ഇറക്കുമതി ചെയ്താലും റബ്ബര്‍വില ഇടിയില്ല

റബ്ബര്‍ മാസികയില്‍ വരുന്ന പരസ്യങ്ങള്‍ കര്‍ഷകക്ഷേമം മുന്‍നിറുത്തി ആകണമെന്നില്ല. മുകളില്‍ക്കാണുന്ന പരസ്യം തന്നെ ശ്രദ്ധിയ്‌ക്കൂ 15 വര്‍ഷം മുന്‍പ് പ്രചാരത്തില്‍ വന്ന ‘പ്ലാന്റ് ഗ്രോത്ത് റഗുലേറ്റര്‍’ എന്ന ഈ സിദ്ധ ഔഷധം ഉപയോഗിച്ച് പഠനവിഷയമാക്കിയിട്ടുള്ളവരാരും തന്നെ ഈ ഉത്തേജിനി ഉപയോഗിക്കുകയില്ല. അഥവാ ഉപയോഗിക്കുകയാണെങ്കില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വിവരം അറിയും. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന അവസ്ഥതന്നെയാവും ഫലം. 1996 ന് ശേഷം വന്‍ വിലയിടിവിന് കാരണമായ ഈ ഉത്തേജക ഔഷധം റബ്ബര്‍ ഷീറ്റുകള്‍ കൊണ്ട് കടകള്‍ നിറഞ്ഞ് കവിഞ്ഞപ്പോഴും 2002 വരെ റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവരക്കണക്കുകളില്‍ കുറച്ചുകാട്ടി വില താഴ്ത്തി നിറുത്തി. 2003 ന് ശേഷം ഇല്ലാത്ത ഉല്പാദനം ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടി പലരീതിയിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ്. അതില്‍ പ്രധാനം മാസാവസാനം വില കൂടുമ്പോള്‍ കര്‍ഷകര്‍ തന്റെ പക്കലുള്ള റബ്ബറിന്റെ സ്റ്റോക്കിന്റെ ഏറിയ പങ്കും വില്‍ക്കുന്നു എന്നതാണ്. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ ഡീലര്‍മാരുടെയും പ്രൊസസ്സര്‍മാരുടെയും പക്കലുള്ള സ്റ്റോക്കിന് തുല്യമായി മാസാവസാന സ്റ്റോക്ക് കര്‍ഷകന്റെ പക്കലും കാണിക്കുന്നു. എന്നുവെച്ചാല്‍ രണ്ടും ഒരേപോലെ ഉയരുകയും താഴുകയും ചെയ്യുന്നതായി കാണിക്കുന്നു. 2008 ജൂലൈ അവസാനം വില ഉയര്‍ത്തി നിറുത്തി സംഭരിച്ചിട്ടും പ്രതീക്ഷിച്ച വരവ് ഉണ്ടായില്ല. അതിനാലാണ് അന്താരാഷ്ട്ര വിലയേക്കാള്‍ 15 രൂപ പ്രതികിലോഗ്രാം ഉയര്‍ത്തി ആഭ്യന്തര വിപണിയില്‍ വിപണനം നടക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ ഇറക്കുമതിയുടെ ലക്ഷണവും കാണുവാന്‍ കഴിയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താല്‍‌പ്പോലും അന്താരാഷ്ട്രവിലയില്‍ ഉയര്‍ച്ച ഉണ്ടാവും. ടോക്കോം സ്റ്റോക്ക് എക്‌സ്ചേഞ്ചിന് ഈ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയും.

റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ആര്‍എസ്എസ് 5 ന് മുകളിലുള്ള വില മാത്രമേ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാറുള്ളു. കയറ്റുമതി മൂല്യം അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നിരുന്നാല്‍ സ്വാഭാവികമായും ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ഉണ്ടാവുകയില്ല. ഇറക്കുമതി അന്താരാഷ്ട്ര വില ഉയര്‍ത്തുന്നതിനാല്‍ വരും നാളുകളിലും വിലയിടിവ് ഉണ്ടാവുകയില്ല. തദവസരത്തിലാണ് ആഭ്യന്തര വിപണി അന്താരാഷ്ട്ര വിലയേക്കാള്‍ താണ് നില്‍ക്കുന്നത്. വന്‍കിട കച്ചവടക്കാരും ടയര്‍ കമ്പനികളും ഒത്തുകളി നടത്തുന്നതാണ് അതിന് കാരണം. ലൈസന്‍സില്ലാത്തവരും ഉള്ളവരുമായ  ചെറുകിട കച്ചവടക്കാരെ വിലയുടെ കാര്യത്തില്‍ നിയന്ത്രിക്കുന്നത് മലയാള മനോരമ വ്യാപാരിവില എന്ന വില പ്രസിദ്ധീകരിച്ചിട്ടാണ്. 15, 16, 17 തീയതികള്‍ റബ്ബര്‍ ബോര്‍ഡിന് അവധിയാകയാല്‍ അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവ് കാണാനും കഴിയുകയില്ല. 140 രൂപ പ്രതി കിലോഗ്രാമായി ഉയര്‍ന്നിട്ടും 80% കര്‍ഷകര്‍ക്കും ലഭിക്കുന്ന വില 130 രൂപയില്‍ താഴെയാണ്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കണമെന്ന് നിബന്ധന ഫോം H & L വിഭാവനം ചെയ്യുന്നുവെങ്കിലും ഗ്രീന്‍ ബുക്ക് എന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാറില്ലാത്തതിനാല്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന ലൈസന്‍സ് തിരിമറിക്കുള്ളതു തന്നെയാണ്.

റബ്ബര്‍ ഇന്ത്യ സമ്മിറ്റ് 16 ന് കൊച്ചിയില്‍ നടക്കുന്നു. ഇതും കര്‍ഷകരെ എങ്ങിനെ നേരിടാം എന്ന കുതന്ത്രങ്ങളാവും ആവിഷ്കരിക്കുക. ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ഇലക്ട്രോണിക് ഗ്രേഡിംഗ് സിസ്റ്റവും ന്യായവിലയും എന്തായാലും ഇവരുടെ പരിഗണനയിലുള്ള വിഷയമാവില്ല.

Advertisements

1 comment so far

  1. […] 15, 2008 ഇറക്കുമതി ചെയ്താലും റബ്ബര്‍ വില ഇടിയ… റബ്ബര്‍ മാസികയില്‍ വരുന്ന […]


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: