2010-11 ലെ സ്വാഭാവിക റബ്ബര്‍ സ്ഥിതിവിവര കണക്ക്

2010-11 വര്‍ഷത്തെ സ്വാഭാവിക റബ്ബറിന്റെ  സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്യാം.

2009-10 അവസാനം അതായത് മാര്‍ച്ച് 31 ന് മിച്ചമുണ്ടായിരുന്ന റബ്ബര്‍ ശേഖരം റബ്ബര്‍ കര്‍ഷകരുടെ പക്കല്‍  98025  ടണ്ണും ഡിലര്‍-പ്രൊസസ്സറുടെ പക്കല്‍ 81140 ടണ്ണും ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 52520 ടണ്ണും മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 16210 ടണ്ണും വീതമാണ് സ്റ്റോക്കുണ്ടായിരുന്നത്.  എന്നുവെച്ചാല്‍ ആകെ 247895 ടണ്‍ ആയിരുന്നു പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നത്. ആകെ ഇറക്കുമതി 170679 ആയിരുന്നത് ഉയര്‍ന്ന് 176756 ആയി മാറി.  ഇറക്കുമതിയിലെ വ്യത്യാസമായി വരുന്ന  6077 ടണ്‍ കൂട്ടിയാല്‍ 253972 ടണ്‍ ആയി മാറും. ഏതെല്ലാം വിഭാഗത്തിലാണ് വര്‍ദ്ധനയെന്ന് പ്രസിദ്ധീകരിക്കാതെ 253975 ടണ്‍ ആയി തിരുത്തി പ്രസിദ്ധീകരിച്ചു.   ഇപ്പോള്‍ ഇറക്കുമതി 177130 ആയി മാറി എങ്കിലും 2010 മാര്‍ച്ച്  31 ലെ മാസാവസാന സ്റ്റോക്ക്  തിരുത്തി പ്രസിദ്ധീകരിച്ചതായി കണ്ടില്ല.

2010-11 ലെ മുന്നിരുപ്പ് 253975 ടണ്ണും ഇറക്കുമതി 177637 ടണ്ണും ഉല്പാദനം  861950 ടണ്ണും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യത 1239562 ടണ്‍ ആണ്. അതില്‍ നിന്ന് പ്രസ്തുത വര്‍ഷത്തെ മിച്ച സ്റ്റോക്ക് ലഭിക്കുവാന്‍ ഉപഭോഗം 947715 ടണ്ണും കയറ്റുമതി 29851 ടണ്ണും കൂട്ടിക്കിട്ടുന്ന 977566 ടണ്‍ കുറവുചെയ്താല്‍ ലഭിക്കുക 315996 ടണ്‍ ആണ് . എന്നാല്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 277600 ടണ്‍ 2011 മാര്‍ച്ച് 31 ന് ബാലന്‍സ് സ്റ്റോക്ക് ഉണ്ടെന്നാണ്. 315996 ടണും  277600 ടണും തമ്മിലുള്ള വ്യത്യാസം  38396 ടണ്‍ എന്നത് കണക്കില്‍ കുറച്ച് കാട്ടിയാണ് ഇല്ലാത്ത ഉല്പാദനം പെരുപ്പിച്ച് കാട്ടിയിരിക്കുന്നത്. വാര്‍ഷിക സ്ഥിതിവിവരക്കണക്കില്‍ ഇതില്‍ മാറ്റം വരാം. 277600 ടണ്‍ കര്‍ഷകരുടെ  പക്കല്‍  106455  ടണ്ണും ഡിലര്‍-പ്രൊസസ്സറുടെ പക്കല്‍ 98800 ടണ്ണും ടയര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ 51325 ടണ്ണും മറ്റ് നിര്‍മ്മാതാക്കളുടെ പക്കല്‍ 21020 ടണ്ണും വീതമാണ് സ്റ്റോക്ക് കാട്ടിയിരിക്കുന്നത്.

കോട്ടയത്തെ കഴിഞ്ഞ വര്‍ഷത്തെ ആര്‍എസ്എസ് 4 ന്റെ ശരാശരി വില 190.03 രൂപയും അന്താരാഷ്ട്ര ബാങ്കോക്ക്  വില ആര്‍എസ്എസ് 4 ന് 195.55 രൂപ പ്രതി കിലോ ആയിരുന്നു. ഇറക്കുമതി ചെയ്തത് 177637 ടണ്‍ 27230500,000 രൂപയടേതാണെങ്കില്‍ 153.29 രൂപ പ്രതി കിലോ നിരക്കിലാണ് ഇറക്കുമതി നടന്നത്. കയറ്റുമതി 29851 ടണ്‍ 5522000,000  രൂപയ്ക്കാണ് എങ്കില്‍ പ്രതി കിലോ 184.99 രൂപ നിരക്കിലും ആയിരുന്നു. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി  22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.

ഇത്തരം കള്ളക്കണക്കുകള്‍ പ്രസിദ്ധീകരിക്കുവാന്‍ റബ്ബര്‍ ബോര്‍ഡിലെ എത്ര ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം എത്ര ലക്ഷമാണ് ശമ്പളം കൊടുക്കുന്നത്?

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: