143 രൂപ: ആഭ്യന്തര റബര്‍ വിലയും റെക്കോഡില്‍

കോട്ടയം: രാജ്യാന്തര റബര്‍വില റെക്കോഡ്‌ ഭേദിച്ചതിനു പിന്നാലെ ആഭ്യന്തര വിലയും സര്‍വകാല റെക്കോഡില്‍. ആഭ്യന്തര വിപണിയില്‍ 143 രൂപയ്‌ക്കാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌.

തരംതിരിക്കാത്ത റബറിനു കിലോയ്‌ക്ക് 138 രൂപയും ഒട്ടുപാലിന്‌ 106 രൂപയുമാണ്‌ ഇന്നലത്തെ വില. ഒട്ടുപാലിന്റെ വിലയും സര്‍വകാല റെക്കോഡാണ്‌. 2008 ഓഗസ്‌റ്റ് 29 നാണ്‌ ആഭ്യന്തര വിപണിയില്‍ റബറിന്റെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്‌. അന്ന്‌ ആര്‍.എസ്‌.എസ്‌. നാലാം ഗ്രേഡ്‌ റബറിന്റെ വില കിലോയ്‌ക്കു 142.50 രൂപയായിരുന്നു. ഇതാണ്‌ ഇന്നലെ ഭേദിച്ചത്‌. ഒട്ടുപാലിന്റെവില അന്ന്‌ നൂറു രൂപയില്‍ താഴെയായിരുന്നു. റബര്‍ വില റെക്കോഡിലെത്തിയശേഷം വില താഴ്‌ന്ന് ഷീറ്റിന്‌ കിലോഗ്രാമിന്‌ 57 രൂപയും ഒട്ടുപാലിന്‌ 43 രൂപയിലും എത്തിയിരുന്നു. ഈ വിലയാണ്‌ പടിപടിയായി ഉയര്‍ന്ന്‌ റെക്കോഡിലെത്തിയത്‌.

രാജ്യാന്തര വിലയും ഉയര്‍ന്നു നില്‍ക്കുകയാണ്‌. ആര്‍.എസ്‌.എസ്‌. നാലാംഗ്രേഡ്‌ റബറിനു തുല്യമായ റബറിനു രാജ്യാന്തര വിപണിയില്‍ കിലോയ്‌ക്ക് 151.21 രൂപയ്‌ക്കാണ്‌ വ്യാപാരം നടന്നത്‌. കഴിഞ്ഞ ദിവസം 152.8 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ ഒരു ദിവസം ഒഴിവുണ്ടായതാണ്‌ വില ഒരു രൂപയോളം കുറയാനിടയാക്കിയത്‌.

കഴിഞ്ഞ രണ്ടാഴ്‌ചയായി ആര്‍.എസ്‌.എസ്‌. നാലാംഗ്രേഡ്‌ റബറിന്റെ വ്യാപാരം 140-142 രൂപയ്‌ക്കാണു നടന്നത്‌. വില ഉയര്‍ന്നു തുടങ്ങിയതോടെ വന്‍കിട വ്യാപാരികള്‍ വിപണിയില്‍നിന്നു വിട്ടുനിന്നതിനാലാണു വിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാതിരുന്നത്‌.

കരുതല്‍ ശേഖരം പൂര്‍ണമായും തീര്‍ന്നതോടെ വിപണിയിലിറങ്ങാന്‍ വന്‍കിട ടയര്‍വ്യാപാരികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

വിപണിയില്‍ റബര്‍ ലഭ്യമല്ലാത്തതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കും. ഉല്‍പാദനം കുറഞ്ഞതാണ്‌ റബര്‍ക്ഷാമം രൂക്ഷമാകാന്‍ കാരണം. കടുത്ത വേനല്‍ തുടരുന്നതിനാല്‍ റബര്‍ ഉല്‍പാദനം പകുതിയോളം കുറഞ്ഞിട്ടുണ്ട്‌.

കടപ്പാട് – മംഗളം

പത്രങ്ങള്‍ കാണാതെപോകുന്ന ഒന്നുണ്ട്. പ്രതിമാസ റബ്ബര്‍ സ്ഥിതിവിവരക്കണക്കുകളിലും ഏറ്റവും ഉയര്‍ന്ന മാസാവസാനസ്റ്റോക്കാണ് (നവംബര്‍ വരെ പ്രസിദ്ധീകരിച്ചത് pdf file) എങ്കില്‍ ഏറ്റവും കൂടിയ ഇറക്കുമതി അന്താരാഷ്ട്ര വില വര്‍ദ്ധനവിന് കാരണമായതെന്നും ഓര്‍ക്കണം. ഇനിയുള്ള മാസങ്ങളിലും വില ഉയര്‍ന്നുതന്നെ നില്‍ക്കും.

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: