റബ്ബര്‍ ഗ്രേഡിംഗ് മാറ്റത്തിന്റെ പാതയില്‍

റബ്ബര്‍ ബോര്‍ഡ് കോട്ടയം ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ മേല്‍ത്തരം റബ്ബര്‍ ഷീറ്റ് നിര്‍മ്മാണം, ഗ്രേഡിംഗ് എന്നിവയെ സംബന്ധിച്ചുള്ള ഏകദിന ശില്പശാല പേയാട് റബ്ബര്‍ ഉത്പാദകസംഘത്തിന്റെ സഹകരണത്തോടെ വിളപ്പില്‍ശ്ശാല ശാസ്താ തീയേറ്ററില്‍  13-10-2011 ല്‍ നടക്കുകയുണ്ടായി. ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ പി.എന്‍. ഗണപതി അയ്യര്‍ ഗ്രേഡ് ഷീറ്റ് നിര്‍മ്മാണ രീതിയെക്കുറിച്ചും അതിലെ പോരായ്മകളും പരിഹാരമാര്‍ഗങ്ങളും  ഉള്‍പ്പെടെ വിശദീകരിക്കുകയുണ്ടായി. രണ്ട് മാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഡീലര്‍മാരും സാമ്പിള്‍ ഷീറ്റുകള്‍ പ്രദര്‍ഷിപ്പിക്കുവാനുള്ള നടപടികള്‍ ഉണ്ടാവും. അപ്പോളോ, ജെ.കെ ടയര്‍ മുതലായ ടയര്‍ കമ്പനികള്‍ക്ക് നാലാം തരം ഷീറ്റുകള്‍  ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതിക്കും ഒരു ശാശ്വത പരിഹാരം ആകുകയാണ്. ഗണപതി അയ്യരുടെ അവതരണത്തിന്റെ ചില പ്രസക്തഭാഗങ്ങള്‍ യൂ ട്യൂബില്‍ പ്രസിദ്ധീകരിച്ചു. സിനിമാ തീയേറ്ററിന്റെ ഉള്ളിലെ വെളിച്ചക്കുറവ് വീഡിയോദൃശ്യം ഇരുണ്ടതാക്കി എങ്കിലും ആഡിയോ വ്യക്തമായി കേള്‍ക്കാം. കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റരീതിയും റബ്ബര്‍ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. താഴ്ന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുകയും കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാതെയും ഉല്പന്ന നിര്‍മ്മാതാക്കള്‍ക്ക് താഴ്ന്ന ഗ്രേഡിലുള്ള ഷീറ്റുകള്‍ ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്ക്കുന്നത് അവസാനിക്കേണ്ടിയിരിക്കുന്നു.

ഒരു കര്‍ഷകനെന്ന നിലയില്‍ വര്‍ഷങ്ങളായി ഞാനുന്നയിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരത്തിനുള്ള തുടക്കമായി ഞാനിതിനെ കാണുന്നു. അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് ചെയര്‍മാന്‍ ഷീലാ തോമസ് തന്നെയാണ്.
വീഡിയോ ഇവിടെ കാണാം.

Advertisements

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: