Archive for മേയ് 25th, 2015|Daily archive page

പ്രതികരിക്കുക

മാതൃഭൂമി പത്രത്തിന്റെ കുളം കലക്കി മീന്‍ പിടിക്കലിനെതിരെ പ്രതികരിക്കുക. ബ്ലോഗ് പോസ്റ്റില്‍ കമെന്റിടാം.

മായരുത്, മുഖങ്ങളിലെ പ്രകാശം 25-05-2015

അല്ലാതെ പറ്റില്ല 8
പ്രതികരണങ്ങള്‍ www.mathrubhumi.com-ല്‍ രേഖപ്പെടുത്തുക

കേരളം റബ്ബറളമായെന്ന പഴയ ആക്ഷേപത്തിനിപ്പോള് പ്രസക്തിയില്ല. നാടിന്റെ പച്ചപ്പിന് ഇന്ന് പ്രധാന കാരണങ്ങളിലൊന്ന് റബ്ബറാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികവളര്ച്ചയെ ഈ നാണ്യവിള ഒട്ടൊന്നുമല്ല സഹായിച്ചത്.
എന്നാല്, കര്ഷകന്റെ മുഖത്ത് മുമ്പുണ്ടായിരുന്ന പ്രകാശം മാഞ്ഞുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനം അങ്ങാടികളിലേക്കും വ്യാപിക്കുന്നു. കടകള്ക്കു താഴുവീഴുന്നു, ചന്തകളുടെ ആരവം കുറഞ്ഞിരിക്കുന്നു, കവലകളിലെ അന്തിക്കൂട്ടങ്ങള് അപ്രത്യക്ഷമാകുന്നു.

കെട്ടിക്കിടക്കരുത്, റബ്ബര്

സങ്കീര്ണതയൊഴിഞ്ഞതും പണം കര്ഷകര്ക്കു നേരിട്ടു നല്കുന്നതുമായ സംഭരണരീതി സ്വീകരിക്കണം. സംഭരിക്കുന്ന റബ്ബര് വിപണിവിലയ്ക്ക് ഉടന് വിറ്റഴിക്കണം. തത്കാലം നഷ്ടം സഹിച്ചും കയറ്റുമതിചെയ്യണം. ആഗോളവിപണിയില് ഇന്ത്യന് റബ്ബറിന്റെ സാന്നിധ്യം തുടര്‍ന്നാലേ വിപണി നമുക്ക് പൂര്ണമായും നഷ്ടപ്പെടുന്നതൊഴിവാക്കാനാവൂ. സംഭരിക്കുന്ന റബ്ബറില് നല്ലൊരു പങ്കുപയോഗിച്ച് റോഡുകള് റബ്ബറൈസ് ചെയ്യാം.


വൈകരുത്, ദേശീയ റബ്ബര്‌നയം

റബ്ബര്‌മേഖലയുടെ സ്ഥായിയായ വളര്ച്ചയുറപ്പാക്കാന് ഒരു ദേശീയനയം വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര് അംഗീകരിച്ചുകഴിഞ്ഞു. ഇതിന് കമ്മിറ്റിയെയും നിയോഗിച്ചു. റബ്ബര് ഉത്പാദനം, ഉപഭോഗം, വ്യവസായം, ഇറക്കുമതി എന്നീ രംഗങ്ങളിലെ പ്രശ്‌നങ്ങളെ ഹ്രസ്വകാല, ദീര്ഘകാല അടിസ്ഥാനത്തില് സമീപിക്കുന്നതാവണം നയം.

തായ്‌ലന്ഡിന്റെ മാതൃക

ആഗോളവിപണിയിലെ റബ്ബര്വിലയിടിവ് ഇന്ത്യക്കുമാത്രമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏഷ്യയിലെത്തന്നെ മറ്റുചില രാജ്യങ്ങളും കഷ്ടത്തിലാണ്. അവിടങ്ങളില് ആശ്വാസനടപടികള് നടക്കുന്നുമുണ്ട്. തായ്‌ലന്ഡ് സര്ക്കാര് ചെയ്യുന്നതു നോക്കാം:
1. ഉത്പാദനം കുറച്ച് വിലയുയര്ത്താന് ശ്രമം.
2. പ്രായംമൂലം ഉത്പാദനം കുറഞ്ഞ മരങ്ങള്‍ വെട്ടിനീക്കി റീപ്ലാന്റിങ് പ്രോത്സാഹനം.
3. റബ്ബര് വെട്ടിനീക്കുന്ന സ്ഥലത്തില് ഒരുപങ്ക് എണ്ണപ്പനക്കൃഷിക്കായി മാറ്റാന് പ്രേരണ.
4. 2014 നവംബറിനുശേഷം 1.5 ലക്ഷം ടണ് റബ്ബര് വിപണിവിലയെക്കാള് വിലയ്ക്ക് സംഭരിച്ചു, വില നേരിട്ട് കര്ഷകര്ക്ക്.
5. കര്ഷകര്ക്ക് സബ്‌സിഡിയും നേരിട്ട് നല്കുന്നു.
6. കാര്ഷികവായ്പ.
7. ടയര് കയറ്റുമതി നടത്തുന്നവരില്‌നിന്ന് സെസ് പിരിക്കാന് നീക്കം.

യാഥാര്ഥ്യമാകുമോ ഏഷ്യന് റബ്ബര് കൗണ്‌സില്?

റബ്ബര്വില താങ്ങിനിര്ത്താന് മേഖലാടിസ്ഥാനത്തില് വാണിജ്യശൃംഖല രൂപപ്പെടുത്താനൊരുങ്ങുകയാണ് തായ്‌ലന്ഡും മലേഷ്യയും ഇന്‍ഡൊനീഷ്യയും വിയറ്റ്‌നാമും. മേഖലയ്ക്കു പുറത്തുള്ള രാജ്യങ്ങള് റബ്ബര്വില നിര്ണയിക്കുന്ന രീതി ഫലപ്രദമായി തടയാനാണ് ഏഷ്യന് റബ്ബര് കൗണ്‌സില് എന്ന കൂട്ടായ്മ ഉദ്ദേശിക്കുന്നത്. ലാവോസ്, കംബോഡിയ, മ്യാന്മര് എന്നീ രാജ്യങ്ങളും ഇതിനോടാഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.

കുറ്റപ്പെടുത്തല് ശരിയോ?

കുറ്റപ്പെടുത്തല് കൂടുമ്പോള് വ്യവസായികളുടെ ഭാഗം കാണാതെപോകുന്നുണ്ടോ? യഥാര്ഥത്തില് ഇത്രയും ആക്ഷേപം അവര് അര്ഹിക്കുന്നുണ്ടോ? ‘മെയ്ക്ക് ഇന് ഇന്ത്യ’ എന്ന് മോദി പറയുന്നു. വ്യവസായം വളരണമെങ്കില് ലാഭം വേണ്ടേ? ലാഭം കിട്ടുന്ന മാര്ഗം വ്യവസായികള് സ്വീകരിച്ചാല് എന്താണു തെറ്റ്? അസംസ്‌കൃതവസ്തുവായ റബ്ബറിന് താങ്ങാനാവാത്ത വിലവന്നാല് വ്യവസായങ്ങള് പ്രതിസന്ധിയിലാവില്ലേ? അനേകായിരം തൊഴിലാളികളെയുള്‌പ്പെടെ അതു ബാധിക്കില്ലേ? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനെക്കാള് റബ്ബര് നമുക്കിവിടെ ആവശ്യമുണ്ടെന്നിരിക്കെ, പുറത്തുനിന്ന് കുറഞ്ഞവിലയില് അതു കിട്ടുന്നതുതന്നെയാണ് രാജ്യത്തിനു നല്ലത്. അത് ന്യായമായ വാദവുമാണ്. എന്നാല്, നമ്മുടെ കര്ഷകരുടെ പ്രശ്‌നം കാണാതിരിക്കാനാവുമോ? അതുമില്ല. ഇതിനു രണ്ടിനുമിടയിലെ ഒരു പരിഹാരമാണു കണ്ടെത്തേണ്ടത്.

നമുക്കുമുണ്ട് പരിഹാരങ്ങള്

റബ്ബര്‌മേഖല നേരിടുന്ന വെല്ലുവിളികളില് നല്ലൊരുപങ്ക് നേരിട്ടു പരിഹരിക്കാനാവാത്തതാണ്. കാലാവസ്ഥാവ്യതിയാനമോ ക്രൂഡോയില് വിലക്കുറവോ കേരളത്തിനു പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല.
എന്നാല്, കേന്ദ്രസംസ്ഥാന സര്ക്കാറുകളും റബ്ബര് ബോര്ഡും ആര്.പി.എസ്സുകളും കര്ഷകസംഘടനകളും കര്ഷകരും കച്ചവടക്കാരും വ്യവസായികളുമൊക്കെ ഒന്നിച്ചൊന്നു മനസ്സുവെച്ചാല് നമുക്കും നമ്മുടേതായ പരിഹാരങ്ങള് കണ്ടെത്താം.
ഉത്പാദനച്ചെലവു കുറയ്ക്കല്, ഇടവിളക്കൃഷി പ്രോത്സാഹനം, കൂടുതല് ഉത്പന്നനിര്മാണ യൂണിറ്റുകള്, റബ്ബറിന്റെ ഗുണനിലവാരവര്ധന എന്നിവയൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള മാര്ഗങ്ങളാക്കാം.

അധ്വാനം മൂലധനമാക്കണം

റബ്ബറിന് വിലകൂടിയപ്പോള് കര്ഷകര് അധ്വാനത്തില്‌നിന്നു വിട്ടുനിന്നത് പിന്നീട് പ്രശ്‌നമായിട്ടുണ്ട്. 200 മരം വെട്ടുന്നതിന് 400 രൂപമുതല് 500 രൂപവരെ കൂലികൊടുക്കണം. കര്ഷകര് തനിയെ വെട്ടിയാല് ഈ തുക വരുമാനമായി മാറും. മറ്റു കൂലിച്ചെലവുകളുടെ കാര്യവും ഇതുപോലെതന്നെ.
ഈ നിര്‌ദേശം റബ്ബര്വെട്ട് തൊഴിലാളിയെവരെ ബാധിക്കില്ലേ എന്ന ചോദ്യമുയരാം. പ്രതിസന്ധിഘട്ടത്തില് കൂലിയില് കുറവുവരുത്താന് തൊഴിലാളികള് തയ്യാറായാലും മതി.റബ്ബറിനെന്താ ഇടവിളയോട്
അപ്രിയം?
റബ്ബര്‌ത്തോട്ടത്തില് മറ്റൊന്നും പാടില്ലെന്ന് റബ്ബര്‍ ബോര്ഡ് നിര്ബന്ധംപിടിക്കുന്നതെന്തിനാണ്? പറ്റിയ ഇടവിളകള് കണ്ടെത്താന് റബ്ബര് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ടും കാര്ഷികസര്വകലാശാലയും മറ്റു കാര്ഷികഗവേഷണസ്ഥാപനങ്ങളും ഊര്ജിതമായ ശ്രമം നടത്തട്ടെ. കൊക്കോ ഫലപ്രദമായ ഇടവിളയാണ്. ഇപ്പോള് കൊക്കോ കിലോയ്ക്ക് 185 രൂപ വിലയുമുണ്ട്. റബ്ബര്‌ത്തോട്ടത്തില് തേനീച്ചവളര്ത്തലും നല്ലൊരു ആദായമാര്ഗമാക്കാം. മറ്റു വൃക്ഷവിളകളും പരിഗണിക്കാം.

ഗുണം കൂടട്ടെ, പണവും കൂടും

എത്ര കണ്ടാലും കൊണ്ടാലും നാം പഠിക്കാത്ത കാര്യമാണ് ഉത്പന്നഗുണനിലവാരവര്ധന. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന റബ്ബറിന് ഗുണനിലവാരം കൂടുതലാണെന്നു വ്യവസായികള് പറയുന്നു. ‘പ്രോസസിങ്ങി’ലെ ശ്രദ്ധക്കുറവാണ് നമ്മുടെ പ്രശ്‌നം. കേരളത്തില് ഉത്പാദിപ്പിക്കുന്ന റബ്ബര് മുഴുവന് ആര്.എസ്.എസ്. നാലാംഗ്രേഡാക്കാന് നമുക്കാവണം. ഇതിന് കര്ഷകരും തൊഴിലാളികളും ശ്രദ്ധചെലുത്തണം. ഇവര്ക്കാവശ്യമായ പരിശീലനം പകരാന് റബ്ബര്‌ബോര്ഡിനും റബ്ബര് ഉത്പാദകസമിതികള്ക്കും കഴിയണം.

പുതിയ സാങ്കേതികവിദ്യ വേണം

കൃഷിയിലും വിളവെടുപ്പിലും വ്യവസായത്തിലും ലാഭംതരുന്ന പുതുരീതികളുണ്ടാവണം. റബ്ബര് ബോര്ഡിലെത്തന്നെ ശാസ്ത്രജ്ഞ എല്.തങ്കമ്മ വികസിപ്പിച്ചെടുത്ത ‘ചരിഞ്ഞ പാനലില് മേല്‍പ്പോട്ടുവെട്ടല്’വിദ്യ 47% കൂടുതല് ഉത്പാദനം തരുന്നെന്നും റബ്ബറിന്റെ പട്ടമരപ്പ് തടയുന്നെന്നും തെളിയിക്കപ്പെട്ടതാണ്. എന്നാല്, ഈ വിദ്യ കര്ഷകര്ക്കു ലഭ്യമാക്കാന് റബ്ബര് ബോര്ഡ് ഒന്നുംചെയ്യുന്നില്ല.

‘മെയ്ക്ക് ഇന് കേരള’

റബ്ബറിന്റെ ലഭ്യത ഇത്രയേറെയുണ്ടായിട്ടും കേരളത്തില് റബ്ബറധിഷ്ഠിത വ്യവസായസംരംഭങ്ങള്ക്ക് വേണ്ടത്ര വേരോട്ടമില്ല. മൂല്യവര്ധിത ഉത്പന്നങ്ങളാക്കി റബ്ബറിനെ മാറ്റാന് കഴിയുന്ന സംരംഭങ്ങളുണ്ടാവണം. ഇത് കര്ഷകകൂട്ടായ്മയിലും സഹകരണസംഘങ്ങള്ക്കു കീഴിലും പൊതുമേഖലയിലുമാവാം. ഇത്തരം സംരംഭങ്ങളെ പ്രത്യേക താത്പര്യത്തോടെ സര്ക്കാര് പ്രോത്സാഹിപ്പിക്കട്ടെ. മുങ്ങിക്കപ്പല്മുതല് റോക്കറ്റുവരെ തന്ത്രപ്രധാനമായ മേഖലകളില് റബ്ബറിന്റെ ആവശ്യകത ഏറെയാണ്. ഇതു തിരിച്ചറിഞ്ഞ് പ്രവര്ത്തിക്കാന് കേരളത്തിനാകണം.

ഇന്ഷുറന്‌സ് പദ്ധതി

റബ്ബറിന്റെ വിലസ്ഥിരതാഫണ്ട് കര്ഷകന് ഗുണംചെയ്യാത്ത സാഹചര്യത്തില് ആ തുക ഇന്ഷുറന്‌സ് പദ്ധതികളില് നിക്ഷേപിച്ച് ഉത്പാദന, വില വ്യതിയാനങ്ങള്മൂലം കര്ഷകര്ക്കുണ്ടാകുന്ന നഷ്ടം ഇന്ഷുറന്‌സ് കമ്പനിയുടെ സഹായത്തോടെ പരിഹരിക്കാനുള്ള പദ്ധതി ധനമന്ത്രാലയത്തിനു സമര്പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് വേഗത്തില് തീര്പ്പുണ്ടാകുകയും പദ്ധതി ഉടന് നടപ്പില്വരികയും വേണം.

കയറ്റുമതി കൂടണം

ഉത്പാദനം കൂടണം, അതിനനുസരിച്ച് റബ്ബര് കയറ്റുമതിക്ക് പ്രോത്സാഹനം ലഭിക്കണം. ഇതിന് ആകര്ഷകമായ കയറ്റുമതി സബ്‌സിഡി പ്രഖ്യാപിക്കണം.

തടി വില്ക്കാന് നിയന്ത്രണം വേണ്ട

റബ്ബര്ത്തടിവില്പനയ്ക്ക് നിലവിലുള്ള നിയന്ത്രണം ന്യായീകരണമില്ലാത്തതാണ്. രാജ്യത്തെവിടെയും റബ്ബര്ത്തടിവില്പ്പന നടത്തി ന്യായവിലനേടാന് കര്ഷകര്ക്ക് അവകാശം ലഭിക്കണം. ഇതിനായി നിലവിലെ ചട്ടങ്ങള് ഭേദഗതിചെയ്യണം.

നമുക്കു പ്രത്യാശിക്കാം

കര്ഷകര് കഴുത്തിലിട്ട കയര് ഊരിമാറ്റട്ടെ. അടഞ്ഞുപോയ കടകള് തുറക്കട്ടെ. ചന്തകളില് ആരവങ്ങള് മടങ്ങിവരട്ടെ. അന്തിക്കൂട്ടങ്ങളില് വെടിവട്ടമുണരട്ടെ. നല്ല മീനും നല്ല വാഹനങ്ങളും എല്ലാവര്ക്കും പ്രാപ്യമാകട്ടെ. മുഖങ്ങളില് നിരാശയുടെ ഇരുളിമ മാറി പ്രത്യാശയുടെ പുതുവെളിച്ചം പടരട്ടെ.


വേണം, ആര്.പി.എസ്സുകളുടെ ഫെഡറേഷന്

സര്ക്കാര് റബ്ബര് സംഭരിക്കാന് തയ്യാറായാല് കര്ഷകരില്‌നിന്ന് റബ്ബറെടുത്ത് സംഭരണകേന്ദ്രങ്ങളിലെത്തിക്കാന് തയ്യാറാണെന്ന് റബ്ബറുത്പാദകസംഘങ്ങളുടെ ദേശീയ ഫെഡറേഷന് ജനറല് സെക്രട്ടറി ബാബു ജോസഫ് പറയുന്നു. കര്ഷകര്ക്ക് ന്യായവില ഉറപ്പാക്കാന് ലാഭമെടുക്കാതെതന്നെ ഇതുചെയ്യാമെന്നും അദ്ദേഹം പറയുന്നു.

നിലവില് രണ്ടായിരത്തോളം റബ്ബറുത്പാദകസംഘങ്ങളുണ്ടെങ്കിലും 300 എണ്ണം മാത്രമേ കാര്യമായി പ്രവര്ത്തിക്കുന്നുള്ളൂ. ആര്.പി.എസ്സുകള് ചേര്ന്ന് രൂപംകൊടുത്ത 14 റബ്ബര് ബോര്ഡ് കമ്പനികള് ഇപ്പോഴുണ്ട്. ഇവയുടെ പ്രവര്ത്തനം മെച്ചപ്പെടുത്തണം. ‘ആനന്ദ്’ മാതൃകയില് പുനഃസംഘടിപ്പിക്കണം. റബ്ബര് സൊസൈറ്റികള് ഇന്നും ഫെഡറേറ്റ് ചെയ്യപ്പെട്ടിട്ടില്ല. കോക്കനട്ട് ബോര്ഡിന്റെ മാതൃക ഇക്കാര്യത്തില് അനുകരണീയമാണ്. കോക്കനട്ട് സൊസൈറ്റികള് ചേര്ന്ന് ഫെഡറേഷനുകളും ഫെഡറേഷനുകള് ചേര്ന്ന് കമ്പനികളുമാണ് പ്രവര്ത്തിക്കുന്നത്. എന്നാല്, ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രവര്ത്തിക്കുന്ന ആര്.പി.എസ്സുകളില് ചിലതുമാത്രം നല്ലരീതിയില് പ്രവര്ത്തിക്കുന്നു.
ആര്.പി.എസ്സുകളുെട പ്രധാന പ്രശ്‌നം കര്ഷകരില്‌നിന്ന് റബ്ബര് സംഭരിക്കണമെന്നു നിര്ബന്ധമില്ല എന്നതാണ്. അതുകൊണ്ടുതന്നെ കര്ഷകര്ക്ക് ഷീറ്റു നല്കാന് താത്പര്യവുമില്ല. ഇപ്പോള് മാര്ക്കറ്റിലെ പത്തുശതമാനം റബ്ബര് മാത്രമേ ആര്‍.പി.എസ്സുകള് സംഭരിക്കുന്നുള്ളൂ.
ആര്.പി.എസ്സുകളും വെയര് ഹൗസിങ് കോര്‍പ്പറേഷനുംവഴി സര്ക്കാറിന് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് റബ്ബര് ബോര്ഡ് മുന് ചെയര്മാന് പി.സി.സിറിയക് പറയുന്നു. സംഭരണത്തിന് നിശ്ചിത തുക സര്ക്കാര് വെയര്ഹൗസിങ് കോര്‍പ്പറേഷന് കൈമാറുക. കര്ഷകരില്‌നിന്ന് ആര്.പി.എസ്സുകള്വഴി റബ്ബറെടുത്ത് കോര്പ്പറേഷനു നല്കാം. ഷീറ്റിന്റെ നിലവാരം പരിശോധിക്കാന് റബ്ബര് ബോര്ഡിന്റെ ഗ്രേഡറെ ചുമതലപ്പെടുത്താം. ഇങ്ങനെ സംഭരിക്കുന്ന റബ്ബര് ഇറക്കുമതിവിലയ്ക്ക് ടയര്വ്യവസായികള്ക്കു നല്കിയാല് സര്ക്കാറിന് വലിയ നഷ്ടംകൂടാതെ റബ്ബര് സംഭരണം നടപ്പാക്കാം. റബ്ബര് റീപ്‌ളാന്റിങ്ങിനുംമറ്റും കര്ഷകരെ ബോധവത്കരിക്കാന് ആര്.പി. എസ്സുകള് മുന്‌കൈയെടുക്കണമെന്നും പി.സി.സിറിയക് പറയുന്നു.

അവര് പറയുന്നുപയസ് സ്‌കറിയ പൊട്ടംകുളം
(റബ്ബര് ഡീലേഴ്‌സ് അസോസിയേഷന് മുന് പ്രസിഡന്റ്)
1. കേന്ദ്രസംസ്ഥാന സര്ക്കാറുകള് വിള ഇന്ഷുറന്‌സ് ഏര്‌പ്പെടുത്തണം.
2. സിന്തറ്റിക് റബ്ബറിനെ ഉള്‌പ്പെടുത്തി 1947ലെ റബ്ബര് ആക്ട് പരിഷ്‌കരിക്കണം. സിന്തറ്റിക് റബ്ബറിന് സെസ് ഏര്‌പ്പെടുത്തണം.
3.റബ്ബറിന്റെ അവധിവ്യാപാരം അവസാനിപ്പിക്കണം.
ബാബു ജോസഫ്
(റബ്ബറുത്പാദകസംഘങ്ങളുടെ
ദേശീയഫെഡറേഷന് ജനറല് സെക്രട്ടറി)
1. 150 രൂപയ്ക്ക് റബ്ബര് സംഭരിക്കണം. ഇത് ഇറക്കുമതിവിലയ്ക്ക് ഓപ്പണ് മാര്ക്കറ്റില് വിറ്റാല് വിപണി ഉണരും. ഇപ്പോഴത്തെ വില കണക്കാക്കിയാല് സര്ക്കാറിന് വലിയ നഷ്ടം വരില്ല.
2. പ്‌ളാന്റിങ് സബ്‌സിഡി 25,000 രൂപയ്ക്കുപകരം ഒരുലക്ഷം രൂപയായി ഉയര്ത്തണം. ഇത് കൂടുതല് റീപ്‌ളാന്റിങ്ങിന് അവസരമൊരുക്കും.
പി.സി.സിറിയക്
(റബ്ബര് ബോര്ഡ് മുന് ചെയര്മാന്)
1. മഹാരാഷ്ട്രയിലും ഗുജറാത്തിലും പരുത്തി സംഭരിക്കുന്നതുപോലെ താങ്ങുവില നിശ്ചയിച്ച് റബ്ബര് സംഭരിക്കണം.
2. റീപ്‌ളാന്റിങ് ഊര്ജിതമാക്കാന് കൂടുതല് സബ്‌സിഡി.
3. റബ്ബറുത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഉയര്ന്ന തീരുവ.
4. റബ്ബറൈസ്ഡ് റോഡുകളുടെ നിര്മാണം വ്യാപകമാക്കണം.
5. ഒരു ഉത്പന്നത്തിന്റെ അമിതമായ ഇറക്കുമതിമൂലം വന് വിളനഷ്ടം നേരിടുകയോ കര്ഷകര്ക്കു ജീവനാശമുണ്ടാകുന്ന സ്ഥിതിയുണ്ടാവുകയോ ചെയ്താല് ഇറക്കുമതി നിയന്ത്രിക്കാന് അന്താരാഷ്ട്രകരാറുകളില് വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് നടപടിയെടുക്കണം.

(അവസാനിച്ചു)