എന്തു വേഗത റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ക്ക്

ആറുമാസക്കാലത്ത് റബ്ബര്‍ ഉത്‌പാദനം 3.75 ലക്ഷം ടണ്‍ കടന്നു

കൊച്ചി: ഏപ്രില്‍- സപ്തംബര്‍ കാലത്ത് രാജ്യത്തെ റബ്ബര്‍ ഉത്പാദനം 3,75,250 ടണ്ണിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ 3,48,625 ടണ്ണിനെ അപേക്ഷിച്ച് 7.6 ശതമാനമാണ് ഉത്പാദനത്തിലെ വര്‍ധന. റബ്ബറിന്റെ ഉയര്‍ന്ന വിലയും കൂടുതല്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡിങ് വ്യാപിപ്പിച്ചതുമാണ് ഉത്പാദന വര്‍ധനയ്ക്ക് കാരണമെന്ന് റബ്ബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതേസമയത്ത് റബ്ബര്‍ ഉപഭോഗത്തിലെ വര്‍ധന രണ്ടുശതമാനമാണ്; 2009 ഏപ്രില്‍- സപ്തംബറിലെ 4,56,365 ടണ്ണില്‍നിന്ന് 4,65,550 ടണ്ണിലേക്ക്. എന്നാല്‍ വാഹനമേഖലയിലെ ഉപഭോഗത്തില്‍ നാലുശതമാനമാണ് വര്‍ധന.

നടപ്പുവര്‍ഷം 8.93 ലക്ഷം ടണ്‍ റബ്ബര്‍ ഉത്പാദിപ്പിക്കാനാണ് റബ്ബര്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. അതായത്, കഴിഞ്ഞ വര്‍ഷത്തെ 8,31,400 ടണ്ണിനേക്കാള്‍ 7.4 ശതമാനം കൂടുതല്‍. 2009-10 കാലത്ത് റബ്ബര്‍ ഉത്പാദനം 3.8 ശതമാനം കുറഞ്ഞപ്പോള്‍ ഉപഭോഗം 6.8 ശതമാനം വര്‍ധിച്ച് 9,30,565 ടണ്ണിലെത്തിയിരുന്നു.

റബ്ബറിന്റെ ഇറക്കുമതി കഴിഞ്ഞ ആറുമാസക്കാലത്ത് കുറഞ്ഞപ്പോള്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടായി. ഇറക്കുമതി 1,22,095 ടണ്ണില്‍നിന്ന് 1,07,190 ടണ്ണായപ്പോള്‍ 14 ശതമാനം ഇടിവുനേരിട്ടു. ആഭ്യന്തര ഉത്പാദനം കൂടിയതും ആഗോളവിപണിയിലെ ഉയര്‍ന്ന വിലയുമാണ് ഇറക്കുമതിക്ക് തടസ്സമായത്. എന്നാല്‍ റബ്ബര്‍വില ജൂണ്‍ 28ന് 180 രൂപയിലെത്തി. മുന്നേറിയപ്പോള്‍ ടയര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള സമ്മര്‍ദം മൂലം കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ നിര്‍ബന്ധിതമായി. ഇതേത്തുടര്‍ന്ന് സപ്തംബറില്‍ ഇറക്കുമതി 54 ശതമാനം വര്‍ധന രേഖപ്പെടുത്തി- 2009 സപ്തംബറിലെ 18,612 ടണ്ണില്‍നിന്ന് 28,720 ടണ്ണിലേക്ക്. കഴിഞ്ഞ മാസം റബ്ബര്‍ വില കുത്തനെ ഇടിയാനും ഇത് കാരണമായി.

റബ്ബര്‍ കയറ്റുമതി 1591 ടണ്ണില്‍നിന്ന് 4440 ടണ്ണിലേക്കാണ് കുതിച്ചത്. ഉയര്‍ന്ന ഉത്പാദനവും സപ്തംബറിലെ വര്‍ധിച്ച ഇറക്കുമതിയുമാണ് കയറ്റുമതിക്ക് നിദാനമായ ഘടകങ്ങള്‍. ഉയര്‍ന്ന വിലമൂലം മാറ്റിവെച്ചിരുന്ന കയറ്റുമതി ഓര്‍ഡറുകള്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.

2009-10ലെ മൊത്തം കയറ്റുമതി 25,090 ടണ്ണും ഇറക്കുമതി 1,76,756 ടണ്ണുമായിരുന്നു. എന്നിട്ടും വര്‍ഷാവസാനം 2,53,975 ടണ്‍ റബ്ബര്‍ രാജ്യത്ത് സ്റ്റോക്കുണ്ടായിരുന്നു. ഇപ്പോഴത് 2,68,065 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് 265 വന്‍കിട റബ്ബര്‍ തോട്ടങ്ങളും 11.6 ലക്ഷം ചെറുകിട കര്‍ഷകരുമാണുള്ളത്. ശരാശരി 1784 കിലോഗ്രാമാണ് പ്രതിഹെക്ടര്‍ ഉത്പാദനം.

എന്തിനാണ് പ്രസിദ്ധീകരിക്കാത്ത അല്ലെങ്കില്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ക്ക് ഇത്ര വേഗത?

Advertisements

1 comment so far

  1. കേരളഫാര്‍മര്‍ on

    റബ്ബര്‍ ബോര്‍ഡ് റയിന്‍ ഗാര്‍ഡിംഗ് മാത്രമല്ല ഉത്തേജക ഔഷധ പ്രയോഗത്തിനും പ്രചാരം നല്‍കുന്നുണ്ട്. അതിന്റെ ദോഷ വശങ്ങള്‍ അനുഭവിച്ചറിഞ്ഞ കര്‍ഷകരെ വഴിതെറ്റിക്കാന്‍ കഴിയില്ല.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: