മേയ്‌മാസ റബ്ബര്‍ കണക്കുകള്‍ ഒരു വിശകലനം

2oo8 മേയ് മാസ ആന്താരാഷ്ട്ര ആഭ്യന്തര വിലകളാണ് മുകളില്‍ കാണുന്നത്. അന്താരാഷ്ട്ര വില കൂടി നിന്നാല്‍ ഇറക്കുമതി കൂടും എന്ന് കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നു.കണക്കുകളിലെ തിരിമറികള്‍ ചുവടെ കാണാം. മേയ് മാസാവസാനം കര്‍ഷകരുടെ പക്കല്‍ 45510 ടണ്ണും, ഡീലര്‍-പ്രൊസസ്സറുടെ പക്കല്‍ 37745 ടണ്ണും, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ 52950 ടണ്ണും, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ 13185 ടണ്ണും കൂട്ടിയാല്‍ ആകെ 149390 ടണ്ണിന്റെ സ്റ്റോക്ക് കാട്ടുമ്പോള്‍ 26, 27 തീയതികളില്‍ ലഭ്യമായ ഉയര്‍ന്ന വില കര്‍ഷകരെ വിപണണത്തിന് പ്രേരിപ്പിക്കുമെന്നിരിക്കെ 45510 ടണ്‍ കര്‍ഷകരുടെ പക്കല്‍ എപ്രകാരമാണ് ഉണ്ടാകുക. കര്‍ഷകരുടെ പക്കല്‍ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ തിരിമറിയിലൂടെ 2557 ടണ്ണുകള്‍ താഴ്ത്തിക്കാട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഒരു കര്‍ഷകനായ എന്റെ പക്കല്‍ അവശേഷിച്ചത് വെറും 0.6 കിലോഗ്രാം സ്ക്രാപ്പാണ്. ഇറക്കുമതി ചെയ്ത 9950 ടണ്‍ ആഭ്യന്തര വിപണിയില്‍ ആര്‍എസ്എസ് 4 ന് 122.48 രൂപ പ്രതി കിലോ വിലയും അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 3 ന് 127.55 രൂപ പ്രതി കിലോ വിലയും ആയിരുന്നപ്പോഴാണ്. ഇന്‍ഡ്യന്‍ നിര്‍മാതാക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന റബ്ബറിനേക്കാള്‍ കൂടിയ വിലയ്ക്ക് കിട്ടുന്ന റബ്ബറിനോടാണ് പ്രീയം കൂടുതല്‍ എന്നുവേണം അനുമാനിക്കാന്‍. ഉല്പാദനം 60115 ടണ്ണും കര്‍ഷകര്‍ വിറ്റത് 60145 ടണ്ണും ഉപഭോഗം 71215 ടണ്ണും നിര്‍മാതാക്കള്‍ വാങ്ങിയത് 62090 ടണ്ണും ആയിരുന്നു.

26, 27 തീയതികളില്‍ ചില മൊത്തക്കച്ചവടക്കാര്‍ക്കുമാത്രം കൂടിയ വില നല്‍കി അതിനുശേഷം ആഭ്യന്തര വിലയേക്കാള്‍ താഴ്ത്തി നിറുത്തുകയാണ് ചെയ്തത്. വന്‍കിട കച്ചവടക്കാരെ സ്വാധീനിച്ച് വിലയിടിക്കുവാന്‍ അവസരമൊരുക്കുന്നു. അപ്രകാരം ചെറുകിട കച്ചവടക്കാരെയും ചെറുകിട കര്‍ഷകരെയും ദ്രോഹിച്ചു എന്നു പറയുന്നതാവും ശരി.

സ്വാ റ ഏപ്രില്‍ മേയ്
മുന്നിരിപ്പ് 167120 156220
ഉല്പാദനം 57250 60115
ഇറക്കുമതി 4391 9950
ലഭ്യത 228761 226285
ഉപഭോഗം 70025 71215
കയറ്റുമതി 3261 3123
തിരിമറി -745 2557
നീക്കിയിരിപ്പ് 156220 149390
ആകെ 228761 226285
Advertisements

1 comment so far

  1. […] മുതല്‍ ഡിസംബര്‍ വരെ ആഗസ്റ്റ് 23, 2008 മേയ്‌മാസ റബ്ബര്‍ കണക്കുകള്‍ ഒരു വിശക… 2oo8 മേയ് മാസ ആന്താരാഷ്ട്ര ആഭ്യന്തര […]


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: