റബ്ബറിന്റെ ഇറക്കുമതി തീരുവ പരിഷ്‌കരിക്കണം

കൊച്ചി: പ്രകൃതിദത്ത റബ്ബറിന്റെ ഇറക്കുമതി തീരുവ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ആവശ്യപ്പെട്ടു.

2009 ജൂണിനെ അപേക്ഷിച്ച് റബ്ബര്‍ വിലയില്‍ 80 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റബ്ബറിന് ആവശ്യം വര്‍ധിക്കുന്നതും ലഭ്യത കുറയുന്നതുമാണ് വില വര്‍ധനയ്ക്ക് അടിസ്ഥാനം. വില കുറയുന്ന സൂചനകളൊന്നും നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തില്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ പരിഷ്‌കരിക്കാത്ത സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്ന് ആത്മ ഡയറക്ടര്‍ ജനറല്‍ രാജീവ് ബുധ്‌രാജ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയില്‍ ഷീറ്റ് റബ്ബറിന് അന്താരാഷ്ട്ര വിലയെക്കാള്‍ എട്ടുരൂപയും ബ്ലോക്ക് റബ്ബറിന് 20-25 രൂപയും അധികമാണ്. നിലവിലുള്ള ഇറക്കുമതി നികുതി സമ്പ്രദായ പ്രകാരം ഇറക്കുമതിയും ലാഭകരമല്ല – അദ്ദേഹം പറഞ്ഞു.

പ്രകൃതിദത്ത റബ്ബറിന്റെ ലഭ്യതയിലും വിലയിലും നിലനില്‍ക്കുന്ന അനിശ്ചിതത്വം ടയര്‍ ഉത്പാദന മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ആത്മ റോ മെറ്റീരിയല്‍സ് ഗ്രൂപ്പ് കണ്‍വീനര്‍ കൗശിക് റോയ് പറഞ്ഞു. പുതിയ സ്റ്റോക്കാണ് ഇപ്പോള്‍ വിപണിയിലുള്ളത്. റബ്ബര്‍ ബോര്‍ഡിന്റെ അവകാശവാദം പോലെ രണ്ടു ലക്ഷം ടണ്ണിന്റെ ബഫര്‍ സ്റ്റോക്കുണ്ടെന്ന് കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപയോഗവും ഉത്പാദനവും തമ്മില്‍ 2009-10 വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്ണിന്റെ വ്യത്യാസം നിലനിന്നിരുന്നു. 2010-11 ല്‍ ഇത് 1.76 ലക്ഷം ടണ്ണാകുമെന്നാണ് കരുതുന്നത്. റബ്ബര്‍ വില പ്രത്യേകം പരിധിക്കപ്പുറം പോയാല്‍ ചൈന മാതൃകയില്‍ കസ്റ്റംസ് തീരുവ നിശ്ചിതമാക്കണമെന്നും രാജീവ് ബുധ്‌രാജ് ആവശ്യപ്പെട്ടു.

ട്രക്ക്-ബസ് റേഡിയല്‍ ടയറുകളുടെ നിര്‍മാണത്തിനായി 12,000 കോടി രൂപയുടെ നിക്ഷേപത്തിന് ടയര്‍ കമ്പനികള്‍ ഒരുങ്ങുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈ പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട് – മാതൃഭൂമി

1 comment so far

  1. കേരളഫാര്‍മര്‍ on

    ഇറക്കുമതി ചെയ്യുന്തോറും അന്താരാഷ്ട്ര വില വര്‍ദ്ധിക്കുകയാണ് പതിവ്. എന്നാല്‍ കയറ്റുമതി ഇന്ത്യയില്‍ നിന്ന് ഉണ്ടായാല്‍ വില ഇടിയും. ഠയര്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടേണ്ടത് നമുക്ക് ആവശ്യത്തിന് തികയാത്ത റബ്ബര്‍ കയറ്റുമതി നിരോധിക്കണം എന്നാണ്. ചരിത്രത്തിലെ എറ്റവും വലിയ സ്റ്റോക്ക് ബാലന്‍സ് 2010 മാര്‍ച്ച് 31 ന് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചു എങ്കില്‍ വിലയും ഉയരത്തിലാണ്. 2003-04 ല്‍ 78340 ടണ്‍ സ്റ്റോക്കും വില ആര്‍എസ്എസ് 4 ന് 5040 രൂപ പ്രതിക്വിന്റലും ആയിരുന്നു. 2009-10 ല്‍ 247895 ടണ്ണും വില 11498 രൂപയും ആയി എങ്കില്‍ ഇതിന്റെ പിന്നാംപുറം കളികളും ടയര്‍ നിര്‍മ്മാതാക്കള്‍ അറിയണം. Price Index of Natural Rubber പ്രകാരം റബ്ബറിന് ലഭിക്കേണ്ട വില 23124 രൂപ പ്രതിക്വിന്റല്‍ 2009 വര്‍ഷത്തെ ശരാശരി വില ആകേണ്ടതാണ്. 2009-10 ല്‍ ഇറക്കുമതി ചെയ്ത 170679 ടണ്‍ റബ്ബര്‍ 98% പൂജ്യം ശതമാനം ഇറക്കുമതി തീരുവയില്‍ ഇറക്കുമതി ചെയ്തതാകാനാണ് സാധ്യത.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: