ്‍ മാസത്തോടെ രോഗബാധയുണ്ടാകുമെങ്കിലും ജൂലൈ-നവംബര്‍ കാലയളവിലാണിതു ദൃഷ്ടിയില്‍പ്പെടുക. രണ്ടുമുതല്‍ 12 വരെ വര്‍ഷം പ്രായമുള്ള ചെടികളിലാണ് സാധാരണയായി രോഗം കൂടുതലായുണ്ടാവുക. ആര്‍ആര്‍ഐഐ 105 ഈ രോഗത്തിന് കൂടുതല്‍ വിധേയമാണെന്ന് കണ്ടിരിക്കുന്നു. എറ്റവും പുതിയ ഇനങ്ങളായ ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സാധാരണയായി, മരങ്ങളുടെ കവരഭാഗത്താണ് രോഗബാധയുണ്ടാകുന്നത്. തൊലിയുടെ പുറമേ, വെള്ളയോ പിങ്കോ നിറത്തില്‍ ചിലന്തിവലപോലെ പൂപ്പല്‍ കാണപ്പെടുന്നു. അവിടെനിന്നും റബ്ബര്‍പാല്‍ ഒലിച്ചിറങ്ങുകയും ക്രമേണ ആ ഭാഗം വിണ്ടുകീറുകയും ചെയ്യുന്നു. രോഗം ബാധിച്ചതിന് താഴെയുള്ള ഭാഗത്തുനിന്ന് ശാഖകള്‍ ഉണ്ടാവുന്നു. രോഗബാധയുണ്ടായതിന്റെ മുകള്‍ ഭാഗത്തുള്ള ഇലകളും തണ്ടും ഉണങ്ങുമെങ്കിലും അവ കൊഴിഞ്ഞുപോകാതെ മരത്തില്‍ത്തന്നെ നില്‍ക്കും.

ഈ രോഗം സാധാരണയായി ഒരു തോട്ടത്തിലെ മുഴുവന്‍ മരങ്ങളേയും ഒരേ സമയം ബാധിക്കാറില്ലാത്തതിനാല്‍ തോട്ടം മുഴുവനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കുക. ലാഭകരമായിരിക്കുകയില്ല. എന്നാല്‍ ആര്‍ആര്‍ഐഐ 105 പോലെ, രോഗബാധയ്ക്ക് എളുപ്പം വിധേയമാകുന്ന ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നതെങ്കില്‍ തോട്ടത്തിന് മൊത്തമായി പ്രതിരോധനടപടി സ്വീകരിക്കുന്നതാവും ഉത്തമം. മേയ്-ജൂണ്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി രണ്ടുതവണ മരങ്ങളുടെ കവരഭാഗത്ത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് രോഗബാധയെ ഒരു പരിധിവരെ തടയുന്നു. രണ്ടും മൂന്നും വര്‍ഷം പ്രായമായ ചെടികളില്‍, മഴക്കാലമാരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാന കവരഭാഗങ്ങളിലെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം. കവരഭാഗങ്ങളില്‍, പച്ചനിറവും തവിട്ട് നിറവും യോജിക്കുന്ന ഭാഗത്ത് ഒരടി നീളത്തില്‍ ഇത് പുരട്ടേണ്ടതാണ്. മൂന്നു വര്‍ഷം പ്രായമായ തൈകളില്‍ എറ്റവും അടിയിലത്തെ കവരത്തിന് മരുന്ന് പുരട്ടേണ്ടതില്ല. ഒക്ടോബര്‍ മാസത്തോടെ, മരങ്ങള്‍ പരിശോധിച്ച്, രോഗബാധയുള്ളവയ്ക്കുമാത്രം ഒരിക്കല്‍ക്കൂടി മരുന്ന് പുരട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ബോര്‍ഡോകുഴമ്പ് പുരട്ടുമ്പോള്‍, പശ ഉപയോഗിക്കേണ്ടതില്ല.

ജൂണ്‍ മുതല്‍ ഒകത്ടോബര്‍ വരെയുള്ള മാസങ്ങലില്‍ കൂടെക്കൂടെ തോട്ടം സന്ദര്‍ശിച്ച് ഏതെങ്കിലും മരത്തിന് രോഗബാധയുണ്ടോയെന്ന് കണ്ടെത്തുക. രോഗബാധയുടെ ആദ്യഘട്ടത്തില്‍ത്തന്നെ നിവാരണനടപടികള്‍ ആരംഭിക്കേണ്ടതാണ്. ചെടിയുടെ കവരഭാഗത്ത് വെള്ളയോ പിങ്കോ നിറത്തിലുള്ള പൂപ്പല്‍ കാമപ്പെട്ടാലുടന്‍തന്നെ ആ ഭാഗത്ത് ഒരടി മുകളിലേയ്ക്കും താഴേയ്ക്കും നീട്ടി, തൊലി ചുരണ്ടിമാറ്റി, 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുക. പട്ട വിണ്ടു കീറിയിട്ടുണ്ടെങ്കില്‍, മരുന്നുണങ്ങിയതിനുശേഷം പട്ട ചുരണ്ടിമാറ്റി ഒന്നുകൂടി ബോര്‍ഡോ കുഴമ്പ് പുരട്ടുക. രോഗബാധയേറ്റ കമ്പഹകളും ചില്ലകളും ഇലയോടെ മുറിച്ച് മാറ്റി തീയിട്ട് നശിപ്പിക്കണം ബോര്‍ഡോ കുഴമ്പിന് പകരം “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 2008 മേയ് ലക്കം റബ്ബര്‍ മായികയിലെ 11, 12 പേജുകളില്‍ നിന്നാണ്. എനിക്ക് പറയുവാനുള്ളത് ചുവടെ ചേര്‍ക്കുന്നു.

 • എന്തുകൊണ്ട് ശിഖരക്കെട്ടില്‍ ഉണ്ടാകുന്നു?

പ്രകാശ സംശ്ലേഷണത്തിലൂടെ ഇലയില്‍ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലൂടെ താഴേയ്ക്ക സഞ്ചരിക്കുന്നു. തായ്ത്തടിയിലെ ലെന്റി സെല്ലുകളിലെ പ്രകാശ സംശ്ലേഷണവും ശ്വസനവും ആഹാര സംഭരണവും നടക്കുന്നു. ഇത് ശിഖരക്കെട്ടുവരെയുള്ള പാല്‍ക്കുഴലുകളിലെ കറയുടെ കട്ടി കൂടുവാന്‍ കാരണമാകുന്നു. എന്നുവെച്ചാല്‍ മഴയിലൂടെ ലഭിക്കുന്ന ജലവും ആ സമയത്തെ രാസവള പ്രയോഗവും കാരണം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുകയും അന്നജത്തിന് താഴേയ്ക്ക് പ്രവഹിക്കവാനുള്ള തടസ്സം സൃഷ്ടിക്കപ്പെടുകയും ശിഖരക്കെട്ടില്‍ കൂട്ടി മുട്ടുകയും അവിടെവെച്ച് പൊട്ടിയൊലിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു. പൊട്ടിയൊലിച്ച കറയിലാണ് ഈര്‍പ്പം കാരണം കുമിള്‍ ബാധയുണ്ടാകുന്നത്.

 • തൈമരങ്ങളിലെ കവരഭാഗങ്ങളില്‍ പച്ചനിറമുള്ള ഭാഗവും തവിട്ട് നിറമുള്ള ഭാഗവും കൂട്ടിമുട്ടുന്നഭാഗം.

മേല്‍ വിവരിച്ച പ്രകാരമുള്ള ഒരവസ്ഥതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

 • ആര്‍ആര്‍ഐഐ 414, 430 എന്നീ ഇനങ്ങള്‍ക്ക് അല്‍പംകൂടി പ്രതിരോധശേഷിയുള്ളതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇതില്‍ നിന്നുതന്നെ മനസിലാക്കാം ആര്‍ആര്‍ഐഐ 105 നേക്കാള്‍ ഇവയ്ക്ക് ഉല്പാദനം കുറവാണ് എന്ന്. കൂടുല്‍ ഊര്‍ജം തടി വളരുവാനായി ഇവ വിനിയോഗിക്കുന്നു.

 • “തൈറൈഡ്” എന്ന കുമിള്‍ നാശിനി, പത്തുഗ്രാം ഒരു കിലോഗ്രാം റബ്ബര്‍കോട്ടില്‍ ചേര്‍ത്ത് പുരട്ടിയാലും മതിയാവും

റബ്ബര്‍ കോട്ട് എന്ന പെട്രോളിയം ഉല്പന്നം മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല ഇത് പുരട്ടുന്ന ഭാഗത്ത് ലെന്റിസെല്ലുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.

 • പരിഹാരം

  രണ്ടാവര്‍ഷം മുതല്‍ ചെറിയതോതില്‍ കുമ്മായം ചുറ്റിലും ഈര്‍പ്പമുള്ളസമയത്ത് വിതറി ദിവസങ്ങള്‍ക്ക് ശേഷം Soil pH ഉയര്‍ന്നു എന്ന് ബോധ്യമായശേഷം ആവശ്യത്തിന് മഗ്നീഷ്യം സല്‍ഫേറ്റ് ഇടുക. മരത്തിന് പ്രായം കൂടുന്തോറും ഇവ രണ്ടിന്റേയും അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. 15 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്ക് വര്‍ത്തില്‍ നാലുപ്രാവശ്യം ഇത് തുടരാം. മഗ്നീഷ്യത്തിന് വേരുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറയിനെ അന്നജത്തോടൊപ്പം വേരിലെത്തികികുവാനുള്ള കഴിവ് കൂടുതല്‍ ആണ്.

  No comments yet

  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out /  മാറ്റുക )

  Google photo

  You are commenting using your Google account. Log Out /  മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out /  മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out /  മാറ്റുക )

  %d bloggers like this: