മാതൃഭൂമിയ്ക്കിതെങ്ങനെ കിട്ടി?

റബ്ബര്‍ ഉല്‌പാദനത്തിലും സ്റ്റോക്കിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധന

കോട്ടയം: ഈ സാമ്പത്തികവര്‍ഷത്തില്‍ റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് റബ്ബര്‍ ഉല്പാദനത്തിലും സ്റ്റോക്കിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധന. റബ്ബര്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ റബ്ബറിന്റെ ഉല്പാദനം 1.75 ലക്ഷം ടണ്‍ ആണ്. മുന്‍വര്‍ഷം ഇത് 1.66 ലക്ഷം ടണ്‍ ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ റബ്ബറിന്റെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷം ജൂണിലെ കണക്കുപ്രകാരം 2,47,442 ടണ്‍ റബ്ബര്‍ സ്റ്റോക്കുണ്ട്.ഈ വര്‍ഷം ജൂണിലെ മാത്രം ഉല്പാദനം 59,200 ടണ്‍ ആണ്. റബ്ബര്‍ ഉല്പാദനവും സ്റ്റോക്കും വലിയ വ്യതിയാനങ്ങളില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ആഭ്യന്തര സ്റ്റോക്ക് കണക്കാക്കാതെയാണ് റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

40,000 ടണ്‍ തീരുവ കുറച്ച് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം വന്നതോടെ റബ്ബറിന്റെ ആഭ്യന്തരവിലയില്‍ ഒരു രൂപ കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ആര്‍എസ്എസ് 4 റബ്ബറിന്റെ വില കിലോയ്ക്ക് 215 രൂപയായിരുന്നത് ചൊവ്വാഴ്ച 214 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വില 212 രൂപയാണ്.

നടപ്പുസാമ്പത്തികവര്‍ഷത്തെ റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് 9.02 ലക്ഷം ടണ്‍ ആണ് ലക്ഷ്യമിടുന്ന ഉല്പാദനം. ഉപഭോഗമാകട്ടെ 9.77 ലക്ഷം ടണ്ണും. 1.20 ലക്ഷം ടണ്‍ ആണ് ഇപ്പോള്‍ ലക്ഷ്യമിടുന്ന ഇറക്കുമതി. കയറ്റുമതി 50,000 ടണ്ണും. കണക്കുകള്‍പ്രകാരം 5000 ടണ്‍ റബ്ബര്‍ മാത്രമേ അധികമായി വേണ്ടിവരുന്നുള്ളൂ. കര്‍ഷകരുടെ കൈയിലുള്ള സ്റ്റോക്ക് ഉപയോഗിച്ചാല്‍ത്തന്നെ ഈ കുറവ് പരിഹരിക്കാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു.

റബ്ബറിന്റെ ഇറക്കുമതി ആഭ്യന്തരവിലയെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ഇപ്പോള്‍ റബ്ബര്‍ ഇറക്കുമതിക്ക് കിലോയ്ക്ക് 20 രൂപയാണ് ചെലവുവരിക. പുതിയ തീരുവപ്രകാരം 16 രൂപയ്ക്ക് ഇറക്കുമതി ചെയ്യാനാകും. വ്യത്യാസം 4 രൂപ മാത്രം. 212 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വിലയെങ്കിലും തീരുവയും മറ്റ് ചെലവുകളും കണക്കാക്കിയാല്‍ ഒരു കിലോ റബ്ബര്‍ ഇന്ത്യയിലെത്തുമ്പോള്‍ 232-240 രൂപ വേണ്ടിവരും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇറക്കുമതിക്ക് വ്യാപാരികളും ടയര്‍ ഉല്പാദക കമ്പനികളും മുതിരില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയില്‍ ഇറക്കുമതി ചലനങ്ങളുണ്ടാക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

REMARKS:  2011 മാര്‍ച്ച് 31 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ മാത്രമേ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ളു. പിന്നെങ്ങിനെയാണ് മാധ്യമങ്ങള്‍ക്ക് ഇത്തരം സ്ഥിതിവിവര കണക്കുകള്‍ ലഭിക്കുന്നത്. ഇതിനെയാണോ ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസം എന്ന് പറയുന്നത്. കര്‍ഷകരുടെ പക്കല്‍  മാര്‍ച്ച് മാസാവസാനം 106455 ടണ്‍ സ്റ്റോക്കുണ്ടെന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുന്തിയ വില കിട്ടിയാലും കര്‍ഷകര്‍ വില്‍ക്കില്ലെന്നാണോ? റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനം  നടത്തിയാല്‍  കാണാന്‍ കഴിയുക 2010-11 ല്‍ 38396 ടണ്‍ സ്റ്റോക്കാണ് (തിരിമറി നടത്തിയിരിക്കുന്നത്) കണക്കില്‍ കുറച്ച് കാട്ടിയിരിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത് ആഭ്യന്തര അന്താരാഷ്ട്ര വിലകള്‍ ഇടിക്കാന്‍ വേണ്ടിയാണ്. വില താണാല്‍ അപ്പോള്‍ ഇറക്കുമതി ചെയ്യും. ഇതിന് പുറമേ ആണ് 80% റബ്ബര്‍ പൂജ്യം ശതമാനം തീരുവയോടെയുള്ള ഇറക്കുമതിയിലൂടെ നടക്കുന്നത്. Monthly rubber statistican news may 2011കോട്ടയത്തെ കഴിഞ്ഞ വര്‍ഷത്തെ ആര്‍എസ്എസ് 4 ന്റെ ശരാശരി വില 190.03 രൂപ പ്രതി കിലോ ആയിരുന്നപ്പോള്‍ ഇറക്കുമതി ചെയ്തത് 153.29 രൂപ പ്രതി കിലോ നിരക്കിലാണ്. കയറ്റുമതി 184.99 തൂപ നരക്കിലും. എന്തേ ഇതൊന്നും പത്രക്കാര്‍ കാണാത്തത്? ഇത് കാണണമെങ്കില്‍ കുറച്ചൊക്കെ എക്കണോമിക്സും സ്റ്റാറ്റിസ്റ്റിക്സും പഠിക്കണം. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് പ്രസിദ്ധീകരിക്കാന്‍ വളരെ എളുപ്പമാണ്. റബ്ബറിന് വില ഇടിയണമെങ്കില്‍ ചൈനയും ഇന്ത്യയും 25% ഇറക്കുമതി വെട്ടിക്കുറച്ചാല്‍ മതി. മനോരമ പത്രവും കോട്ടയത്തെ ചില കച്ചവടക്കാരും വിചാരിച്ചാലൊന്നും വലിയ വിലയിടിവിന് സാധ്യതയില്ല. ഗ്രേഡിംഗ് തിരിമറിയും മനോരമയിലെ വ്യാപാരിവിലയും എംആര്‍എഫിനെ മാത്രമേ സഹായിക്കൂ. ഇക്കാര്യം മറ്റ് ഉത്തരേന്ത്യന്‍ നിര്‍മ്മാതാക്കള്‍ മനസ്സിലാക്കിയാല്‍ റബ്ബര്‍ മേഖലയിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആകും.

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: