Archive for മേയ്, 2015 |Monthly archive page

വിഎം സുധീരന് ഫെയിസ്ബുക്കിലിട്ട കമെന്റുകള്‍

https://www.facebook.com/kpcc.vmsudheeran/posts/1636578086575808

റബ്ബർ കർഷകപ്രതിനിധികളുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ശ്രീ. രാഹുൽ ഗാന്ധി ആലുവ ഗസ്റ്റ് ഹൗസിൽ വച്ച് നടത്തിയ ആശയവിനിമയത്തിൽ നിന്ന്.

‪#‎RGvisitKerala‬ ‪#‎RahulGandhi‬

VM Sudheeran's photo.
VM Sudheeran's photo.
കണക്കിലെ തിരിമറികള്‍ ഇങ്ങിനെ കാണാം. https://sites.google.com/a/keralafarmeronline.com/missing/ml
പതിനഞ്ചു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ റബ്ബര്‍ ബോര്‍ഡ് സമ്മതിച്ചു സ്ഥിതിവിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന്. എം.ആര്‍.എഫ് കോടികള്‍ ലാഭമുണ്ടാക്കിയത് പല ചെറുകിട വ്യവസായങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടാവണം. SAFTA for Nil Duty import. http://atmaindia.org/RTA.htm
അടികുറിപ്പ്- ആദ്യം ശ്രീ വി.എം സുധീരനും എല്ലാ പാര്‍ട്ടിയിലും പെട്ട പ്രവര്‍ത്തകരും ഇതൊക്കെ വായിച്ച് പഠിക്കട്ടെ. എല്ലാ കാലത്തും എല്ലാപേരെയും വിഢിയാക്കാന്‍ കഴിയില്ല.

റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭംരാഹുല്‍

കൊച്ചി: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ റബ്ബര്‍കൃഷി വ്യാപകമായ മേഖലകളിലൂടെ റാലി നയിക്കണമെന്ന നിര്‍ദേശം പരിഗണിക്കാമെന്നും രാഹുല്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ അവസാന ദിനം ആലുവയില്‍ റബ്ബര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമിക്കും. ഈ വിഷയത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും രാഹുല്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ അറിയിച്ചു.

18 സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. റബ്ബര്‍ ഇറക്കുമതി താത്കാലികമായി നിര്‍ത്തിെവയ്ക്കുക, പ്ലാന്റിങ് സബ്‌സിഡി ഒരു ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചത്. റബ്ബര്‍ ബോര്‍ഡിലെ അധികാരസ്ഥാനങ്ങള്‍ പലതും ഒഴിഞ്ഞുകിടക്കുന്ന കാര്യവും സംഘടനാ പ്രതിനിധികള്‍ രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഭരണ തലത്തില്‍ ആളില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കുള്ള 25 പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷമായി വിതരണം ചെയ്തിട്ടില്ല. പ്ലാന്റിങ് സബ്‌സിഡിയില്‍ 25 ശതമാനം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. റബ്ബര്‍ കര്‍ഷകരുടെ ശക്തമായ സാന്നിധ്യമുള്ള 47 പാര്‍ലമെന്റ് മണ്ഡലങ്ങളുണ്ട്. അതുകൊണ്ട് ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തിയുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇതിനിടയിലാണ് രാഹുല്‍ കേരളത്തില്‍ റബ്ബര്‍ കര്‍ഷകരുടെ റാലി നയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്കാകാം എന്ന നിര്‍ദേശവും വന്നു. സന്തോഷമുള്ള കാര്യമാണിതെന്നും സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമറിയിക്കാമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.


റബ്ബര്‍: ‘മാതൃഭൂമി’യുടെ യത്‌നത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: റബ്ബര്‍ കര്‍ഷകന്റെ മരണതുല്യമായ ജീവിതം അനാവരണം ചെയ്ത ‘മാതൃഭൂമി’യുടെ പരമ്പരയ്ക്കും തുടര്‍ന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനും എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശംസ.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ‘റബ്ബര്‍ @ 150അല്ലാതെ പറ്റില്ല’ എന്ന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
ചാവക്കാട്ടേക്കുള്ള കാര്‍യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്ന കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനാണ് മാതൃഭൂമിയുടെ പരമ്പരയും മുഖപ്രസംഗവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാതൃഭൂമിയുടെ യത്‌നത്തെ രാഹുല്‍ പ്രശംസിച്ചു.

പരമ്പരയില്‍ പരാമര്‍ശിച്ച റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെല്ലാം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി പങ്കിട്ടു. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ദുരവസ്ഥ പൂര്‍ണമായി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. ‘റബ്ബര്‍ കര്‍ഷകരെ രാഹുല്‍ കണ്ടാല്‍ മാത്രം പോരാ’ എന്ന തലക്കെട്ടില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആശയവും അദ്ദേഹത്തെ ധരിപ്പിച്ചു.
വളരെ താത്പര്യത്തോടെയാണ് രാഹുല്‍ അതെല്ലാം കേട്ടത്.

‘മുന്‍കൂട്ടി നിശ്ചയിച്ച പാത വിട്ടുസഞ്ചരിക്കാന്‍ രാഹുല്‍ ഗാന്ധിയെ േപ്രരിപ്പിച്ചതെന്തായാലും മാറ്റത്തിന്റെ രാഷ്ട്രീയം തുടങ്ങുന്നത് ഇത്തരം വഴിമാറി സഞ്ചരിക്കലുകളില്‍ തന്നെയാണ്’ എന്ന മുഖപ്രസംഗത്തിലെ വരികളിലെ ആശയം രാഹുലിന് വളരെ കൗതുകകരമായി തോന്നിയെന്ന് സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാര്‍ യാത്രയില്‍ അവരോടൊപ്പമുണ്ടായിരുന്നു.

ഡോ എല്‍ തങ്കമ്മയ്ക്കൊരു മറുപടി

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ആക്ഷേപത്തിനും അഭിപ്രായത്തിനും സാങ്കേതികമായി മറുപടി പറയേണ്ടത് റബ്ബര്‍ ബോര്‍ഡിലെ ഗവേഷണ വിഭാഗമാണ്. റബ്ബര്‍ മരങ്ങളില്‍ നിന്ന് ഉത്പാദന വ്ര‍ദ്ധനവാണോ നിയന്ത്രിതമായ ഉത്പാദനമാണോ വേണ്ടത്? റബബ്ര്‍ മരത്തിലെ പാല്‍ക്കുഴലില്‍ കറയുടെ ഒഴുക്ക് താഴെ നിന്ന് മുകളിലേയ്ക്കാണെന്ന് മനസിലാക്കുവാന്‍ വലിയ ബിരുദമൊന്നും വേണ്ട. ടാപ്പ് ചെയ്യുന്ന തൊഴിലാളികള്‍ക്കറിയാം ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ വെട്ടു പട്ടയ്ക്ക് താഴെഭാഗത്ത് മാത്രം കറയുടെ കട്ടി കുറയുകയും വെട്ടു പട്ടയ്ക്ക് മുകളില്‍ കട്ടി കൂടിയിരിക്കുകയും ചെയ്യുന്നു. എന്നുവെച്ചാല്‍ കറ താഴേയ്ക്കല്ല ഒഴുകുന്നത് എന്നര്‍ത്ഥം. വെട്ടുപട്ടയില്‍ ഉത്തേജക ഔഷധം പുരട്ടി ടാപ്പ് ചെയ്താല്‍ താഴെഭാഗത്ത് അമിതമായി കട്ടി കുറയുകയും വെട്ടുപട്ടയ്ക്ക് മുകളില്‍ കട്ടി കുറയാതിരിക്കുകയും ചെയ്യുന്നു. പുതുപ്പട്ട രൂപപ്പെടുമ്പോഴുണ്ടാകുന്ന മൂലകങ്ങളുടെ കുറവാണ് വെട്ടിത്തുടങ്ങിയ ഭാഗത്ത് റിംഗ് രൂപത്തില്‍ താഴേയ്ക്കൊഴുകുന്ന ഫ്ലോയത്തെ ഡ്രൈ ആക്കുന്നത്. എന്നുവെച്ചാല്‍ ഇലയില്‍ നിന്ന് അന്നജത്തെ വഹിച്ചുകൊണ്ട് പ്ളോയത്തിലൂടെ വേരിലെത്തിക്കുന്ന മഗ്നീഷ്യം ഫോസ്ഫറസ് ലഭ്യമാക്കി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. വീണ്ടും തായ് തടിയുടെ പുറമെ കൂടി ഇലപ്പടര്‍പ്പുവരെ എത്തുന്നു. മഗ്നീഷ്യത്തിീന്റെ കുറവ് താഴെയറ്റത്തുള്ള ശിഖരങ്ങളുടെ ഇല മഞ്ഞിക്കുവാന്‍ കാരണമാകുന്നു.

ശാസ്ത്രീയമായ തെളിവ് ഒരു ബോട്ടണി ടീച്ചര്‍ പറയുന്നതിങ്ങനെ.

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.

ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.

ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem – ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm – ഇവ living cells ആണ്‌. ഇവയുടെ functions “Photosynthesis and food storage” എന്നിവയാണ്‌.
കൂടുതല്‍ വായിക്കാം – http://bit.ly/latex-flow

http://digitalpaper.mathrubhumi.com/c/5372579 ഇതിനെയാണോ വിദഗ്ധാഭിപ്രായം എന്ന് പറയുന്നത്?