Archive for ഫെബ്രുവരി, 2010 |Monthly archive page

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത കണക്കുകള്‍ മാധ്യമങ്ങള്‍ക്കെങ്ങിനെ കിട്ടുന്നു?

റബ്ബര്‍ ഉത്‌പാദനം 7,29,250 ടണ്‍

ലോകത്തില്‍ റബ്ബര്‍ ഉത്പാദനം കുറഞ്ഞു വരുന്നതിനാല്‍ വില വീണ്ടും ഉയരാനാണ്
സാധ്യത. ഇന്ത്യയില്‍ റബ്ബര്‍ ഉത്പാദന മേഖലയുടെ വിസ്തൃതി കഴിഞ്ഞവര്‍ഷം 3,000 ഹെക്ടര്‍മാത്രമാണ് വര്‍ധിച്ചത്. പ്രതിഹെക്ടര്‍ ഉത്പാദനം 1903 കിലോവില്‍ നിന്ന് 1753 കിലോ ആയി കുറയുകയും ചെയ്തു
കൊച്ചി:നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് രാജ്യത്തെ റബ്ബര്‍ ഉത്പാദനം 7,29,250 ടണ്ണായി. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചുശതമാനം കുറവാണിത്.
അതേസമയം ഉപഭോഗം 6.6 ശതമാനം ഉയര്‍ന്ന് 7,73,815 ടണ്ണിലെത്തി. ഉത്പാദനം കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്തതോടെ ഇറക്കുമതി വര്‍ധിക്കാന്‍ സാധ്യതയേറി.
എന്നാല്‍ ജനവരിയില്‍ റബ്ബര്‍ ഉത്പാദനം മുന്‍വര്‍ഷത്തെ 91,900 ടണ്ണിനെ അപേക്ഷിച്ച് 97,500 ടണ്ണായി വര്‍ധിച്ച് ആറുശതമാനം വര്‍ധന രേഖപ്പെടുത്തി. ഇലപൊഴിയും കാലമായതിനാല്‍ ഫിബ്രവരിയിലും മാര്‍ച്ചിലും ഉത്പാദനം കുറയാനാണ് സാധ്യത. സാധാരണഗതിയില്‍ ജനവരിയിലാണ് റബ്ബര്‍ ഉത്പാദനം ഉയര്‍ന്നനിലയിലെത്തുക. ഉപഭോഗം കഴിഞ്ഞമാസം 79,500 ടണ്‍ മാത്രമായതിനാല്‍ 18,000 ടണ്ണോളം സ്റ്റോക്ക് ഉയര്‍ന്നു.

പത്തുമാസക്കാലത്ത് റബ്ബര്‍ ഇറക്കുമതി 1,46,653 ടണ്ണായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 114 ശതമാനമാണ് വര്‍ധന. അതേസമയം കയറ്റുമതി 69.8 ശതമാനം കുറഞ്ഞ് 12,912 ടണ്ണിലെത്തി. നിലവില്‍ രാജ്യത്ത് 2.8 ലക്ഷം ടണ്ണിന്റെ റബ്ബര്‍ സ്റ്റോക്കുണ്ടെങ്കിലും അടുത്തമാസങ്ങളില്‍ ഉത്പാദനം കുറയുന്നതിനാല്‍ സ്റ്റോക്ക്‌നിലയും കുറയും.

നടപ്പുവര്‍ഷത്തെ ഉത്പാദനലക്ഷ്യം 8.67 ലക്ഷം ടണ്ണായിരുന്നുവെങ്കിലും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവും മൂലം ഇത് പിന്നീട് 8.4 ലക്ഷം ടണ്ണായി പുതുക്കുകയായിരുന്നു. ഫിബ്രവരി, മാര്‍ച്ച് മാസത്തോടെ പുതുക്കിയ ഉത്പാദനലക്ഷ്യം കൈവരിച്ച് 8.53 ലക്ഷം ടണ്ണിലെത്തിയേക്കും. കഴിഞ്ഞവര്‍ഷം ഉത്പാദനം 8.17 ലക്ഷം ടണ്ണായിരുന്നു.
റബ്ബര്‍ ഉത്പാദന മേഖലയുടെ വിസ്തൃതി കഴിഞ്ഞവര്‍ഷം 3,000 ഹെക്ടര്‍മാത്രമാണ് വര്‍ധിച്ചത്. ഇതിനൊപ്പം പ്രതിഹെക്ടര്‍ ഉത്പാദനം 1903 കിലോവില്‍ നിന്ന് 1753 കിലോ ആയതും മൊത്തം ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

ലോകത്ത് മൊത്തത്തില്‍ റബ്ബര്‍ ഉത്പാദനം കുറഞ്ഞുവരുന്നത് കര്‍ഷകരില്‍ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഇതുമൂലം വീണ്ടും വില ഉയരാനാണ് സാധ്യത. ലോകത്തിലെ മൊത്തം റബ്ബര്‍ ഉത്പാദനത്തിന്റെ 94 ശതമാനവും പത്ത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ ഇവരുടെ ഉത്പാദനം 2009ല്‍ 5.1 ശതമാനം കുറഞ്ഞിരിക്കുകയാണ്. 2008ല്‍ 91.5 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. ഇത്തവണ 86.8 ടണ്ണായാണ് താഴ്ന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ശരാശരി പ്രതി ഹെക്ടര്‍ ഉത്പാദനം 1304 കിലോഗ്രാമില്‍ നിന്ന് 1219 കിലോ ആയി കുറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ത്യ, തായ്‌ലന്റ്, ഇന്‍ഡൊനീഷ്യ, മലേഷ്യ, വിയറ്റ്‌നാം, ചൈന, ശ്രീലങ്ക, കമ്പോഡിയ. പപ്പുവ ന്യൂഗിനിയ, സിംഗപ്പൂര്‍ എന്നീ മുഖ്യ ഉത്പാദക രാജ്യങ്ങളില്‍ 71.25 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ കൃഷിയുള്ളത്.

മലേഷ്യയില്‍ ഉത്പാദനക്കുറവ് 22 ശതമാനമാണ്. റബ്ബര്‍ കൃഷിയുടെ വിസ്തൃതി ഇവിടെ 20,000 ഹെക്ടര്‍ കുറഞ്ഞതിനു പുറമെ പ്രതി ഹെക്ടര്‍ ഉത്പാദനം 1411 കിലോയില്‍ നിന്ന് 1128 കിലോ ആയി കുറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ 7.3 ശതമാനവും തായ്‌ലന്റില്‍ 6.1 ശതമാനവും ഇന്‍ഡൊനീഷ്യയില്‍ 5.7 ശതമാനവും ഉത്പാദനക്കുറവാണ് 2009ല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ചൈനയില്‍ ഉത്പാദനം 15.1 ശതമാനം വര്‍ധിച്ച് 6.1 ലക്ഷം ടണ്ണിലെത്തി. വിയറ്റ്‌നാമിലാകട്ടെ 6.8 ലക്ഷം ടണ്ണില്‍നിന്ന് 7.7 ലക്ഷം ടണ്ണായി ഉത്പാദനം ഉയരുമെന്നാണ് നിഗമനം.
ആഗോള റബ്ബര്‍ ഉത്പാദനം 89 ലക്ഷം ടണ്ണിലേക്ക് ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. 2000-നുശേഷം റബ്ബര്‍ ഉത്പാദനത്തിലുണ്ടായ ഏറ്റവും വലിയ ഇടിവായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലിയ റബ്ബര്‍ ഉത്പാദകരായ തായ്‌ലന്റും തൊട്ടടുത്തുള്ള ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളും ഉത്പാദനം കുറച്ച് റബ്ബര്‍ വില വര്‍ധിപ്പിക്കാന്‍ നടത്തിയ അഭ്യാസവും ഇതിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2009ല്‍ റബ്ബര്‍ വില ഇരട്ടിയായിരിക്കുകയാണ്. 1976നുശേഷം റബ്ബറിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

റബ്ബര്‍ ബോര്‍ഡ് കാലാകാലങ്ങളില്‍ പ്രസിദ്ധീകരിച്ച കണക്കുകളില്‍ നിന്ന് ക്രോഡീകരിച്ചത് ഇവിടെ കാണാം.

മുന്നിരിപ്പ് നിലനിറുത്താനായി ഇറക്കുമതി ചെയ്തു എന്ന് വരത്തിത്തീര്‍ക്കാം. എന്നാല്‍ 2009-10 ലെ വിപണിയിലെ മുന്നിരിപ്പ് സ്റ്റോക്ക് 2008-09 നേക്കാള്‍ കൂടുതല്‍ ആയിരുന്നു എന്നതാണ് ശരി. വിലയും ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ ആയിരുന്നു.

ഡീലര്‍ പ്രൊസസ്സര്‍മാരുടെ പക്കല്‍ മുന്നിരിപ്പ്
വര്‍ഷം 2009-10 2008-09
ഏപ്രില്‍ 65035 42095
മേയ് 69500 45370
ജൂണ്‍ 66300 37745
ജൂലൈ 60455 40125
ആഗസ്റ്റ് 60720 34440
സെപ്റ്റംബര്‍ 54350 39095
ഒക്ടോബര്‍ 62905 40035
നവംബര്‍ 68280 53365
ഡിസംബര്‍ 64025
ജനുവരി 72020
ഫെബ്രുവരി 85300
മാര്‍ച്ച് 75500

ഹിന്ദു ബിസിനസ് ലൈനില്‍ വന്ന വാര്‍ത്ത മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതായാണ് കാണുവാന്‍ കഴിഞ്ഞത്. ഇന്‍ഡ്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കുകളെല്ലാം  ഏപ്രിലില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്നതാണ്. അന്താരാഷ്ട്ര കണക്കുകളാണ് ജനുവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിക്കുന്നത്.  ഉയര്‍ന്ന വില ലഭിക്കുമ്പോള്‍ ഊര്‍ജിതമായ ടാപ്പിംഗ് നടക്കുകയും വിപണിയിലെ സ്റ്റോക്ക് കൂടുകയുമാണ് പതിവ്.  2009-10 സാമ്പത്തിക വര്‍ഷത്തെ റബ്ബര്‍ സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിച്ചത് ഇവിടെ കാണാം. മുന്നിരിപ്പ് സ്റ്റോക്കും വിപണിയില്‍ നിന്ന് വാങ്ങിയതും കൂടെ കൂട്ടിയാല്‍ ഉപഭോഗത്തേക്കാള്‍ വളരെ മുകളിലാണ് എന്ന് കാണാം. അനാവശ്യ ഇറക്കുമതിയും ഏപ്രില്‍ മുതലുള്ള ഉല്പാദനം കുറച്ച് കാണിക്കലും 2010-11 ല്‍ ഉല്പാദനം ഉയര്‍ത്തിക്കാട്ടി കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വില ഇടിക്കുവാനുള്ള സൂചനയായി മാത്രമേ കാണുവാന്‍ കഴിയൂ. 2009-10 വര്‍ഷത്തെ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതില്‍ നിന്ന് ക്രോഡീകരിച്ചത് താഴെ കാണാം.

സ്വാഭാവിക റബ്ബര്‍ ലഭ്യതയും ആവശ്യകതയും 2009-10 ടണ്ണില്‍

മുന്നിരിപ്പ്

ലഭ്യത

ഉപഭോഗം

മാസം ടയര്‍ നിര്‍മാതാ ക്കള്‍
മറ്റ് നിര്‍മാതാ ക്കള്‍
മുന്നിരിപ്പ്
നിര്‍മാതാ ക്കളുടെ വാങ്ങല്‍ ഇറക്കുമതി ആകെ ടയര്‍
മറ്റുള്ളവ
ആകെ
ഏപ്രില്‍ 23015 16040 39055 64934 10421 114410 45291 28179 73470
മേയ് 24440 16500 40940 54467 19828 115235 43856 27394 71250
ജൂണ്‍ 28680 15305 43985 58422 20258 122665 46326 27894 74220
ജൂലൈ 33345 15100 48445 52070 27100 127615 48589 30321 78910
ആഗസ്റ്റ് 33295 15410 48705 63916 20119 132740 49602 30148 79750
സെപ്റ്റംബര്‍ 39670 13320 52990 58973 20172 132135 47515 31250 78765
ഒക്ടോബര്‍ 37905 15465 53370 71761 8574 133705 46527 31423 77950
നവംബര്‍ 41590 14165 55755
ഡിസംബര്‍
ജനുവരി
ഫെബ്രുവരി
മാര്‍ച്ച്
ആകെ
424543 126472

534315