എത്രേല്‍ അപകടകാരിയായ വിഷമല്ല


2010 ജൂലൈ 19 ന് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഡോ. എല്‍. തങ്കമ്മയുടെ ലേഖനമാണ് മുകളില്‍ കാണുന്നത്. റബ്ബര്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ നടത്തുന്ന വിഷരാസിക പ്രയോഗം അപകടകരം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. ദീര്‍ഘകാല വിളയായ റബ്ബര്‍ വന്‍കിടതോട്ടങ്ങളെക്കാള്‍ ലാഭകരമായി ജൈവകൃഷിരീതിയില്‍ പരിപാലിക്കാന്‍ കഴിയുന്നത് ചെറുകിട തോട്ടങ്ങളിലാണ്. അക്കാര്യത്തില്‍  ഡോ. തങ്കമ്മയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.

എഥിഫോണ്‍ എന്ന ഉത്തേജക ഔഷധം ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് പൈനാപ്പിള്‍ ഒരേ സമയത്ത് പൂക്കാനും കായ്ക്കുവാനും വേണ്ടിആണ്.   Classification of selected pesticides എന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം എഥിഫോണ്‍  “നോണ്‍ ഹസാര്‍ഡസ് ” എന്ന വര്‍ഗത്തില്‍പ്പെടുന്നതാണ്. എത്രേല്‍ അല്ലെങ്കില്‍ എഥിഫോണ്‍  (രണ്ടിലും ഉള്ള ഘടകങ്ങള്‍ ഒന്നുതന്നെയാണ്) അതിനാല്‍ അപകടകാരിയായ വിഷമല്ല എന്ന് മനസിലാക്കാം. ഇവപ്രയോഗിക്കുമ്പോള്‍ അതില്‍ നിന്ന് എത്തിലീന്‍ എന്ന വാതകം ഉണ്ടാകുകയും അതിലെ ബെയിസ് കമ്പോണന്റുകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. അത് ഒട്ടുംതന്നെ അപകടകാരിയേ അല്ല. ഡോ. എല്‍. തങ്കമ്മ പറയുന്നരീതിയില്‍ ഇത് വിഘടിക്കാതെ മണ്ണില്‍ക്കിടക്കുകയും ഭക്ഷ്യ വസ്തുക്കളിലൂടെ മനുഷ്യശരീരത്തില്‍ എത്തുകയും ചെയ്യും എന്നത് ശുദ്ധമായ ഒരു നുണ പ്രചരണമാണ്. എന്നാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി റബ്ബര്‍ മരങ്ങളില്‍ എഫിഫോണ്‍ പ്രയോഗിക്കുന്നതിലൂടെ അമിതമായ ഉല്പാദന വര്‍ദ്ധനയുണ്ടാകുകയും മരത്തിന്റെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമുള്ള ജലവും മൂലകങ്ങളും നഷ്ടപ്പെടുകയും ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡര്‍ കാരണം ധാരാളം മരങ്ങള്‍ക്ക് പട്ടമരപ്പ് വരുകയും ചെയ്യും.  അതേസമയം ചിതലിനെയും മറ്റ് കീടങ്ങളേയും നശിപ്പിക്കുവാന്‍ പ്രയോഗിക്കുന്ന മാരകമായ വിഷവസ്തുക്കളും റൗണ്ടപ് പോലുള്ള കളനാശിനികളും രാസവളങ്ങളും റബ്ബര്‍ മരങ്ങള്‍ക്കും, മണ്ണിനും, മണ്ണിരകള്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരം തന്നെയാണ്.

Ethephon the red marked stimulant is not Hazardous (n/h) under normal conditions of use.

Ref: WHO recommended classification of selected pesticides according to hazards (1994)

1 comment so far

  1. vipin wilfred on

    ഈ വിഷയത്തില്‍ എനിക്കറിയാവുന്ന ഒരേയൊരു കാര്യം ഇതാണ്.
    എന്റെ ഭാര്യയുടെ നാടായ കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ വളരെ വ്യാപകമായി ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.
    ഇത്രയും അപകടകരമായതാനിവ എന്ന് അറിയാതെയാണോ കൃഷി വകുപ്പിന്റെ പിന്തുണയോടെ ഇവ ഉപയോഗിക്കപ്പെടുനത് ?
    ആരിതിനൊക്കെ മറുപടി പറയും?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: