റബ്ബര്‍ ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കൊരു മാതൃക

ഏപ്രില്‍ മാസം മുതല്‍ അന്താരാഷ്ടവിലയേക്കാള്‍ 36 രൂപവരെ ഉയര്‍ത്തിനിറുത്തി ടയറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഒരു നിര്‍മ്മാതാവിന് കയറ്റുമതിക്ക് ആനുപാതികമായി സ്വാഭാവിക റബ്ബര്‍ 0% തീരുവയില്‍ മറ്റ്  ഉത്പന്ന നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സ്വന്തം ആവശ്യത്തിന് മുപ്പതു രൂപയില്‍ക്കൂടുതല്‍ താഴ്ന്ന വിലയ്ക്ക്  ലഭ്യമാക്കുവാന്‍ സാധിക്കും. അതോടൊപ്പം ആര്‍എസ്എസ് 4 ഉം വ്യാപാരിവിലയും തമ്മിലുള്ള അന്തരം കുറച്ചുനിറുത്തി വിപണിയില്‍ നിന്ന് വിട്ടുനിന്ന് തങ്ങളുടെ ആവശ്യം നിറവേറ്റുവാനും അവസരമൊരുക്കാം. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്റ്റോക്ക് ബാലന്‍സ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുകയും റബ്ബര്‍ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ഒരുലക്ഷം ടണ്‍ 7.5 % തീരുവയില്‍ ഇറക്കുമതി ഭീഷണി മാത്രമല്ല അതിനോടനുബന്ധിച്ച് കേന്ദ്രമന്ത്രിയുടെ മാറിമറിയുന്ന പ്രഖ്യാപനവും വിപണിവില അന്താരാഷ്ടവിലക്കൊപ്പം എത്തിക്കുന്നു. തദവസരത്തില്‍ നാലാംതരവും വ്യാപാരി വിലയും തമ്മിലുള്ള അന്തരം 21 രൂപയായി ഉയര്‍ത്തി കണ്‍മതി സമ്പ്രദായത്തിലുള്ള ഗ്രേഡിംഗ് വെട്ടിപ്പിന്റെ മറവില്‍ ആവശ്യത്തിന് റബ്ബര്‍ വാങ്ങിക്കൂട്ടാം മറ്റാര്‍ക്കും കിട്ടാത്ത മുന്തിയ തരം റബ്ബര്‍. അതും പോരാഞ്ഞ് ഇറക്കുമതി ചെയ്ത റബ്ബര്‍ ഭാരതത്തില്‍ 92% ഉല്പാദനം നടക്കുന്ന കേരളത്തിലേക്ക് ഉപ്പ് ലോറിയില്‍ കള്ളക്കടത്ത് നടത്തിയാലോ? മലയാളത്തിലെ വമ്പന്‍ റേഡിയോ, ടിവി, പത്രം തുടങ്ങിയ മാധ്യമവും എണ്ണിയാലൊടുങ്ങാത്ത റിപ്പോര്‍ട്ടര്‍മാരും കയ്യിലുള്ളപ്പോള്‍ വളരാനാണോ പ്രയാസം.

റബ്ബര്‍ ബോര്‍ഡ് ശേഖരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ആട്ടോ ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനില്‍ നിന്നും കൂടി ആകുമ്പോള്‍ കണക്ക് പൂര്‍ത്തിയാകും. എംആര്‍എഫിനെക്കാണുമ്പോള്‍ കവാത്ത് മറക്കുന്ന റബ്ബര്‍ ബോര്‍ഡ് വെറും നോക്കുകുത്തി മാത്രം. കര്‍ഷകരോട് ഇവര്‍ (മനോരമയും, റബ്ബര്‍ ബോര്‍ഡും) കാണിക്കുന്ന കപട സ്നേഹം ഇനിയെങ്കിലും കര്‍ഷകര്‍ തിരിച്ചറിയണം. ഉയര്‍ന്ന വിലയില്‍ നിന്ന് ഇടിയാന്‍ തുടങ്ങുമ്പോള്‍ ബള്‍ക്ക് ഡീലേഴ്സിന് കിട്ടുന്ന വന്‍ ലാഭത്തിന് കാരണം റബ്ബര്‍ വില ഉറപ്പിച്ചുകൊണ്ട് കിട്ടുന്ന അന്തര്‍ സംസ്ഥാന ഓര്‍ഡറുകള്‍ ഒരാഴ്ചയ്ക്ക് ഉള്ളില്‍ കയറ്റി അയച്ചാല്‍ മതി എന്ന ഇവര്‍ ഉണ്ടാക്കിയിട്ടുള്ള നിയമം വില ഇടിയുംതോറും ലാഭം കൂടുന്ന ഒന്നാണ്. റബ്ബര്‍ ബോര്‍ഡും, വന്‍കിട നിര്‍മ്മാതാക്കളും, ബള്‍ക്ക് ഡീലേഴ്സും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളി കര്‍ഷകര്‍ക്കും, ചെറുകിട ഡീലര്‍മാര്‍ക്കും, മറ്റ് നിര്‍മ്മാതാക്കള്‍ക്കും ഹാനികരമാണ്.

ഒരു ടയര്‍ നിര്‍മ്മാതാവ് സ്വാഭാവിക റബ്ബറിന്റെ വില നിയന്ത്രിക്കുന്നത് ഉചിതമാണോ?

Advertisements

1 comment so far

  1. The MRF Manorama Rubber Lobby on

    […] Source : – Kerala Farmer […]


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: