Archive for ഏപ്രില്‍, 2011 |Monthly archive page

റബ്ബര്‍വില റെക്കോഡില്‍: കിലോയ്ക്ക് 243 രൂപ

റബ്ബര്‍വില റെക്കോഡില്‍: കിലോയ്ക്ക് 243 രൂപ
കോട്ടയം: റബ്ബര്‍ വില പുതിയ റെക്കോഡിലേക്ക്. ചൊവ്വാഴ്ച ആര്‍എസ്എസ്-4 ഇനത്തിന് കിലോയ്ക്ക് 243 രൂപയിലെത്തി. തിങ്കളാഴ്ച 240 രൂപയുണ്ടായിരുന്നത് ഒറ്റദിവസംകൊണ്ട് മൂന്ന് രൂപയുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ 267.82 രൂപയ്ക്കാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. കഴിഞ്ഞ ഫിബ്രവരി 19ന് കിട്ടിയ 242 രൂപയായിരുന്നു ആഭ്യന്തര വിപണിയിലെ മുമ്പത്തെ ഉയര്‍ന്ന വില. 

പ്രമുഖ റബ്ബര്‍ ഉത്പാദക രാജ്യമായ തായ്‌ലന്‍ഡില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം അവിടത്തെ റബ്ബര്‍ ഉത്പാദനം കുറയാന്‍ കാരണമായി. തായ്‌ലന്‍ഡില്‍നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് റബ്ബറിന്റെ വരവ് കുറഞ്ഞതോടെ വിപണിയില്‍ വില ഉയര്‍ന്നു. കൂടാതെ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായതിനാല്‍ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ സജീവമായതും വില കൂടാന്‍ സഹായിച്ചു.

കിലോയ്ക്ക് 230 രൂപയിലാണ് 2011 ജനവരിയില്‍ വ്യാപാരം തുടങ്ങിയത്. തുടര്‍ന്നുള്ള രണ്ട് മാസവും വിലസ്ഥിരത രേഖപ്പെടുത്തിയെങ്കിലും മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയെത്തുടര്‍ന്ന് റബ്ബര്‍ വില 182ലേക്ക് താഴ്ന്നു. എന്നാല്‍, സുനാമി വ്യവസായമേഖലയെ ബാധിക്കാത്തതും അന്താരാഷ്ട്ര വിപണിയില്‍ ആവശ്യകത വര്‍ദ്ധിച്ചതും റബ്ബര്‍വില വീണ്ടും ഉയരാന്‍ കാരണമായി. ഉല്പാദനം കുറയുന്ന കാലമായതും വിപണിയില്‍ റബ്ബറിന്റെ വരവ് കുറഞ്ഞതും വില ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണമാകുമെന്നാണ് വ്യാപാരിസമൂഹത്തിന്റെ പ്രതീക്ഷ.

Remarks: മൂന്ന് ലക്ഷം ടണിന് മുകളില്‍ ഭാരതത്തില്‍ റബ്ബര്‍ സ്റ്റോക്കുണ്ടെന്ന് ഡിസംബര്‍ 31 ന് പ്രസിദ്ധീകരിക്കുകയും സ്റ്റാറ്റിസ്റ്റിക്സില്‍ 31999 ടണ്‍ കുറച്ച് കാട്ടുകയും ചെയ്തിട്ട് വേനല്‍ അവസാനിച്ച് പുതുതായി ടാപ്പിംഗ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ വരവ് ഹ്രസ്വനാളത്തേയ്ക്ക് മാത്രം കുറയും എന്നറിയാമെന്നിരിക്കെ വില ഉയരുമോ? കൂടാതെ ഇല്ലാത്ത റബ്ബര്‍ കര്‍ഷകര്‍ പിടിച്ചുവെച്ചിരിക്കുന്നു എന്ന് കണക്കില്‍ പെരുപ്പിച്ച് കാട്ടുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കയറ്റുമതി പ്രോത്സാഹനങ്ങള്‍ക്കായി എടുത്ത നടപടികളും നാം കണ്ടതാണ്. ആഭ്യന്തര ആവശ്യം നിറവേറ്റിയിട്ട്പോരെ കയറ്റുമതി. കള്ളക്കണക്കുകള്‍ക്ക് റബ്ബര്‍ ലഭ്യമാക്കുവാന്‍ കഴിയില്ല. ബള്‍ക്ക് ഡീലേഴ്സിന്റെ പക്കല്‍ ആവശ്യത്തിന് റബ്ബര്‍ ഉണ്ടായിട്ടും വില ഉയരുന്നു എങ്കില്‍ അത് കര്‍ഷകര്‍ക്ക് ലഭിക്കാത്ത കരിഞ്ചന്തയുടേയും പൂഴ്ത്തിവെയ്പിന്റെയും തെളിവുകളാണ്. ജപ്പാനില്‍ സുനാമി ഉണ്ടായത് മാര്‍ച്ച് പത്തിനാണ്. എന്നാല്‍ വിലയിടിയാന്‍ തുടങ്ങിയത് അഞ്ചാം തീയതി മുതലാണ്. അതൊന്നും ഈ മാധ്യമങ്ങള്‍ അറിഞ്ഞില്ലെ?
2008 -ല്‍ 1903 കിലോ റബ്ബര്‍ പ്രതിഹെക്ടര്‍ ഉല്പാദനമായി ഉയര്‍ത്തിക്കാട്ടി 2007-08 -ല്‍ 1799 കിലോയും 2008-09 -ല്‍ 1867 കിലോയുമായിരുന്നു പ്രതിഹെക്ടര്‍ ഉല്പാദനം. ഇതിനെ കണക്കിലെ കളി എന്നല്ലാതെ എന്താണ് പറയുക.

2008 ലെ പ്രതിഹെക്ടര്‍ ഉല്പാദനം ഉയര്‍ത്തിക്കാട്ടാം.