റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭംരാഹുല്‍

കൊച്ചി: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ റബ്ബര്‍കൃഷി വ്യാപകമായ മേഖലകളിലൂടെ റാലി നയിക്കണമെന്ന നിര്‍ദേശം പരിഗണിക്കാമെന്നും രാഹുല്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ അവസാന ദിനം ആലുവയില്‍ റബ്ബര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമിക്കും. ഈ വിഷയത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും രാഹുല്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ അറിയിച്ചു.

18 സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. റബ്ബര്‍ ഇറക്കുമതി താത്കാലികമായി നിര്‍ത്തിെവയ്ക്കുക, പ്ലാന്റിങ് സബ്‌സിഡി ഒരു ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചത്. റബ്ബര്‍ ബോര്‍ഡിലെ അധികാരസ്ഥാനങ്ങള്‍ പലതും ഒഴിഞ്ഞുകിടക്കുന്ന കാര്യവും സംഘടനാ പ്രതിനിധികള്‍ രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഭരണ തലത്തില്‍ ആളില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കുള്ള 25 പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷമായി വിതരണം ചെയ്തിട്ടില്ല. പ്ലാന്റിങ് സബ്‌സിഡിയില്‍ 25 ശതമാനം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. റബ്ബര്‍ കര്‍ഷകരുടെ ശക്തമായ സാന്നിധ്യമുള്ള 47 പാര്‍ലമെന്റ് മണ്ഡലങ്ങളുണ്ട്. അതുകൊണ്ട് ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തിയുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇതിനിടയിലാണ് രാഹുല്‍ കേരളത്തില്‍ റബ്ബര്‍ കര്‍ഷകരുടെ റാലി നയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്കാകാം എന്ന നിര്‍ദേശവും വന്നു. സന്തോഷമുള്ള കാര്യമാണിതെന്നും സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമറിയിക്കാമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.


റബ്ബര്‍: ‘മാതൃഭൂമി’യുടെ യത്‌നത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: റബ്ബര്‍ കര്‍ഷകന്റെ മരണതുല്യമായ ജീവിതം അനാവരണം ചെയ്ത ‘മാതൃഭൂമി’യുടെ പരമ്പരയ്ക്കും തുടര്‍ന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനും എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശംസ.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ‘റബ്ബര്‍ @ 150അല്ലാതെ പറ്റില്ല’ എന്ന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
ചാവക്കാട്ടേക്കുള്ള കാര്‍യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്ന കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനാണ് മാതൃഭൂമിയുടെ പരമ്പരയും മുഖപ്രസംഗവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാതൃഭൂമിയുടെ യത്‌നത്തെ രാഹുല്‍ പ്രശംസിച്ചു.

പരമ്പരയില്‍ പരാമര്‍ശിച്ച റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെല്ലാം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി പങ്കിട്ടു. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ദുരവസ്ഥ പൂര്‍ണമായി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. ‘റബ്ബര്‍ കര്‍ഷകരെ രാഹുല്‍ കണ്ടാല്‍ മാത്രം പോരാ’ എന്ന തലക്കെട്ടില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആശയവും അദ്ദേഹത്തെ ധരിപ്പിച്ചു.
വളരെ താത്പര്യത്തോടെയാണ് രാഹുല്‍ അതെല്ലാം കേട്ടത്.

‘മുന്‍കൂട്ടി നിശ്ചയിച്ച പാത വിട്ടുസഞ്ചരിക്കാന്‍ രാഹുല്‍ ഗാന്ധിയെ േപ്രരിപ്പിച്ചതെന്തായാലും മാറ്റത്തിന്റെ രാഷ്ട്രീയം തുടങ്ങുന്നത് ഇത്തരം വഴിമാറി സഞ്ചരിക്കലുകളില്‍ തന്നെയാണ്’ എന്ന മുഖപ്രസംഗത്തിലെ വരികളിലെ ആശയം രാഹുലിന് വളരെ കൗതുകകരമായി തോന്നിയെന്ന് സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാര്‍ യാത്രയില്‍ അവരോടൊപ്പമുണ്ടായിരുന്നു.

1 comment so far

  1. കേരളഫാര്‍മര്‍ on

    കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇറക്കുമതി ചെയ്തത് 1307536 ടണ്‍ ആണ്. റബ്ബര്‍ ബോര്‍ഡ് കണക്കില്‍ കുറച്ച് കാട്ടിയത് 596465 ടണും. വില താണപ്പോള്‍ കര്‍ഷകര്‍ ടാപ്പിംഗ് ഉപേക്ഷിച്ചു. ഇനി കുറവ് പരിഹരിക്കാന്‍ കൃഷി വു്യാപനമാവും ലക്ഷ്യം. സാഫ്ത കരാറിന്റെ പിന്‍ബലത്തില്‍ നികുതി രഹിത
    ഇറക്കുമതി, ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ഒഴിവാക്കിയുള്ള താണ വിലയ്ക്കുള്ള ഇറക്കുമതി, കണ്‍മതി സമ്പ്രദായത്തിലൂടെ താണ ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്കല്‍, മുന്തിയ ഇനം ഷീറ്റുകള്‍ താണഗ്രേഡില്‍ വാങ്ങല്‍, തെറ്റായ ടാപ്പിംഗ് രീതികള്‍, റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകള്‍, താണവിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതി (പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി
    2006 ആഗസ്റ്റില്‍ ഷീറ്റ് റബ്ബര്‍ 2.13 രൂപ പ്രതി കിലോഗ്രാം വിലയ്ക്ക് കയറ്റുമതി ചെയ്തത് കോട്ടയം വിപണിയില്‍ 92 രൂപ പ്രതി കിലോ വിലയുള്ളപ്പോഴാണ്) മുതലായവയാണ് യഥാര്‍ത്ഥ പ്രശ്നങ്ങള്‍. തെറ്റായ കണക്കുകള്‍ പ്രചരിപ്പിച്ച് ഉത്പാദനം ഉപഭോഗത്തേക്കാള്‍ കുറവാണെന്ന് വരുത്തിത്തീര്‍ക്കും. ഡീലറുടെയും, പ്രൊസസ്സറുടെയും, നിര്‍മ്മാതാക്കളുടെയും പക്കലുള്ള മുന്‍ സ്റ്റോക്ക് ബാലന്‍സും, വാങ്ങലും കൂട്ടിയാല്‍ പ്രതിമാസ ഉത്പാദനത്തേക്കാള്‍ കൂടുതലാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇറക്കുമതി ഒഴിവാക്കിയാലും ആവശ്യത്തിന് റബ്ബര്‍ ലഭ്യമാണ് എന്ന് കാണാം.

    റബ്ബര്‍ വില ഉത്പാദന ചെലവും ലാഭവും കൂട്ടി താണവിലയും, നിര്‍മ്മാണചെലവുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന വിലയും നിശ്ചയിക്കണം. വില താണവിലയിലും താഴെപ്പോയാല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണം. മുകളില്‍ പോയാല്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കണം. ഖജനാവിലെ അഞ്ചു പൈസപോലും റബ്ബറിനായി ചെലവാക്കരുത്. വിലയിലെ റബ്ബര്‍ കളി അവസാനിപ്പിക്കണം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: