Archive for ജൂലൈ, 2015 |Monthly archive page

റബ്ബര്‍: പ്രതിസന്ധിയുണ്ടെന്ന് കേന്ദ്രത്തിന്റെ കുറ്റസമ്മതം

ന്യൂഡല്‍ഹി: റബ്ബര്‍ ഇറക്കുമതി രാജ്യത്തിന്റെ ആഭ്യന്തരവിപണിയെ ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാറിന്റെ കുറ്റസമ്മതം. അന്താരാഷ്ട്രവിപണിയിലെ വിലയിടിവ് ആഭ്യന്തരവിപണിയിലും പ്രതിഫലനമുണ്ടാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ കെ.കെ.രാഗേഷിനെ അറിയിച്ചു. 2014 ഫിബ്രവരി 28 മുതല്‍ റബ്ബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കപ്പെടാതെ കിടക്കുകയാണെന്ന് കെ.എന്‍.ബാലഗോപാല്‍ എം.പി.യോടും മന്ത്രി സമ്മതിച്ചു. ഇതിനിടെ, തായ്‌ലന്‍ഡില്‍ ഒമ്പതുലക്ഷം ഹെക്ടര്‍ റബ്ബര്‍കൃഷി വെട്ടിമാറ്റുകയാണെന്നും വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഇത് അന്താരാഷ്ട്രവിപണിയില്‍ ഇന്ത്യന്‍ റബ്ബറിന്റെ സാധ്യത വര്‍ധിപ്പിക്കുമെങ്കിലും റബ്ബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചെങ്കിലേ അതു പ്രാവര്‍ത്തികമാവൂയെന്ന് ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത് പ്രധാനമായും ബ്ലോക്ക് റബ്ബറാണ്. ഇതിന് കിലോയ്ക്ക് 118.12 രൂപയാണു വില. എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 130.98 രൂപയുണ്ടെന്ന് വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ബ്ലോക്ക് റബ്ബറിലും കൂടുതലാണ് ഷീറ്റ് റബ്ബറിന്റെ വില. റബ്ബര്‍ ഇറക്കുമതിച്ചുങ്കം കൂട്ടിയും ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ ഉപഭോഗസമയപരിധി 18 മാസത്തില്‍നിന്ന് ആറുമാസമാക്കി കുറച്ചും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയുമൊക്കെ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തതായും മന്ത്രി ചൂണ്ടിക്കാട്ടി.

റബ്ബര്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി റബ്ബര്‍ ബോര്‍ഡ് സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കാത്തതെന്ന് കെ.എന്‍.ബാലഗോപാല്‍ കുറ്റപ്പെടുത്തി.

തായ്‌ലന്‍ഡിലെ സാഹചര്യം അനുകൂലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് റബ്ബര്‍ ബോര്‍ഡ് വൃത്തങ്ങളും വിമര്‍ശിച്ചു. ഒമ്പതുലക്ഷം ഹെക്ടര്‍ റബ്ബറാണ് തായ്‌ലന്‍ഡ് വെട്ടിമാറ്റുന്നത്. ആഗോളവിപണിയില്‍ രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. ഇന്ത്യയിലെ മൊത്തം റബ്ബര്‍ കൃഷി 7,78,000 ഹെക്ടറാണ്. നമ്മുടേതിന്റെ അത്രതന്നെ റബ്ബര്‍ തായ്‌ലന്‍ഡ് വെട്ടിമാറ്റുന്നു. ഇത് ആഗോളവിപണിയില്‍ റബ്ബര്‍ലഭ്യത കുറയാനും ആവശ്യം വര്‍ധിക്കാനുമിടയാക്കും. ഇന്ത്യക്ക് അനുകൂലമായ ഈ സാഹചര്യത്തില്‍ അത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കാനോ കേന്ദ്രഫണ്ടു ചോദിച്ചുവാങ്ങാനോ റബ്ബര്‍ ബോര്‍ഡില്‍ നാഥനില്ല. ചെയര്‍മാന്റേതുള്‍പ്പെടെ മൂന്നു പ്രധാന തസ്തികകളില്‍ ഒന്നരവര്‍ഷമായി നിയമനം നടത്തിയിട്ടില്ലെന്ന് ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

http://164.100.47.4/newrsquestion/ShowQn.aspx (Open in Firefox)
180 Shri K.K. Ragesh
Will the Minister of COMMERCE AND INDUSTRY be pleased to satate :-
a) whether the situation of natural rubber growers in India has worsened by rubber imports to Indian market, which is still continuing and according to Rubber Board, the output of natural rubber in India during the fiscal 2014-15 was as low as 6,55,000 tonnes, due to the steep fall in the prices (as low as, Rs. 118 per kg for RSS 4 variety);
b) if so, whether there is any concrete step taken by the Central Government to procure rubber on fair price from farmers and to restrict import; and
c) if so, what is the decrease in the import of natural rubber after the recent 5 per cent increase in the import duty?
ANSWER
THE MINISTER OF STATE IN THE MINISTRY OF COMMERCE AND INDUSTRY
(INDEPENDENT CHARGE) (SMT. NIRMALA SITHARAMAN)
(a): Import of natural rubber (NR) is influenced by the current domestic prices as well as the rubber prices in international market which have fallen because of lower growth prospects of the world economy, moderating demand for Natural Rubber in China and increase in world stock of Natural Rubber. Fall in rubber prices in domestic market is mainly due to declining trend in prices in the international market, and relatively low growth in the domestic demand for specific forms of Natural Rubber. Notably, the domestic prices of dry rubber in form of Ribbed Smoked Sheet are currently at Rs.130.98 per kg. compared with the price of block rubber, the main form of imported rubber, which is at Rs. 118.12 per kg.
(b): The Government has recently increased the duty on import of dry rubber from “20% or Rs 30 per kg whichever is lower” to “25% or Rs. 30 per kg. whichever is lower” w.e.f 30.4.2015. The Government has also reduced the period of utilization of imported dry rubber under advance licensing scheme from 18 months to 6 months. Steps have been taken to formulate a comprehensive Revenue Insurance Scheme for providing insurance cover to farmers of commodity crops including rubber against losses in terms of prices and yield within specified parameters.
(c): The import of natural rubber after the revision of import duty during the correspondence period of current and previous year is shown below:-
Month Import (Tonne)
2014-15 2015-16
May 37,918 34,772
June 33,377 33,606
Effectiveness of the measures taken to influence import of NR is dependent, inter-alia, on prevailing domestic and international prices for different types and grades of NR, availability of rubber in domestic market, and its nature and form.

അവലംബം – മാതൃഭൂമി

അടിക്കറിപ്പ് – ഇതേ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും സംഭരണം ആവശ്യപ്പെടുന്നതും അധിക സ്റ്റോക്കുണ്ടാക്കി വിലയിടിക്കാന്‍തന്നെ. 

ഭാരതത്തിലെ ഉത്പാദനം അഞ്ച് വര്‍ഷം കൊണ്ട് 66% ത്തില്‍ നിന്ന് 48.8% ആയി കുറഞ്ഞതിന് കാരണം വിലയിടിവ് തന്നെയാണ്. എന്നാല്‍ ക്രമാതീതമായ ഇറക്കുമതി ചെയ്യാന്‍ വേണ്ടി 602036 ടണ്‍ സ്റ്റോക്കില്‍ കുറച്ചുകാട്ടി ഇറക്കുമതിക്ക് ശുപാര്‍ശചെയ്തതും റബ്ബര്‍ ബോര്‍ഡ് തന്നെ. ബ്ലോക്ക് റബ്ബറിന്റെ വില 9388 രൂപ മലേഷ്യയിലുള്ളപ്പോള്‍ മാതൃഭൂമിക്കെവിടുന്നു കിട്ടി 118.12 രൂപ പ്രതി കിലോ വില? ആഗോളവിപണിയില്‍ രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് തായ്‌ലന്‍ഡ് എന്ന് മാതൃഭൂമി എങ്ങിനെ കണ്ടെത്തി? http://www.rubberboard.org.in/PDF/RSNjan2015.pdf ഈ പിഡിഎഫ് തുറന്ന് മാതൃഭൂമി നാലാം പോജ് വായിക്കണെ. ലഭ്യതക്കൂടുതലാണ് വിലയിടിവിന് കാരണമെന്നിരിക്കെ സംഭരണത്തിന് ശുപാര്‍ശ ചെയ്യുന്ന കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. ടാപ്പിംഗ് വിശ്രമം നല്‍കിയ കര്‍ഷകര്‍ക്കാണ് സബ്സിഡി കൊടുക്കേണ്ടത്.
ബ്ലോക്ക് റബ്ബര്‍ പലപ്പോഴും വില ഇന്ത്യന്‍ ഷീറ്റ് റബ്ബറിനേക്കാള്‍ ഇരുപത്തിയഞ്ചുരൂപയോളം താണിരിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നാലാംതരം ഷീറ്റിന് കോട്ടയം വിപണിവില വാറ്റ് ഉള്‍പ്പെടെയുള്ള വില വ്യത്യാസം ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തണം. Mathrubhumi Business