റബ്ബര്‍: ഒരുലക്ഷം ടണ്ണെങ്കിലും സംഭരിച്ചാലേ വിപണി ചലിക്കൂ

തൊടുപുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍സംഭരണം സംബന്ധിച്ച് ആശങ്കകള്‍ ഇപ്പോഴും ബാക്കി. കര്‍ഷകര്‍ റബ്ബറുല്പാദകസംഘങ്ങളില്‍(ആര്‍.പി.എസ്.) രജിസ്റ്റര്‍ ചെയ്യണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. സംസ്ഥാനത്ത് 2500ഓളം ആര്‍.പി.എസ്. ഉണ്ടെങ്കിലും സജീവമായി പ്രവര്‍ത്തിക്കുന്നവ നാനൂറോളമേ വരൂ. ഇല്ലാത്ത സ്ഥലങ്ങള്‍ ഏറെ. ഇനി രജിസ്‌ട്രേഷന്‍ ആരംഭിക്കാമെന്നുവച്ചാലും സമയമെടുക്കും. റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന ഒമ്പതിനായിരത്തോളം കച്ചവടക്കാര്‍വഴിയാണ് റബ്ബര്‍ ശേഖരിക്കുക. എന്നാല്‍ റബ്ബര്‍ പ്രതിസന്ധിയുണ്ടായകാലത്ത് ഇതില്‍ 20 ശതമാനത്തോളംപേര്‍ രംഗംവിട്ടിരുന്നു. ബാക്കിയുള്ളവരില്‍ എത്രപേര്‍ക്ക് മതിയായ സംഭരണസൗകര്യങ്ങളുണ്ടെന്നതും പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനാവില്ലെങ്കിലും ഇതില്‍ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. റബ്ബര്‍ വിറ്റാല്‍ 150രൂപ കിട്ടുമെങ്കില്‍ കര്‍ഷകന്‍ സൂക്ഷിച്ചുവെക്കാതെ വിറ്റോളും എന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ കച്ചവടക്കാരന് ഇവിടെ മറ്റൊരു സാധ്യതയുണ്ട്. ഭേദപ്പെട്ട നിലയിലുള്ളവര്‍ ഇനിയും വിലകയറുമെന്നു പ്രതീക്ഷിച്ച് റബ്ബര്‍ വിപണിയില്‍ എത്തിക്കാതിരിക്കാം. ഇത് മാര്‍ക്കറ്റില്‍ വീണ്ടും റബ്ബര്‍ലഭ്യത കുറയ്ക്കും. ടയര്‍ കമ്പനികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാര്‍ക്കറ്റില്‍ റബ്ബര്‍ യഥേഷ്ടം ഉണ്ടായിരിക്കുകയാണു വേണ്ടത്. ഇല്ലെങ്കില്‍ അവര്‍ക്ക് ആവശ്യത്തിന് ഇറക്കുമതി ചെയ്യാനാകും. കര്‍ണാടകത്തിലുംമറ്റും കൃഷി നടത്തുന്നവര്‍ റബ്ബര്‍ ഇവിടെയെത്തിച്ച് സബ്‌സിഡി നേട്ടമുണ്ടാക്കുമോയെന്ന സംശയവുമുണ്ട്. അവിടെ കൃഷിചെയ്യുന്നവരില്‍ കൂടുതല്‍ മലയാളികളായതിനാല്‍ അത് കുഴപ്പമില്ലെന്നു വാദിക്കുന്നവരുമുണ്ട്. സംഭരിക്കുന്ന റബ്ബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ ഇച്ഛാശക്തി കാട്ടേണ്ടിവരും. ഡ്യൂട്ടിയടച്ച് കൊണ്ടുവരുന്ന റബ്ബറിന്റെ അതേവിലയ്ക്ക് ഇവിടെ റബ്ബര്‍ എത്രവേണമെങ്കിലും നല്‍കാമെന്ന് കമ്പനികള്‍ക്ക് ഉറപ്പുകൊടുക്കേണ്ടിവരും. ഒരുലക്ഷം ടണ്‍ റബ്ബറെങ്കിലും വിപണിയില്‍നിന്ന് ഇപ്പോള്‍ സംഭരിച്ചാലേ വിലയില്‍ സ്ഥായിയായ എന്തെങ്കിലും മാറ്റംവരൂ. സംഭരണമല്ല, വിപണിയിടപെടലാണു വേണ്ടതെന്ന് ആവശ്യപ്പെടുന്നവരുണ്ട്. വിപണിയിലെത്തുന്ന റബ്ബര്‍ പൊതുവെ സ്വീകാര്യമായ തുകയ്ക്ക് വാങ്ങുകയും ചെലവും ലാഭവും കൂട്ടി ആവശ്യക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്നതാണ് വിപണിയിടപെടല്‍. ഗോഡൗണ്‍സൗകര്യവും റബ്ബര്‍ കൈകാര്യംചെയ്തു പരിചയവുമുള്ള വെയര്‍ഹൗസിങ് കോര്‍പ്പറേഷനെ ഇതിനുപയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം. ടയര്‍ കമ്പനികള്‍ ഇറക്കുമതിചെയ്യുന്ന റബ്ബറിന്റെ വിലയോടൊപ്പം 25 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും കൈകാര്യച്ചെലവും കൂടുന്ന വില കണക്കാക്കി ഒരാഴ്ചത്തെ ശരാശരിവില നിശ്ചയിക്കണമെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്നത്. ആ വിലയ്ക്ക് അടുത്തയാഴ്ചയാദ്യം റബ്ബര്‍ വാങ്ങുകയും ആഴ്ചയവസാനത്തിനുമുമ്പ് ഡെലിവറി എടുക്കുകയും വേണം. ഓരോ ആഴ്ചയും ഏജന്‍സി വാങ്ങുന്ന റബ്ബര്‍ അടുത്തയാഴ്ച വില്പനയ്ക്കുവെക്കാം. എല്ലാ ചെലവുകളും ചേര്‍ത്തുവരുന്ന വില പ്രഖ്യാപിക്കാം. ലൈസന്‍സുള്ള കച്ചവടക്കാരനോ ടയര്‍ കമ്പനികള്‍ക്കോ നല്‍കാം. വാങ്ങാന്‍ രണ്ടുകൂട്ടര്‍ ഉണ്ടാകുന്നതിനാല്‍ മത്സരമുണ്ടാകുകയും മെച്ചപ്പെട്ട ഓഫര്‍ ലഭിക്കുകയുംചെയ്യും. അവലംബം – മാതൃഭൂമി rubber.pro മാതൃഭൂമി ക്ലിപ്പ് –  http://digitalpaper.mathrubhumi.com/c/5552518

1 comment so far

  1. കേരളഫാര്‍മര്‍ on

    കുടലെടുത്ത് കാട്ടിയാലും വാഴനാരെന്ന് പറയുന്ന രീതിയാണ് കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള റബ്ബര്‍ ഗ്രേഡിംഗ്. റബ്ബര്‍ ബോര്‍ഡിലെ ക്വാളിറ്റി കണ്ട്രോളര്‍ ആര്‍.എസ്.എസ് 2-ാം തരമെന്ന് പറയുന്ന ഷീറ്റുകള്‍ ഐഎസഎസ് ആയി വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്ക്കുന്ന സംവിധാനമാണ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പോലുള്ള ഡീലര്‍മാര്‍ ചെയ്യുന്നത്. ആദ്യം റബ്ബര്‍ ബോര്‍ഡ് ചെയ്യേണ്ടത് സുതാര്യമായ ഒരു ഗ്രേഡിംഗ് രീതിയാണ്. സബ്സിഡിയുടെ പേരും പറഞ്ഞ് കുറെ റബ്ബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികള്‍ സൃഷ്ടിക്കാമെന്നല്ലാതെ വിപണിയില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. വരും വര്‍ഷങ്ങളില്‍ റബ്ബര്‍ വില ഉയരാന്‍ സാധ്യതയുള്ളപ്പോഴാണ് ഈ സംഭരണ നയവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വില താണിരുന്നപ്പോള്‍ നിര്‍മ്മാകതാക്കളെയും ഡീലര്‍മാരെയും സഹായിക്കുവാനുള്ള സടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നാലാംതരവും, അഞ്ചാംതരവും എന്ന പേരില്‍ വാങ്ങി ഒന്നാംതരമായി വില്‍ക്കുന്ന ഡീലര്‍മാരാണ് കേരളത്തിലുള്ളത്. കര്‍ഷകരിലൂടെ സംഭരിക്കുന്ന താണ ഗ്രേഡ് റബ്ബര്‍ നാലാംതരമായി സംഭരിക്കുകയും ചെയ്യും.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: