40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യും

കോട്ടയം: വെട്ടിക്കുറച്ച ഏഴരശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കി, 40,000ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിനല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശ വ്യാപാരവിഭാഗം ഡയറക്ടര്‍ജനറലിന്റെ വിജ്ഞാപനം പുറത്തുവന്നു.

റബ്ബര്‍ വ്യവസായികള്‍ വരുന്ന മാര്‍ച്ച് 31നകം അവര്‍ക്ക് അനുവദിക്കുന്ന ക്വാട്ട ഇറക്കുമതിചെയ്തിരിക്കണം. ജനവരി 24നകം ഇതുസംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. 2009-10 സാമ്പത്തികവര്‍ഷത്തില്‍ വ്യവസായ യൂണിറ്റുകളുടെ റബ്ബര്‍ ഉപയോഗം അടിസ്ഥാനപ്പെടുത്തിയാണ് ഇറക്കുമതിവിഹിതം നിശ്ചയിക്കുക.

എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍ റബ്ബര്‍വില ഇന്ത്യന്‍വിപണിവിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ ഇറക്കുമതി വ്യവസായികള്‍ക്ക് നഷ്ടക്കച്ചവടമാകുമെന്ന് റബ്ബര്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തരവിപണിയില്‍നിന്ന് വാങ്ങുന്ന റബ്ബറിന് എല്ലാ ചെലവുകള്‍ചേര്‍ന്നാലും കിലോയ്ക്ക് 240 രൂപയിലധികംവരില്ല. ഒരുകിലോയ്ക്ക് 40രൂപ വിദേശ റബ്ബറിന് അധികം നല്‍കണം.

രണ്ടുമാസത്തിനുള്ളില്‍ 40,000ടണ്‍ വിദേശറബ്ബര്‍ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത റബ്ബര്‍വിലയില്‍ വരും ദിവസങ്ങളില്‍ ചെറിയസ്വാധീനം ചെലുത്താനിടയുണ്ട്.
കടപ്പാട് – മാതൃഭൂമി 21-1-2011

അഭിനന്ദനങ്ങള്‍. ആഭ്യന്തരവിപണിവിലയേക്കാള്‍ അന്താരാഷ്ട്ര വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ നഷ്ടം സഹിച്ച് ഇറക്കുമതി ചെയ്യുന്നത് വീണ്ടും അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. പിന്നെങ്ങിനെയാണ് ഇവിടെ വിലയിടിക്കാന്‍ കഴിയുക. കേന്ദ്ര സര്‍ക്കാര്‍ ഉല്പന്ന നിര്‍മ്മാതാക്കളെ സഹായിക്കാന്‍ പലപ്പോഴും ഇറക്കുമതി ചുങ്കത്തിന്റെ നിരക്ക് വ്യത്യാസപ്പെടുത്തുകയാണല്ലോ. ഇപ്പോള്‍ കയറ്റുമതിയ്ക്ക് അനുകൂലമായ സാഹചര്യമാണല്ലോ.

ഒന്നാംതരം ഗ്രേഡ് ഷീറ്റുകള്‍ വിറ്റാല്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന വില വ്യാപാരിവില എന്ന പത്രനിയന്ത്രിത വിലയാണ്.  21-01-2011 ല്‍ കര്‍ഷകര്‍ക്ക് കിട്ടുക 215 രൂപ പ്രതികിലോഗ്രാം ആണെങ്കില്‍ അന്താരാഷ്ട്രവിപണിയില്‍ നാലാം തരം റബ്ബറിന് 257 രൂപ പ്രതികിലോയും ആണ്.

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: